Breaking News

Gulf

അബുദാബിയില്‍ സ്കൂള്‍ ബസ്സ്‌ അപകടം!

അബുദാബിയില്‍ മുസഫ വ്യവസായ നഗരിക്ക് സമീപം അല്‍ഖലീജ് അല്‍ അറബ് റോഡില്‍ നോവോട്ടലിന് സമീപം സ്കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റാതായി ദൃക്സാക്ഷികള്‍ അറിയിച്ചു. അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്.

Read More »

ഒക്ടോബര്‍ രണ്ടിന് ദുബായിയില്‍ പൊതുഅവധി!!!!

ഹിജറ പുതുവര്‍ഷം പ്രമാണിച്ച്‌ ഒക്ടോബര്‍ രണ്ടിന് ദുബായിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ മുടക്കമായിരിക്കും. ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.

Read More »

സൗദി ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നു!!!!

എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് സൗദി അറേബ്യന്‍ ഭരണകൂടം ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടികളാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെക്കും. ഒക് ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വര്‍ഷത്തില്‍ ശമ്പള വര്‍ധനയുമുണ്ടാകില്ല. പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ വര്‍ഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം അത് നഷ് ടമാകും. അവധിക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും കിട്ടില്ല. സൗദി ഉള്‍പ്പടെ എല്ലാ ...

Read More »

ഇനി ഉണ്ടാകില്ല ദുബായ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍…..!

ടാക്സി സംവിധാനത്തെ കൂടുതല്‍ വിപുലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബായ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇനിമുതല്‍ ദുബായി ടാക്സി കോര്‍പ്പറേഷനായി മാറ്റാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുറത്തിറക്കിയ നിയമത്തിന്‍റെ  അടിസ്ഥാനത്തിലാണ് മാറ്റം. ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനോ ലീസിന് എടുക്കുന്നതിനെ ടാക്സി കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കും. ഒപ്പം തന്നെ വര്‍ക്ക് ഷോപ്പുകളും കോര്‍പ്പറേഷന്‍ സ്വന്തമായി പ്രവര്‍ത്തിപ്പിക്കാം. ടാക്സി കാറുകളില്‍ പെട്രോള്‍ നിറക്കുന്നതിനായി സ്വന്ത്രമായി പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങുന്നതിനും ടാക്സി കോര്‍പ്പറേഷന്‍ അനുമതിയുണ്ട്. ഇതിനിടയില്‍ ദുബായി ...

Read More »

ദുബായില്‍ കാണാതായ മലയാളി മരിച്ച നിലയില്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നിന്നും കാണാതായ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിസിറ്റ് വിസയില്‍ ജോലി തേടി യുഎഇ ല്‍ എത്തിയ സന്തോഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് അല്‍ഖൂസിലെ ആളൊഴിഞ്ഞ ഭാഗത്ത് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചത്. അല്‍ഖൂസ് മാളിനോട് ചേര്‍ന്ന് ഒരു കാറ്ററിംങ് കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷ് ജോലിയില്‍ പ്രവേശിച്ചിരുന്നതായും ആറാം തിയ്യതിയാണ് അവസാനമായി കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയതെന്നും ബന്ധുക്കള്‍ ...

Read More »

റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറത്ത് കൊന്നു

സൗദിയിലെ റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറത്ത് കൊന്നു. മലപ്പുറം ചീക്കോട് കണ്ണന്തൊടി അഹമ്മദ് സലീമാണ് (37 )ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശിരസ് ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടത്. മുഖം ഉള്‍പ്പെടെ ശരീരത്തിന്‍റെ പലഭാഗങ്ങളിലും മുറിവുകളുടെ പാടുകളും ഏറ്റിട്ടുണ്ട്. അഞ്ചു മാസം വരെ സ്വാകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്ന സലിം ഹോട്ടലില്‍ ആണ് ജോലി നോക്കുന്നത് . അറബ് വംശജനാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Read More »

ദുബായിയിലുമുണ്ടൊരു ഇറ്റാലിയന്‍ പട്ടണം…….!

യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഇറ്റലിയിലെ സാന്‍ ജിംനിയാനോ പട്ടണത്തിന്‍റെ  മാതൃകയില്‍ ഒരു ഷോപ്പിംഗ് മാള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ദുബായ്. പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയായ മിറാസാണ് ദി ഔട്ട്ലറ്റ് വില്ലേജ് മാള്‍ എന്ന പേരില്‍ ഇറ്റാലിയന്‍ ശൈലിയിലാണ് മാള്‍ തീര്‍ത്തിരിക്കുന്നത്.  പൂര്‍ണമായും ഇറ്റാലിയല്‍ ശൈലിയിലും പരമ്ബരാഗത രീതിയുമാണ് മാള്‍ പണിതിരിക്കുന്നത്. കാഴ്ചക്കാര്‍ക്ക് വിസ്മയമാവുകയാണ് ദുബായ് നഗരത്തിലെ ഇറ്റാലിയന്‍ പട്ടണം. മാള്‍ പ്രവര്‍ത്തനസജ്ജമായതോടെ കാഴ്ചക്കാരുടെ തിരക്കാണിവിടെ. കെട്ടിടങ്ങളുടെ രൂപകല്‍പനകള്‍ ഇറ്റാലിയല്‍ പാരമ്പര്യത്തെ വിളിച്ചോതുന്നവയാണ്.

Read More »

കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി…..!

വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈറ്റ് മന്ത്രിസഭയുടെ ഫത്വ നിയമനിര്‍മാണ വകുപ്പിന്‍റെ  അംഗീകാരം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാകും. വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്വനിയമനിര്‍മാണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് അറിയിച്ചത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ കമ്പനി വഴി വിദേശികള്‍ക്കായി പ്രത്യേകം ആശുപത്രികള്‍ എന്നതാണ് പദ്ധതി. നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനണ് പുതിയ സംവിധാനം. അതോടെപ്പം, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ക്രമീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ...

Read More »

ഒമാനില്‍ ബലിപെരുന്നാള്‍ അവധി അഞ്ച് ദിവസം

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ്ദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദ് ആണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒമ്ബത് ദിവസവും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയും ആണ് അവധി.

Read More »

ലോകത്തെ ഏറ്റവും വലിയ തീം പാര്‍ക്ക് ദുബായില്‍

ദുബായില്‍  25,000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ബോളിവുഡ് ഇന്‍ ദ ഡെസെര്‍ട്ട് അടുത്ത മാസമാണ് ഉദ്ഘാടനം ചെയ്യപ്പെടുക. ഒര്‍ലാന്‍ഡോയിലെ ഹാരിപോട്ടര്‍ വേള്‍ഡിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ തീം പാര്‍ക്ക് അണിയിച്ചൊരുക്കിയിട്ടുള്ളത്. മുംബൈയുടെ ചിഹ്നമായ ഗേറ്റ് വേ ഓഫ് ഇന്ത്യ കടന്നാകും സന്ദര്‍ശകര്‍ തീം പാര്‍ക്കിലേക്ക് കടക്കുക. അതിനുള്ളില്‍ 850 പേര്‍ക്ക് ഇരിക്കാവുന്ന താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ തീയറ്ററുണ്ട്. രാജ്മഹല്‍ എന്നാണ് ഇതിന് പേര്. 400-ഓളം കലാകാരന്മാരാണ് പാര്‍ക്കിലുള്ളത്. ഇവര്‍ അവതരിപ്പിക്കുന്ന 30 ഷോകള്‍ ഓരോ ദിവസവും ഉണ്ടാകും.പരിപാടികള്‍ എല്ലാം തന്നെ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ...

Read More »