Breaking News

Helth

ഈ മാരക രോഗം വളര്‍ത്തു മൃഗങ്ങളിലും…!

വളര്‍ത്തു മൃഗങ്ങളിലും ഈ മാരക രോഗം വര്‍ധിക്കുന്നു.  കേരളത്തില്‍ മനുഷ്യരുടെ ഇടയില്‍ കാന്‍സറി വര്‍ധന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു. സംശയമുള്ള മൃഗങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് അര്‍ബുദബാധ കണ്ടെത്തിയത്. വിദേശബ്രീഡ് നായ്ക്കളിലാണ് കാന്‍സര്‍ കൂടുതലായി കാണപ്പെട്ടത്. പൂച്ച, പശു, പന്നി, വളര്‍ത്തുപക്ഷി, കുതിര എന്നിവയിലും അര്‍ബുദ രോഗബാധ കണ്ടെത്തി. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വളര്‍ത്തുമൃഗങ്ങളിലെ അര്‍ബുദത്തെക്കുറിച്ച്‌ പഠനം നടത്തുന്നത്. നായ്കള്‍ ഒഴികെയുള്ള മറ്റു മൃഗങ്ങളില്‍ കാന്‍സര്‍ വളരെ ചെറിയ തോതിലാണ് കാണപ്പെട്ടത്. ...

Read More »

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്….!

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക്‌  നല്‍കാന്‍ പറ്റിയ ഒരു സമീകൃത പോഷകാഹാരമാണ്. പക്ഷെ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ വരുന്ന അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നല്‍കാറുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതലയും കാണപ്പെടുന്നത്. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ ദഹിക്കാന്‍ പാടാണ്. ഇതില്‍ ഇരുമ്പിന്‍റെ അംശം കുറവായതുകൊണ്ട് വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ദഹനപ്രക്രിയ ...

Read More »

ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ…!

ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഗുണം ചെയ്യും. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആഞ്ച് കാരണങ്ങള്‍ ഇവയാണ്. ഹൃദ്രോഗം തടയും ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുന്നു. ഭാരം കുറക്കും ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്‍റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ...

Read More »

നിങ്ങളുടെ കാല്‍പാദം പറയുന്നുണ്ട്….. നിങ്ങളുടെ രോഗങ്ങള്‍…!

നിങ്ങളുടെ  ശരീരത്തിലെ ഓരോ  ഭാഗങ്ങളും പ്രകടിപ്പിക്കുന്ന  ചില  ആരോഗ്യസൂചനകളുമുണ്ട്. കാല്‍പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്‍പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം.   വിരലകളുടെ തൊലിയിലായി കറുത്ത പാടുകളുണ്ടെങ്കില്‍ ഇത് ഡിപ്രഷന്‍ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഡിപ്രഷനുള്ളവര്‍ കാലിന്റെ മുന്‍ഭാഗം നിലത്തൂന്നി നടക്കുന്നതു സാധാരണയാണ്. ഇത് ഭാരം മുന്‍ഭാഗത്തൂന്നാനും തൊലി കറുക്കാനും ഇടയാക്കും.     കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്ബുപോലെയുണ്ടെങ്കില്‍ ഇത് ദഹനപ്രശ്ങ്ങളാണ് കാണിയ്ക്കുന്നത്. ഈ ഭാഗം കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ കൂടുതല്‍ സ്ട്രെസ് കാണിയ്ക്കുന്നു. കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്ബുപോലുള്ള ഭാഗമുണ്ട്. ...

Read More »

ഓണക്കാലത്തെത്തിയ പച്ചക്കറികള്‍ യഥാര്‍ത്ഥത്തില്‍ നാടന്‍ തന്നെയാണോ…!

ഈ ഓണത്തിന് കേരളത്തിലെ എല്ലാ ഇടങ്ങളിലും  നാടന്‍ പച്ചക്കറികളുടെ വമ്പന്‍  വിപണിയെത്തിയിരുന്നു .സൂപ്പര്‍ മാര്‍ക്കറ്റുകളിലും വഴിയോരത്തും നാടന്‍ പച്ചക്കറികള്‍ എന്ന ബോര്‍ഡും തൂക്കി വിറ്റിരുന്നത് യഥാര്‍ത്ഥത്തില്‍ നാടന്‍ പച്ചക്കറികളായിരുന്നില്ല.പച്ചക്കറികളിലെ വിഷവസ്തുക്കളെക്കുറിച്ചു കേരളത്തില്‍ പലയിടങ്ങളിലും ബോധവത്കരണം നടത്തിയപ്പോള്‍ ഫലം കണ്ടുതുടങ്ങിയിരുന്നു.കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ നേതൃത്ത്വത്തില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച്‌ കേരളമൊട്ടാകെയുള്ള സ്കൂള്‍ കുട്ടികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കിയപ്പോള്‍ കേരളം കണ്ടത് പുതിയൊരു തിരിച്ചുവരവാണ്.ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി മലയാളികള്‍ കൈനീട്ടി സ്വീകരിച്ചത് വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കാമെന്ന ആശയിലായിരുന്നു .എന്നാല്‍ ഓണത്തിന്‍റെ ...

Read More »

ആലിംഗനം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്…….

ആളുകളോട് വൈകാരികമായ അടുപ്പം തോന്നാന്‍ കെട്ടിപ്പിടുത്തം പോലെ നല്ലൊരു മാര്‍ഗം വേറെയില്ലത്രേ.മാനസിക സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ കെട്ടിപ്പിടിക്കലുകള്‍ക്ക് കഴിയുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടുന്നവര്‍ അറിയുക  സംഗതി സത്യമാണ്. കെട്ടിപ്പിടുത്തം, ചുംബനം തുടങ്ങിയവയിലൂടെ ഓക്സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുമ്ബോള്‍ രക്തസമ്മര്‍ദ്ദം കുറയും. ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം എന്നിവയ്ക്കും നല്ലൊരു മരുന്നാണ് പ്രിയപ്പെട്ടവരെ നമ്മളോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിക്കുന്നത്. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോട് തോന്നുന്ന മാന്ത്രികസ്നേഹത്തിന് പിന്നിലും ഉള്ളത് ഈ ഓക്സിടോസിന്‍ തന്നെ. പ്രസവസമയത്ത് ഓക്സിടോസിന്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.കെട്ടിപ്പിടുത്തം ഒരു ഭാഷ കൂടിയാണ്. പ്രിയപ്പെട്ടൊരാളോട് എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട്, ഞാനൊപ്പമുണ്ട് എന്ന് പറയാന്‍ ഇതിലും ...

Read More »

ഇനി ഹൃദയത്തിന് റബ്ബര്‍ വാല്‍വും….

ഇനി അതും സംഭവിക്കും …. റബ്ബര്‍കൊണ്ട് ഹൃദയവാല്‍വുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണം അന്തിമഘട്ടത്തില്‍. മഹാത്മാഗാന്ധി സര്‍വകലാശാല, ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് റിയോ, ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാഫോളോ എന്നിവയുമായി ചേര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. പ്ലാസ്റ്റിക്ക് സംയുക്തങ്ങള്‍ കൊണ്ടുള്ള ഹൃദയവാല്‍വുകളാണ് നിലവില്‍  കൂടുതലായും ഉപയോഗിക്കുന്നത്. റബ്ബറില്‍ കൈതച്ചക്കനാരുകൂടി ചേര്‍ത്താണ് വാല്‍വു നിര്‍മിക്കുന്നത്. റബ്ബര്‍ വാല്‍വ് ഉപയോഗിച്ചാല്‍ ഹൃദയശസ്ത്രക്രിയയുടെ ചെലവ് പകുതികണ്ട് കുറയ്ക്കാം. മൃഗങ്ങളില്‍ നടത്തിയ എല്ലാ പരീക്ഷണവും വിജയമായിരുന്നു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള നടപടികളായെന്ന് കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്ന ദേശീയ റബ്ബര്‍ സമ്മേളനത്തില്‍ ...

Read More »

പ്രകൃതി സ്ത്രീയോട് കാണിച്ച വഞ്ചന….

കറുപ്പിന്റെ നിഴല്‍ പാകിയ കണ്‍തടങ്ങളും നേര്‍ത്ത ചുളിവുകള്‍ വീണ മുഖവും ദൃഡത നഷ്ട്ടപ്പെട്ട മാറിടവും നര കയറിതുടങ്ങിയ മുടികളും എക്കാലത്തും മധ്യ വയസു കഴിഞ്ഞ സ്ത്രീകളെ വല്ലാതെ നിരാശപ്പെടുതുന്നതാണ്.  ഇതു പ്രകൃതി സ്ത്രീകളോടു കാണിച്ച വഞ്ചന ആണെന്നാണ്  പ്രത്യുല്പ്പാദന ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രഞ്ച് പോളി ക്ലിനിക്കിലെ ഡോ. മാക്സ് വെല്‍ റോളണ്ട്  പറയുന്നത് . സ്ത്രെണ ഹോര്‍മോണുകളും അണ്ഢകോശങ്ങളും ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരൊറ്റ കല മാത്രം നല്‍കിയാണ്‌ പ്രകൃതി നാരിയെ കബിളിപ്പിച്ചത്.  ഡോ. റോളണ്ടിന്റെ ശാസ്ത്രീയ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നത്  പ്രായം കൂടും തോറും സ്ത്രീകളില്‍ ...

Read More »

പശു വിശുദ്ധജീവിയാകും …..വിമര്‍ശകരും നാവടക്കേണ്ടിവരും…..

പശു വിശുദ്ധജീവിയാകും …..വിമര്‍ശകരും നാവടക്കേണ്ടിവരും….. എയ്ഡ്സിനുള്ള വാക്സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയില്‍ നിന്നാണ് വാക്സിന്‍ നിര്‍മ്മിച്ചത്. പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇനി  മനുഷ്യരില്‍ പരീക്ഷിച്ച്‌ വിജയിക്കാനായാല്‍ അത്  വന്‍ നേട്ടമെന്ന് ശാസ്ത്രലോകം .പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയില്‍ നിന്നാണ് എയ്ഡ്സിനുള്ള വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എയ്ഡ്സ് വാക്സിന്‍ ഇനിഷേറ്റീവിലെ ആന്റിബോഡി ഡിസ്കവറി ആന്‍ഡ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ഡെവിക് സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നിര്‍വീര്യമാക്കി പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് എയ്ഡ്സിനെ മാരകമാക്കുന്നത്. എന്നാല്‍ പുതിയ വാക്സിന്‍ ഉപയോഗിച്ച്‌ പശുവില്‍ നടത്തിയ ...

Read More »

ഇനി വാട്സ് ആപ്പ് പഴയ വാട്സ് ആപ്പ് അല്ല !!!!

വന്‍ മാറ്റവുമായി വാട്സ് ആപ്പ്, ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വരാനിരിക്കുന്ന അപ്ഡേഷനിലൂടെയായിരിക്കും ഇത് ലഭ്യമാകുക. ഇത് കൂടാതെ മറ്റ് രണ്ട്സൗ കര്യങ്ങള്‍ കൂടി ആപ്ലിക്കേഷനില്‍ പുതുതായി ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. വാട്സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച്‌ അയക്കാം എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ...

Read More »