Gulf

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണി നടത്തി സല്‍മാന്‍ രാജാവ് ;പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്…!!

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ നിയമനങ്ങള്‍. തൊഴില്‍ മന്ത്രിയായ അലി ബിന്‍ നാസര്‍ അല്‍ ഗഫീസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പകരം പ്രമുഖ വ്യവസായി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയെ തൊഴില്‍ മന്ത്രിയായി നിയമിച്ചു. സ്വകാര്യ കമ്പനികളുമായുള്ള ബന്ധം മെച്ചപ്പെടുത്തി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ...

Read More »

പ്രവാസികള്‍ സൂക്ഷിക്കുക,യുഎഇയിലും മെര്‍സ് വൈറസ് ബാധ ;കൂടുതല്‍ രോഗികള്‍ ഇവിടെയാണ്‌..!!

2018 ലെ ആദ്യ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച് യുഎഇ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎഇ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം കൊറോണ വൈറസ്’ അഥവാ ഒട്ടകപനി എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ വ്യാപകമായി കാണപ്പെടുന്നത്. ശ്വാസകോശത്തെയാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുക. 2018 ല്‍ ഇതുവരെ അറബ് മേഖലയില്‍ 16 ...

Read More »

സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്ന സ്ത്രീകള്‍ക്ക് ഇനിമുതല്‍ തകര്‍പ്പന്‍ ആനുകൂല്യം..!!

സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ജൂണ്‍ 24 മുതല്‍ വാഹനങ്ങള്‍ ഓടിക്കാം. അംഗീകാരവും കാലാവധിയുമുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതായത് സൗദി അററേബ്യ അംഗീകരിച്ച അന്താരാഷ്ട്ര ലൈസന്‍സുകളായിരിക്കണം വാഹനം ഓടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ പക്കല്‍ ഉണ്ടാകേണ്ടത്. ഒരു വര്‍ഷം വരെ ഈ അവസരം ഉപയോഗിക്കാം. അതേസമയം രാജ്യത്തുള്ള വനിതകള്‍ക്ക് സ്വദേശത്തേതിന് പകരം സൗദി ലൈസന്‍സ് എടുക്കാനുള്ള നടപടികള്‍ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.  ഡ്രൈവിംഗ് അറിയാമെന്ന് ഉറപ്പുവരുത്തിയും സ്വദേശത്തെ ലൈസന്‍സ് അംഗീകാരമുള്ളതാണെന്ന് വിലയിരുത്തിയുമേ സൗദി പുതിയ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

Read More »

വമ്പന്‍ റിഫൈനറിയും, സ്വര്‍ണ്ണഖനിയും, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ വ്യവസായങ്ങളുമുള്ള ഈ കോടീശ്വരനെ സൗദി തടവില്‍ നിന്നും മോചിപ്പിക്കുന്നു; ഇല്ലെങ്കില്‍ സംഭവിക്കുന്നത്‌…

എത്യോപ്യന്‍ വംശജനായ കോടീശ്വരന്‍ മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ്, സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് മോചന സാധ്യത തെളിഞ്ഞത്. മെയ് 18 ന് റിയാദിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അമൗദിയുടെ പിതാവ് സൗദി സ്വദേശിയും മാതാവ് എത്യോപ്യക്കാരിയുമാണ്. സൗദിയിലും എത്യോപ്യയിലും ഒരുപോലെ ബിസിനസ് സാമ്രാജ്യമുള്ളയാളാണ് ഇദ്ദേഹം. കഴിഞ്ഞ നവംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതിയുടെ നടപടിയിലാണ് അമൗദി സൗദിയില്‍ തടവിലാകുന്നത്. റിഫൈനറി, സ്വര്‍ണ്ണ ഖനി, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ...

Read More »

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിന് നിരോധനം..!!

വാണിജ്യ ലക്ഷ്യം വെച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിട്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. കൈമാറ്റം ചെയ്യപ്പെടുന്ന പല പോസ്റ്റുകളും രാജ്യം പിന്‍തുടരുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. വിവരസാങ്കേതിക മന്ത്രാലയം ഇതുസംബന്ധിച്ച് സമഗ്രമായ നിയമാവലി ആവിഷ്‌കരിക്കും. സോഷ്യല്‍ മീഡിയയിലൂടെ വിനിമയം ചെയ്യുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസൃതമല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. വാണിജ്യ തത്പര പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തും. ഇത് പ്രതിവര്‍ഷം പുതുക്കണം. സമൂഹ മാധ്യമങ്ങളെ തെറ്റായ നിലയില്‍ ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കാന്‍ നടപടി ഉപകരിക്കുമെന്ന് ...

Read More »

സൗദി കിരീടാവകാശി കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സംശയമുണര്‍ത്തിയിരുന്നു. എപ്രില്‍ 21 ന് റിയാദിലുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്ത..!!

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്. കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും പുറത്തുവിട്ടു. ഏപ്രില്‍ 21 ന് ശേഷം സൗദി കിരീടാവകാശി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാദിന് നേര്‍ക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി ...

Read More »

തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയെ സൗദി സഖ്യസേന അതി വിദഗ്ധമായി രക്ഷപെടുത്തി…!!

തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ സൗദി സഖ്യസേന രക്ഷിച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടയിലാണ് ഇവര്‍ നാലു വയസ്സുകാരിയെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌ന ബാധിത മേഖലയില്‍ കൂടി ഈ പെണ്‍കുട്ടിയേയും ഒപ്പമിരുത്തി ജീപ്പില്‍ ആയുധങ്ങളുമായി കടന്നു പോകുന്ന തീവ്രവാദി സൗദി സഖ്യസേനയുടെ കണ്ണില്‍ പെടുകയായിരുന്നു. ദൂരെ നിന്നും സഖ്യ സേനയുടെ വെടിവെപ്പിനെ ചെറുക്കാനാണ് കുട്ടിയേയും കൂട്ടി ഇയാള്‍ യാത്ര നടത്തിയത്. യുദ്ധ നിയമ പ്രകാരം സൗദി സഖ്യസേന കുട്ടികള്‍ക്ക് മേല്‍ ഒരു തരത്തിലും ആക്രമണം നടത്താറില്ല. ...

Read More »

മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത; സത്യാവസ്ഥ പുറത്തുവിട്ട്‌ സൗദി ഭരണകൂടം…!!

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രങ്ങളും സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു. ഏപ്രില്‍ 21ന് ശേഷം പൊതുമധ്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെയാണ് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. ഇറാനിയന്‍ റഷ്യന്‍ മാധ്യമങ്ങളിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞമാസം നടന്ന ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജന്‍സിന്റെ ...

Read More »

ഷാര്‍ജാ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരിയുടെ പണം മോഷ്ടിച്ച എയര്‍പോര്‍ട്ട് ജിവനക്കാരിക്ക് ഒടുവില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്…

വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരിയുടെ പണം കൊള്ളയടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കടുത്ത ശിക്ഷ നല്‍കി ഷാര്‍ജാ ക്രിമിനല്‍ കോടതി. 30 വയസ്സുകാരിയായ യുവതിക്ക് ആറു മാസം കഠിന തടവും ഇതിന് ശേഷം സ്വന്തം നാട്ടിലേക്ക് നാടു കടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കാനായി ഷാര്‍ജാ വിമാനത്താവളത്തിലെത്തിയ യുഎസ് വനിതയുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഇവരുടെ കയ്യില്‍ 5000 ഡോളര്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഈ ജീവനക്കാരിയാണ് ഇവരുടെ ബാഗ് ...

Read More »

സൗദിയ്ക്ക് പിന്നാലെ ഇന്ത്യയിലെ രത്‌നഗിരിയിലേക്ക് യുഎഇയും..!!

ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലാണ് അഡ്‌നോക് നിക്ഷേപത്തിന് ഒരുങ്ങുന്നത്. നേരത്തേ സൗദിയിലെ എണ്ണഭീമനായ സൗദി അരാംകോയും ഇവിടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ടും കൂടിയാകുമ്പോള്‍ 44000 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുക. കൂടാതെ കര്‍ണാടകയിലെ റിഫൈനറിയില്‍ 5.86 ദശലക്ഷം ബാരല്‍ എണ്ണ അഡ്‌നോക് സംഭരിക്കും. രത്‌നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണ ശാല സ്ഥാപിക്കുകയാണ് സൗദി അരാംകോയുടെ ലക്ഷ്യം. സമാന രീതിയിലുള്ള പദ്ധതിയാണ് അഡ്‌നോക്കും ഉദ്ദേശിക്കുന്നത്. അബുദാബി റുവൈസിലെ തങ്ങളുടെ എണ്ണശുദ്ധീകരണശാല വിപുലീകരിക്കാന്‍ അഡ്‌നോക് പദ്ധതിയിട്ടിട്ടുണ്ട്. ...

Read More »