Fashion

എന്തുകൊണ്ട് വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നു…

വിവാഹേതരബന്ധങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്ന ഒരു കാരണമാണ്. എന്തുകൊണ്ട്  വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നു…ഇതിനു കാരണങ്ങള്‍ പലതാണ്.എങ്കിലും  ദാമ്പത്യ ജീവിതത്തില്‍ വിരസത കൂടുകയും ലൈഗിക കാര്യങ്ങളില്‍ പങ്കാളിയുടെ പ്രതികരണം കുറയുകയും ചെയ്യുമ്പോഴാണ് പലരും മൂന്നാമതൊരിടം അഥവാ അന്യ ബന്ധങ്ങള്‍ തേടുന്നത്.പലപ്പോഴും വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ് ഇതിനു കാരണമാകുന്നത്. പതിവ് രീതികളോടുള്ള  മാറ്റം,ഒരു പരീക്ഷണം, അല്‍പ്പം സാഹസികത ഇവയും അന്യ ബന്ധങ്ങള്‍ തേടിപ്പോകുവാന്‍ പ്രേരിപ്പിക്കരുന്ന്ട്. ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞപോലെ ” പ്രണയമില്ലാത്ത വിവാഹമുണ്ടെങ്കില്‍ അവിടെ വിവാഹനില്ലാത്ത പ്രണയവുമുണ്ടാകും “.എന്നിരുന്നാലും സ്നേഹവും വൈകാരികമായ അടുപ്പവും കുറയുന്നത്  വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നതിനു ...

Read More »

കനിക കപൂര്‍ മിസ് ഏഷ്യ

കൊച്ചിയില്‍ നടന്ന മിസ് ഏഷ്യാ മത്സരത്തില്‍ കനിക കപൂര്‍ കിരീടം ചൂടി. 2015-ലെ മിസ് ഇന്ത്യയായ കനിക വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ 14 സുന്ദരിമാരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പൈൻസിന്റെ ആല്‍ഫി മെറി നദാലിനെ രണ്ടാം സ്ഥാനവും അസൈർബൈജാന്റെ ജെയ്ല കുലൈബ മൂന്നാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ആറ് പേരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

Read More »

ബഹിരാകാശത്ത് സ്കോച്ച് പരീക്ഷണം

വാര്‍ത്ത‍ കേട്ട് ഞെട്ടേണ്ട … ജപ്പാനിലെ ഒരു കമ്പനിയാണ്  ബഹിരാകാശത്ത് തികച്ചും വ്യത്യസ്ഥമായ ഈ  പരീക്ഷണം നടത്താൻ പോകുന്നത്. ഭൂമിയിൽ നിർമ്മിക്കുന്ന മദ്യത്തിനു ബഹിരാകാശത്ത് എന്തു സംഭവിക്കുമെന്നാണ് ജപ്പാനിലെ മദ്യകമ്പനി പരീക്ഷിക്കാൻ പോകുന്നത്. വിസ്കിയിലാണ്   ആദ്യ പരീക്ഷണം. ഭൂമിയിൽ നിർമ്മിച്ച 10 വർഷം പഴക്കമുള്ള വിസ്കിയും ഏറ്റവും പുതിയ വിസ്കിയുടെയും സാമ്പിളുകൾ ബഹിരാകാശ നിലയത്തിലേക്ക് അയക്കും.പഴകും തോറും വീര്യം കൂടുന്നതാണ് വിസ്കി. പൂജ്യം ഗുരുത്വാകർഷണമുള്ള ബഹിരാകാശത്ത് ഒരു വർഷം പുതിയ വിസ്കി സൂക്ഷിച്ചാൽ 10 വർഷത്തെ വീര്യം  അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്. രുചിയിലും നിറത്തിലും ...

Read More »

അനുഷ്‌ക ശര്‍മ്മ എന്തുകൊണ്ട്……

അനുഷ്‌ക ശര്‍മ്മ എന്തുകൊണ്ടാണ് ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തത്.  അതെ കങ്കണ റാണൗട്ടിന് പിന്നാലെ വര്‍ണ്ണവിവേചന പരസ്യങ്ങള്‍ക്കെതിരെ അനുഷ്‌ക ശര്‍മ്മയും രംഗത്ത് വന്നിരിക്കുകയാണ്.. വര്‍ണ്ണവിവേചനം പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക്കാ ശര്‍മ്മ പറഞ്ഞു. ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഒരു  ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ താന്‍ അഭിനയിക്കില്ല. ഇത് ശരിയാണെന്നോതെറ്റാണെന്നോപറയുന്ന ഒരു പരസ്യത്തില്‍പ്പോലും  അഭിനയിക്കില്ലെന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു. ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്.

Read More »

കാളിദാസ് ജയറാമിന്‍റെ വീഡിയോ വൈറലാകുന്നു….

ജയറാമിന്‍റെ മകന്‍ കാളിദാസ്‍  പ്രമുഖ കന്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്.

Read More »

സൗകര്യം മെച്ചപ്പെടുത്താന്‍ റയില്‍വെയോട് ആവശ്യപ്പെടാം.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാരുടെ പ്രതികരണം ശേഖരിക്കുന്നു.ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ പ്രതിദിനം 1200 മുതല്‍ 1500 മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഒരു ട്രെയിനിലെ 60 മുതല്‍ 70 യാത്രക്കാരെ പ്രതികരണത്തിനായി വിളിക്കും. ഒരു ലക്ഷം പേരില്‍നിന്നെങ്കിലും വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സംവിധാനം (ഐവിആര്‍എസ്) നടപ്പിലാക്കി. ട്രെയിനില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് മൊബൈൽ ഫോണിലൂടെയാണ് യാത്രക്കാരുടെ പ്രതികരണം തേടുക. ജൂലൈ ഒന്നു മുതല്‍ ...

Read More »

ഒബാമയുടെ മൂത്തമകളുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമാകുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്തമകള്‍ മലിയയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലാകുന്നു. സുരക്ഷാകാരണങ്ങളാല്‍ പ്രഥമ പൗരന്റെ മക്കള്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് വൈറ്റ്ഹൗസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് മലിയയുടെ ചിത്രം കഴിഞ്ഞദിവസം രാത്രി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആരാണ് ചിത്രമെടുത്തതെന്നും എങ്ങനെയാണ് ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതെന്നും ആര്‍ക്കും അറിയില്ല. ചിത്രം സംബന്ധിച്ച് ഒബാമയോ വൈറ്റ്ഹൗസോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ബ്രൂക്‌ലിന്‍ റാപ് ഗ്രൂപ്പ് പ്രോ ഇറയുടെ ടീ ഷര്‍ട്ട് ധരിച്ച് കാമറയ്ക്കു നേരെ നോക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ...

Read More »