Gulf

ബംഗ്ലാദേശില്‍ നിന്ന് വീണ്ടുംസൗദി റിക്രൂട്ട് : ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടി

ബംഗ്ലാദേശില്‍ നിന്നും വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള സൗദിയുടെ തീരുമാനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ബംഗ്ലാദേശില്‍നിന്ന് ഈ വര്‍ഷം സൗദിയിലേക്ക് അഞ്ചു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് റിയാദ് ബംഗ്ലാദേശ് എംബസിയി വ്യക്തമാക്കിയിരുന്നത്.ഏഴു വര്‍ഷം നീണ്ട വിലക്കിനു ശേഷമാണ് ബംഗ്ലാദേശില്‍ നിന്ന് എല്ലാ പ്രൊഫഷനുകളിലും പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനമായയത്. സൗദിയില്‍ 15 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികളാണുള്ളത്. വര്‍ഷാവസാനത്തോടെ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിദഗധ തൊഴിലാളികളുടെ വേതനം ആയിരം റിയാലായിരിക്കും. ബംഗ്ലാദേശില്‍നിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന കാര്യം തൊഴില്‍ ...

Read More »

സൗദി വിദേശതീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സൗദിയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി ഒ.ഐ.സിക്കു കീഴിലെ ഇസ്ലാമിക് ന്യൂസ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.60 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 9,13,646 തീര്‍ഥാടകര്‍ വിദേശങ്ങളില്‍നിന്ന് അധികം എത്തി. ഏഴു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് മൂന്നേകാല്‍ കോടിയിലേറെ ഉംറ തീര്‍ഥാടകരാണെത്തിയത്. 2008 മുതല്‍ 2015 ഫെബ്രുവരി ഒന്നു വരെ വിദേശ രാജ്യങ്ങളില്‍ നിന്ന് 3,38,12,145 ഉംറ തീര്‍ഥാടകരാണ് എത്തിയത്. ഇക്കാലയളവില്‍ ആകെ 3,61,06,449 ഉംറ വിസ ...

Read More »

സൗദി ഓഹരിവിപണി വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നു

          സൗദി ഓഹരി വിപണി ജൂണ്‍ 15 മുതല്‍ വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിദേശ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നതിന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിക്ക് ഒമ്ബതുമാസം മുമ്ബാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. യോഗ്യരായ വിദേശധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ക്രമീകരിക്കുന്ന കരടുനിയമം കഴിഞ്ഞവര്‍ഷം ആഗസ്ത് 21-ന് അതോറിറ്റി പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ നിക്ഷേപകരില്‍നിന്നും സാമ്ബത്തിക വിദഗ്ധരില്‍ നിന്നും മറ്റും ലഭിച്ച അഭിപ്രായ നിര്‍ദേശങ്ങള്‍ പരിഗണിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ...

Read More »

ദുബൈയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് 5.84 ശതമാനം വരെ ഫീസ് വര്‍ധന….

ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ ദി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 2.92 മുതല്‍ 5.84 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാം. സ്‌കൂളുകളുടെ വാര്‍ഷിക നിലവാര കണക്കെടുപ്പ് പ്രകാരമാണ് സ്‌കൂളുകളെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുക. ഔട്ട്സ്റ്റാന്‍ഡിങ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് 5.84 ശതമാനം ഫീസ് വര്‍ധിപ്പിക്കാം.മികച്ച സ്‌കൂളുകള്‍ക്ക് 4.38 ശതമാനവും സ്വീകാര്യം, അസ്വീകാര്യം എന്നിവയ്ക്ക് 2.92 ശതമാനവും ഫീസ് വര്‍ധിപ്പിക്കാവുന്നതാണ്. സ്‌കൂളുകളുടെയും രക്ഷിതാക്കളുടെയും ചെലവുകള്‍ താരതമ്യപ്പെടുത്തിയ ശേഷമാണ് ഫീസ് ഘടന നിശ്ചയിച്ചതെന്ന് കെഎച്ച്ഡിഎ ...

Read More »

യെമന്‍ ഇരകളില്‍ ഭൂരിഭാഗവും നിരപരാധികളെന്നു യു.എന്‍

യെമന്‍ആഭ്യന്തരസംഘര്‍ഷത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും നിരപരാധികളെന്നു ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ യുദ്ധത്തിന്റെ ഇരയാക്കിയതില്‍ ഇരു വിഭാഗത്തിനും തുല്യ ഉത്തരവാദികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. യമനില്‍ ആഭ്യന്തരസംഘര്‍ഷത്തിന്റെ ഇരകളാകുന്നത് സാധാരണക്കാരാണെന്ന വാദവുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് സാധൂകരിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ കൊല്ലപ്പെട്ട 600 പേരില്‍ പകുതിയിലധികവും സാധാരണക്കാരാണെന്ന് യു.എന്‍ മനുഷ്യാവകാശ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഐവാന്‍ സിമനോകോവിക് വ്യക്തമാക്കി.  പ്രതിയോഗികള്‍ക്കെതിരായ യുദ്ധത്തില്‍ സാധാരണക്കാരെ ഒഴിവാക്കാന്‍ ഇരുകൂട്ടരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യെമന്‍

Read More »