Lifestyle

പ്രമേഹം വരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇവയാണ്..!!

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും. 1. ബ്രെഡ്   ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് ...

Read More »

ട്രയല്‍ റൂമുകളില്‍ പേടിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറയെ മാത്രമല്ല, ഈ വലിയ പ്രശ്നത്തെയും…

ട്രയല്‍ റൂമുകളില്‍ ശ്രദ്ധിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെയല്ല മറിച്ച് ട്രയല്‍ റൂമകളില്‍ നിന്ന് ഒപ്പം വരുന്ന നിരവധി അസുഖങ്ങളെയെന്ന് റിപ്പോര്‍ട്ട്. എത്ര പ്രമുഖ ബ്രാന്‍ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രങ്ങള്‍ അനുയോജ്യമാണോയെന്ന് നോക്കുമ്പോള്‍ കൂടെ വരാന്‍ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല. മുന്‍പ് പലരും അനുയോജ്യമാണോയെന്ന് നോക്കിയ വസ്ത്രങ്ങളാവും മിക്ക വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകുക. ചര്‍മരോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളില്‍ രോഗം പടര്‍ത്തുന്ന ബാക്ടീരിയ കാണാനുള്ള സാധ്യത കൂടുതലാണ്. അണുബാധ  (Fungal infection)   കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ...

Read More »

പാലില്‍ മഞ്ഞളിട്ട് കുടിച്ചാലുളള എട്ട് ഗുണങ്ങള്‍ ഇവയാണ്…!!

മഞ്ഞള്‍ നല്ല ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പാലില്‍ ഒരല്‍പ്പം മഞ്ഞള്‍ കൂടി ഇട്ട് കുടിച്ചാല്‍ ഗുണം കൂടും. പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍; പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടും. ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണക്കാന്‍ മഞ്ഞള്‍ പുരട്ടുന്നത് നല്ലതാണ്. അതിലും മികച്ചതാണ് പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്. വാദരോഗത്തിന് മികച്ച ഔഷധമാണ് ദിവസവും പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്. അതുപോലെ തന്നെ ത്വക്കില്‍  ഉണ്ടാകുന്ന അലര്‍ജികളും മറ്റും മാറാനും ഈ പാനീയം നല്ലതാണ്. മഞ്ഞളിന്‍റെ മറ്റ് ...

Read More »

മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാനുള്ള എളുപ്പ മാര്‍ഗങ്ങള്‍…!

മുഖക്കുരുവും മുഖത്തെ പാടുകളും കാരണം പലരും ആളുകളുടെ മുഖത്ത് നോക്കാന്‍ പോലും മടിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വില്ലനായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമുള്ള ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ പല ക്രീമുകളും മരുന്നുകളും തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ മുഖത്ത് ഉണ്ടാക്കാറുണ്ട്.   പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കുപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിന്‍റെ  പാടുകളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ...

Read More »

തലമുടി കൊഴിയുന്നതിന് പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ…?

സറ്റൈലായി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പേടിയാണ് മുടികൊഴിച്ചില്‍. തലമുടി ഊരല്‍ ഉണ്ടാക്കുന്ന മാനസികവ്യഥ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നു തന്നെയാണ്. തടയാനായി പലവിധ മാര്‍ഗങ്ങള്‍ പയറ്റുന്നുവരും നമ്മുടെയിടയില്‍ നിരവധിയാണ്. എന്നാല്‍ തലമുടി ഊരലിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. തലമുടി കെരാറ്റീന്‍ എന്ന പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. ഇത് തലയോട്ടിയിലെ മുടിയുടെ അറ്റത്തായുള്ള ചെറിയ സുഷിരങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്. തലയോട്ടിയ്ക്കുള്ളിലെ ഈ ചെറു രോമകൂപങ്ങളില്‍ നിന്നാണ് മുടിയുടെ സെല്ലുകള്‍ വളരുന്നത്. പഴയ കോശങ്ങള്‍ ചര്‍മ്മത്തില്‍ നിലനില്‍ക്കുന്നത് മുടികൊഴിച്ചിലിനും വളര്‍ച്ചയില്ലായ്മയ്ക്കും കാരണമാകും. അതിയായി മുടി കൊഴിയുന്നതിന് പിന്നില്‍ ...

Read More »

കര്‍പ്പൂരം കത്തിക്കുന്നതിലെ പൊരുള്‍!!

പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ ബോധരൂപമാര്‍ന്നിരിക്കുന്ന ആത്മതത്വമാണ്. പ്രാപഞ്ചികമായ എല്ലാം ഈശ്വരനു നല്‍കിയശേഷം നാം നമ്മുടെ ആത്മാവിനെക്കൂടി ഈശ്വരനില്‍ വിലയം പ്രാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ സൂചനയാണ് കര്‍പ്പൂരം കത്തിക്കല്‍. ഇങ്ങനെ ചന്ദനം മുതല്‍ കര്‍പ്പൂരം വരെ ഈ പ്രപഞ്ചത്തിന്റെ സ്ഥൂലസൂക്ഷ്മമാകുന്ന വസ്തുക്കളായ എല്ലാറ്റിനെയും പ്രതിനിധീകരിക്കുമ്ബോള്‍ ഈശ്വരപൂജ ഈ സമ്ബൂര്‍ണ്ണ ലോകത്തേയും അനുഭവിപ്പിക്കുന്ന രീതിയിലുള്ള ഒരു മഹാസംരംഭമായിത്തീരുന്നു.

Read More »

ചിക്കന്‍ പ്രേമികള്‍ക്കായ് “പെപ്പര്‍ ചിക്കന്‍”

ആവശ്യമായ ചേരുവകള്‍ ചിക്കന്‍ അര കിലോ വെളുത്തുള്ളി 100 ഗ്രാം ഇഞ്ചി ഒരു കഷണം പെരും ജീരകം 2 ടീസ്പൂണ്‍ കുരുമുളക് 3 ടീസ്പൂണ്‍ ഗ്രാമ്ബു 4 എണ്ണം കറുവപ്പട്ട 2 കഷണം ഏലക്കായ 2 എണ്ണം സവാള 3 എണ്ണം കറിവേപ്പില 8 തണ്ട് വെളിച്ചെണ്ണ, ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി 3 ടീസ്പൂണ്‍ മല്ലിപ്പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ ഗരംമസാല 1 ടീസ്പൂണ്‍ തക്കാളി 3 എണ്ണം അണ്ടിപ്പരിപ്പ് 50 ഗ്രാം നെയ്യ് 1 ടീസ്പൂണ്‍ വറ്റല്‍ മുളക് ...

Read More »

കുടവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം മതി; എങ്ങനെയെന്നല്ലേ…?

കുടവയര്‍ ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ ഉണ്ട്. എന്നാല്‍ പലരും വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച്‌ ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയര്‍ കുറയ്ക്കാന്‍ ഇനി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ക്ക് പിറകെ പോകരുത്. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. പച്ചവെള്ളത്തേക്കാള്‍ ...

Read More »

മദ്യത്തിനു പുറമേ ‘അശ്ലീലത’യ്ക്കായി മലയാളി ചെലവാക്കുന്നത്‌ ലക്ഷങ്ങൾ: വിപണിയിൽ നടക്കുന്നത്‌ ‘രഹസ്യ കച്ചവടങ്ങൾ’!!

ലൈംഗികത എന്നത് അന്താരാഷ്ട്ര വിപണിയിൽ ബില്യൺ കണക്കിനു വിപണന മൂല്യമുള്ള ഒരു “ഉല്പന്നമാണ്“. ലൈംഗിക വൃത്തി, പോൺ ഫിലിംസ്, സെക്സ് ടോയ്സും വസ്ത്രങ്ങളും മുതൽ സർജറി വരെ അതിന്റെ ഭാഗമായി വൻ വ്യവസായമായി നിലനിൽക്കുന്നു. കൊച്ചു കേരളവും സെക്സുമായി ബന്ധപ്പെട്ട വിപണിയിൽ കുതിക്കുകയാണ്. വൈകൃതങ്ങളും അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും മുതലെടുത്ത് മാന്യമായ ബിസിനസ്സ് നടത്തുന്നവർ മുതൽ വൻ തട്ടിപ്പു നടത്തുന്നവർ വരെ കേരളത്തിൽ ഉണ്ട്. മെയിൽ / ഫീമെയിൽ എസ്കോർട്ട്, ഗേ, ട്രാൻസ്ജെന്റർ തുടങ്ങിയ ലൈംഗിക വ്യാപാരങ്ങൾ തകൃതിയായി ഒരു വശത്ത് നടക്കുന്നു. സാമൂഹ്യമാധ്യമങ്ങൾ ...

Read More »

വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക..!!

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ അകാലമരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി.

Read More »