Lifestyle

എയര്‍പോര്‍ട്ടില്‍ വെച്ച് താന്‍ ഷമിയെ കണ്ടിരുന്നു; ഹസിന്റെ ആരോപണത്തില്‍ മൗനം വെടിഞ്ഞു പാക് യുവതി..!!

മുഹമ്മദ് ഷമിക്കെതിരായ ആരോപണത്തില്‍ ഭാര്യ ഹസിന്‍ ജഹാന്‍ പരാമര്‍ശിച്ച പാകിസ്താന്‍ യുവതി അലിഷ്ബ ഒടുവില്‍ മൗനം വെടിഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലിഷ്ബ തന്റെ ഭാഗം വ്യക്തമാക്കിയത്. ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അലിഷ്ബ മറുപടി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് താന്‍ ഷമിയെ കണ്ടിരുന്നുവെന്ന് പാക് യുവതി വ്യക്തമാക്കി. ‘അതെ, ഞാന്‍ ദുബായില്‍ വെച്ച് ഷമിയെ കണ്ടിരുന്നു. എന്റെ സഹോദരി ഷാര്‍ജയിലാണ് താമസിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഷമിയെ ഇഷ്ടമാണ്. ഒരു ആരാധികയെന്ന നിലയിലാണത്. നമ്മള്‍ ആരാധിക്കുന്ന വ്യക്തിയെ നമുക്ക് ...

Read More »

കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി..!!

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും പ​ദ്ധ​തി​ക​ളി​ലും ജോ​ലി നോ​ക്കു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കു സ്ഥി​ര നി​യ​മ​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രി​ക​ൾ​ക്കൊ​പ്പം നി​യ​മാ​നു​സൃ​ത​മാ​യ പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മി​ലെ (അ​സാ​പ്) ക​രാ​ർ ജീ​വ​ന​ക്കാ​രി ര​ശ്മി തോ​മ​സ്, രാ​ഷ്ട്രീ​യ മാ​ധ്യ​മി​ക് ശി​ക്ഷാ അ​ഭി​യാ​നി​ലെ പി.​വി. രാ​ഖി എ​ന്നി​വ​ര​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. ജോ​ലി​യു​ടെ സ്വ​ഭാ​വ​മെ​ന്താ​യാ​ലും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​ധി​ക്കു ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ളു​ടെ പ്ര​സ​വാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. കേ​ര​ള സ​ർ​വീ​സ് ...

Read More »

തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി യുഎഇ മന്ത്രാലയം ;പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഗുണകരം..!!

തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി യുഎഇ മന്ത്രാലയും. ഇനി മുതല്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് മറ്റൊരു കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെടാം. യുഎഇയിലെ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുത്തിയത്. തുടക്കത്തില്‍ സാങ്കേതികമായ തൊഴില്‍ വൈദഗധ്യം വേണ്ട മേഖലകളിലാണ് നിയമം പ്രാബല്യത്തില്‍ വരുത്തുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ സഹായകരമാകുന്ന ഒരു നിയമമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിനായി മന്താലയത്തില്‍ നിന്നും തൊഴിലാളികള്‍ ഇതിന് ആവശ്യമായ പെര്‍മിറ്റ് സ്വന്തമാക്കണം. യുഎഇ മാനവ വിഭവ ശേഷി മന്ത്രിയായ ...

Read More »

കടി കിട്ടിയാല്‍ അസുഖം മാറും; ഒരു കടി മസാജ് തെറാപ്പി സ്‌പെഷ്യലിസ്റ്റ്..!!

നല്ല നാല് കടി കിട്ടിയാല്‍ അസുഖം മാറുമെന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കേണ്ട. കടി മസാജിനെക്കുറിച്ചാണ് പറയുന്നത്. അമേരിക്കയില്‍ ഒരു കടി മസാജ് തെറാപ്പി സ്‌പെഷ്യലിസ്റ്റുണ്ട് . പേര് ഡോ. ഡെറോത്തി സ്റ്റെയിന്‍ സെലിബ്രിറ്റികളായ നിരവധി പേരാണ് ഡോക്ടറുടെ കടി കിട്ടാന്‍ ദിവസവും ക്ലിനിക്കിലെത്തുന്നത്. ഇവരുടെ മസാജിംഗ് കഴിഞ്ഞാല്‍ ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി തൊണ്ണൂറുകളിലാണ് ആദ്യമായി കടിമസാജ് ചെയ്തു തുടങ്ങിയത്. തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി ഏല്‍പിക്കുന്നത്. ഒരു മസാജിന് ഏകദേശം 8000 രൂപയാവും. സ്ഥിരം ...

Read More »

‘എന്‍റെ അര്‍ദ്ധ നഗ്നമേനി ഇഷ്ടമില്ലാത്തവര്‍ എന്‍റെ സിനിമ കാണേണ്ട”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം രംഗത്ത്..!

ഷര്‍ട്ട് ഇടാതെ അഭിനയിക്കുന്നതിന് ഏറെ പേര് കേട്ടതും വിമര്‍ശനം ഏറ്റു വാങ്ങിയതുമായി താരമാണ് സല്‍മാന്‍ ഖാന്‍. ഷര്‍ട്ടിടാത്തതിന് വിമര്‍ശിക്കുന്നവരോട് സല്‍മാന് ഒരു കാര്യം മാത്രം പറയാനുള്ളൂ. ‘അങ്ങനെയുള്ളവര്‍ തന്റെ സിനിമ കാണേണ്ട’. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നല്ല ശരീരം ഒരു സമ്ബാദ്യമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. സിനിമയ്ക്കുവേണ്ടി ഞാന്‍ ഷര്‍ട്ട് അഴിക്കും. നമുക്ക് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ എന്താണ് തെറ്റ്. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് ഞാന്‍ നോക്കാറില്ല. ഷര്‍ട്ടില്ലാത്തതിന് എന്നെ വിമര്‍ശിക്കുന്നവരോട് ...

Read More »

ഓര്‍മ്മകളില്‍ മരിക്കാതിരിക്കാന്‍ മൈതാനത്തിന് നായകന്റെ പേര്..!!

അകാലത്തില്‍ പൊലിഞ്ഞുപോയെ നായകന്റെ ഓര്‍മകള്‍ മരിക്കാതെ നിലനിര്‍ത്തുകയാണ് ഇറ്റാലിയന്‍ സെരി എ ക്ലബ് ഫിയോറെന്റിന. ടീമിന്റെ പരിശീലന മൈതാനത്തിന് ഡേവിഡ് അസ്‌റ്റോറിയുടെ പേര് നല്‍കാനാണ് ക്ലബിന്റെ തീരുമാനം. ക്ലബ് പ്രസിഡന്റ് മരിയോ കോഗ്‌നിനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യമാണ് അസ്‌റ്റോറി മരിക്കുന്നത്. ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ഇറ്റാലിയന്‍ ആരാധകര്‍ അസ്‌റ്റോറിക്ക് നല്‍കിയത്. തുടര്‍ന്ന് അസ്‌റ്റോറിയോടുള്ള ആദരസൂചകമായി താരം അണിഞ്ഞിരുന്ന 13-ാം നമ്പര്‍ ജേഴ്‌സി ടീം ഉപയോഗിക്കില്ലെന്ന് അറിയിച്ചു. മാത്രമല്ല ടീം അസ്‌റ്റോറിയ്ക്ക് വേണ്ട് പ്രത്യേക കരാര്‍ തയ്യാറാക്കി. ഇതിലൂടെ ജീവാതാവസനം വരെ അസ്‌റ്റോറിയുടെ ...

Read More »

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്.  എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. ...

Read More »

ശസ്ത്രക്രിയയിലൂടെ സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ; ചിത്രങ്ങള്‍ പങ്കുവെച്ചു..!!

എത്രയോ പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും മറ്റൊരു ഡോക്ടറെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതാ മിഡ് വൈഫായ എമിലി ഡയല്‍ സ്വന്തം കുഞ്ഞിനെ ആദ്യം തന്റെ കൈകള്‍ കൊണ്ട് തന്നെ എടുത്തിരിക്കുന്നു. അത് ക്യാമറയിലും പകര്‍ത്തി. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു എമിലിയുടെ പ്രസവം. തന്റെ കൈകള്‍ കൊണ്ട് തന്നെ ആദ്യം കുഞ്ഞിനെ എടുക്കണമെന്ന എമിലിയുടെ ആഗ്രഹത്തിന് അധികൃതരും ഒപ്പം നിന്നു. എമിലിയുടെ ആഗ്രഹപ്രകാരം തന്നെ ഡോക്ടര്‍മാര്‍ പ്രസവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. പ്രസവ ...

Read More »

‘തണുപ്പിനെ തോല്‍പിച്ച മനക്കരുത്ത്’; അന്‍റാര്‍ട്ടിക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞ..!!

ഒരു വര്‍ഷത്തിന് മുമ്പ് മഞ്ഞ് വീഴ്ച പോലും കണ്ടിട്ടില്ലാത്ത അമ്പത്താറുകാരി മംഗളാ മണിയ്ക്ക് അപൂര്‍വ്വ നേട്ടം. അന്റാര്‍ട്ടിക്കയില്‍ ഏറ്റവുമധികം ദിവസങ്ങള്‍ ചെലവിട്ട വനിതാ ശസ്ത്രജ്ഞയെന്ന ബഹുമതിയാണ് മംഗളാ മണിയെ തേടിയെത്തിയിരിക്കുന്നത്. മഞ്ഞ് വീഴുന്നത് പൊലും കാണാന്‍ താല്‍പര്യമില്ലാതിരുന്ന ഐഎസ് ആര്‍ ഒയിലെ ശസ്ത്ര‍ജ്ഞയാണ് മഞ്ഞിനെ പ്രതിരോധിക്കാനുള്ള ഭാരമേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് മൈനസ് 90 ഡിഗ്രി സെല്‍ഷ്യസില്‍ 403 ദിവസം ചെലവിട്ടത്. അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥയെന്ന് മംഗള മണി ...

Read More »

പട്ടിക്കുട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വന്ന ജീവിയുടെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും അമ്പരന്നു..!!

പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിന് തിരിച്ചറിവ് ഉണ്ടായത്. ചൈനയിലെ യുനാന്‍ പ്രാവിശ്യയിലെ യോങ്‌ഷെങ് എന്ന പ്രദേശത്താണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. 2015 ലാണ് യുവാവിന് ഒരു മലഞ്ചെരുവില്‍ വെച്ച് ഈ കരടിക്കുഞ്ഞിനെ ലഭിക്കുന്നത്. ഒരു കറുത്ത സുന്ദരന്‍ പട്ടിക്കുട്ടിയാണെന്നാണ് യുവാവ് അദ്യം കരുതിയത്. അതു കൊണ്ട് തന്നെ യുവാവ് കരടിക്കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് ...

Read More »