അച്ഛന് ആകാനുള്ള തയ്യാറെടുപ്പില്‍ ആണോ നിങ്ങള്‍? ആരോഗ്യമുള്ള കുഞ്ഞു ജനിക്കണം എങ്കില്‍ ദിവസവും പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് സ്ത്രീ കഴിക്കുന്ന ഭക്ഷണം കുഞ്ഞിനെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്റെ ഭക്ഷണവും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ സ്വാധീനിക്കും എന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. അച്ഛന് കഴിക്കുന്ന കുറഞ്ഞ അന്നജവും കൂടുതല്‍ മാംസ്യവും അടങ്ങിയ ഭക്ഷണം, ജനന സമയത്തു ആരോഗ്യത്തോടെ ഇരിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കും എന്ന് ...
Read More »Lifestyle
നടുവേദന വലിയ പ്രശ്നമാണോ; എന്നാല്‍ ഇക്കാര്യങ്ങൾ ഉടന്‍ തന്നെ ശ്രദ്ധിക്കുക…!!
പലർക്കും നടുവേദന വലിയ പ്രശ്നമാണ്. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലുമുണ്ടാകുന്നത്. നടുവേദന മാറാൻ കഴിക്കാത്ത മരുന്നുണ്ടാകില്ല. സ്വന്തമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന മാറ്റാനാകും. പ്രധാനമായി വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അരമണിക്കൂറെങ്കിലും നടക്കുന്നത് നടുവേദന മാറാൻ സഹായിക്കും. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദന വരാൻ സാധ്യതയുണ്ട്. കിടക്കുമ്പോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം ഉപയോഗിക്കാൻ. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ...
Read More »ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. ...
Read More »നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്…
വിറ്റാമിന്‍ സി യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നിര്‍ജ്ജലീകരണം തടയാനും നാരങ്ങയ്ക്ക് സാധിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ജ്യൂസാക്കി മാത്രമല്ല നാരങ്ങ ഉപയോഗിക്കാന്‍ സാധിക്കുന്നത്. മറ്റ് പല രീതിയിലും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം….. *നാരങ്ങവെള്ളം- വേനലില്‍ ആളുകള്‍ ധാരാളം കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഉപ്പും വെള്ളവും പഞ്ചസാരയും ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ചിലര്‍ ഇതില്‍ ചാറ്റ് മസാലയും ചേര്‍ക്കാറുണ്ട്. *നാരങ്ങ അച്ചാര്‍- നിങ്ങള്‍ക്ക് നാരങ്ങയുടെ രുചി ഇഷ്ടമാണെങ്കില്‍ നാരങ്ങ കൊണ്ട് അച്ചാര്‍ ...
Read More »ലൈംഗിക ബന്ധത്തില്‍ മികച്ച സംതൃപ്തി ലഭിക്കാന്‍ ഈ പാനീയങ്ങള്‍ പുരുഷന്മാര് കുടിക്കുന്നത് അത്യുത്തമം..!
ഭാര്യാ ഭര്ത്താക്കന്മാര് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. തന്റെ പങ്കാളിയെ കൂടുതല്‍ സംതൃപ്തയാക്കാന്‍ കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്ക്കാന് പുരുഷന് ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കാതെ വരുന്നു. ഉദ്ധാരണ ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ കാരണങ്ങള്‍ പല പുരുഷന്മാര്ക്കും ഇവിടെ വില്ലനാകുന്നു. നീല ചിത്രങ്ങളില്‍ കാണുന്ന പോലെ ദീര്‍ഖ ഉദ്ധാരണം ലഭിക്കുമെന്ന തെറ്റിദ്ധാരണയുള്ളവരും നമുക്കിടയില്‍ ഉണ്ട്. കാരണം പല ദിവസങ്ങളിലോ ചില മരുന്നുകളോ ഉപയോഗിച്ചായിരിക്കും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. അതിനാല്‍ ഈ മരുന്നുകളെ പറ്റി അറിയുന്ന ചിലരാകട്ടെ അത് ...
Read More »നിങ്ങള്‍ക്ക് ശരിക്കും കഷണ്ടിയുള്ളവരോട് അസൂയ തോന്നുന്ന ഒരു വാര്‍ത്ത ഇതാ…!
പലരും പല തരത്തില്‍ കഷണ്ടിയുള്ളവരെ കളിയാക്കാറുണ്ട്. കഷണ്ടിക്കും അസൂയക്കും മരുന്നില്ലെന്ന് പറഞ്ഞു കളിയാക്കി ചിരിച്ചവരുടെ എല്ലാം ചിരി നിര്‍ത്താന്‍ സമയമായി. നിങ്ങള്‍ക്ക് കഷണ്ടിക്കാരോട് അസൂയ തോന്നുന്ന ഒരു വാര്‍ത്ത ഇതാ. മുടിയുള്ള പുരുഷന്മാരേക്കാള് ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിയുള്ളവര്‍ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ബ്രിട്ടനിലെ പെന്‍സല്‍വേനിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെതാണ് പുതിയ കണ്ടുപിടുത്തം. ഗവേഷകര്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളില്‍ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം വെച്ചുപുലര്ത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് 35 വനിതകള്‍ ഉള്‍പ്പെട്ട ...
Read More »ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!
ഈന്തപ്പഴം എല്ലാര്ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം ...
Read More »രാത്രിയിൽ ഉറങ്ങും മുൻപ് പഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ 10 കാര്യങ്ങൾ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കണം!
പഴവും ഇത്തരത്തില്‍പെട്ട ഒന്നാണ്. കാരണം, കഴിക്കുന്ന സമയവും ഭക്ഷണ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ എന്താണ് കഴിക്കുന്നത് എപ്പോഴാണ് കഴിക്കുന്നത് എന്ന കാര്യത്തിന് വളരെ പ്രധാന പങ്കുണ്ട്. എണ്ണിയാല്‍ തീരാത്ത അത്രയും ഗുണങ്ങള്‍ ഉണ്ടെങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. എന്തൊക്കെ ദോഷവശങ്ങളാണ് പഴം കഴിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. ശരീര വേദന; ശരീരവേദന ഉണ്ടാകുന്നവര്‍ ഒരു കാരണവശാലും രാത്രി കിടക്കാന്‍ നേരത്ത് പഴം കഴിക്കരുത്. പഴത്തില്‍ ധാരാളം ബി 6 വിറ്റാമിന്‍ ഉണ്ട്. ഇതിന്റെ അമിത ഉപയോഗം ...
Read More »നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള താല്പര്യം കൂടുതലാണോ… എങ്കില്‍ അത് മാറ്റാന്‍ ഒരു മാര്‍ഗം…!
നമ്മളില്‍ പലരും മധുരപലഹാരങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കൊതി തോന്നുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോടു ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ് ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം . ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും. ഉറക്കം കുറയുമ്ബോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ ...
Read More »അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?
നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില് ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാന്‍ ആര്‍ക്കും സാധിക്കില്ല. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ ...
Read More »