Gulf

ദുബായ് റിയല്‍എസ്റ്റേറ്റ് മേഖലയിലും ഇന്ത്യന്‍ മുന്നേറ്റം!!!

              യു എ ഇ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ട് വരുന്നവരില്‍ ഇന്ത്യാക്കാര്‍ തന്നെയാണ് മുന്നിലെന്ന് പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്ബനിയായ സ്കൈബേ മാനേജിംങ് ഡയറക്ടര്‍ ഷമീര്‍ കാസിം വ്യക്തമാക്കി. യുഎഇ യുടെ വളര്‍ച്ചയില്‍ റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് എത്ര പ്രധാന്യമുണ്ടെന്ന് ക്യത്യമായി മനസ്സിലാക്കി തന്നെയാണ് ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ആളുകള്‍ തയ്യാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി സ്വന്തമായി ഏറ്റെടുക്കുവാനും കെട്ടിട സമുച്ചയം പണികഴിപ്പിക്കാനുമുള്ള അധികാരം മുതല്‍മുടക്കുന്നവനില്‍ നിക്ഷിപ്തമാണ്. അത്കൊണ്ട് തന്നെ ഇന്ത്യയില്‍ ...

Read More »

പ്രവാസികള്‍ക്ക് തിരിച്ചടി; മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശി വത്കരണം!

ഗള്‍ഫ്  രാജ്യങ്ങളില്‍  മുഴുവന്‍  സ്വദേശി  വത്കരണം  ശക്തിപ്പെടുത്തുന്നതിന്  ഗള്‍ഫ്  രാഷ്ട്രങ്ങളുടെ  സംയുക്ത  ശ്രമം.    ഇതിനായി ജി സി സി  രാജ്യങ്ങളിലെ  തൊഴില്‍  മന്ത്രിമാര്‍  അടുത്തയാഴ്ച  റിയാദില്‍  യോഗം  ചേരും.   ജി സി സി  അംഗ  രാജ്യങ്ങളിലെ  തൊഴില്‍  മന്ത്രിമാരുടെ  16  മത്  ഉച്ചകോടി  റിയാദില്‍  ചേരുന്നതിനോടനുബന്ധിച്ചാണ്  ഇതേക്കുറിച്ച്‌  ചര്‍ച്ച  സംഘടിപ്പിക്കുന്നത്.   ജി സി സി  അംഗ  രാജ്യങ്ങളിലെ  രൂക്ഷമായ  തൊഴിലില്ലായ്മയും  തൊഴില്‍  പ്രതിസന്ധിയും  പരിഹരിക്കുക,  ജി സി സി  രാജ്യങ്ങളില്‍  ഏകീകൃത  തൊഴില്‍  നിയമം  നടപ്പില്‍  വരുത്തുക,  തൊഴില്‍  മേഖലയിലെ ...

Read More »

പ്രവാസികള്‍ക്ക് തിരിച്ചടിയായ് ഒമാന്‍ തൊഴില്‍ വിസാ നിരക്ക് വര്‍ദ്ധിപ്പിച്ചു..!

                    പ്രവാസികള്‍ക്ക്  കനത്ത  തിരിച്ചടിയായി  ഒമാന്‍  മാനവ  വിഭവശേഷി  മന്ത്രാലയത്തിന്‍റെ   പുതിയ  ഉത്തരവ്.   തൊഴില്‍  വിസാ  ഫീസ്  നിരക്കില്‍  നൂറ്  റിയാലിന്‍റെ  വര്‍ധനവാണ്  ഒമാന്‍  ഭരണകൂടം  ഏര്‍പ്പെടുത്തുന്നത്.   മലയാളികള്‍  ഉള്‍പ്പെടെയുള്ള  പ്രവാസികള്‍ക്ക്  ഇരുട്ടടിയാവുകയാണ്  പുതിയ  വിസാ  നയം.    201  റിയാല്‍  ആയിരുന്നത്  301  റിയാലായാണ്  ഉയര്‍ന്നിരിക്കുന്നത്.    മാനവ  വിഭവശേഷി  മന്ത്രാലയം  ട്വിറ്ററിലൂടെയീണ്  ഇക്കാര്യം  അറിയിച്ചത്.   പുതുക്കിയ  നിരക്കുകള്‍  ഗസറ്റില്‍  പ്രസിദ്ധീകരിക്കുന്നതോടെ  ചട്ടം  ഔദ്യോഗികമായി ...

Read More »

ദേശീയ പതാക താഴെയിട്ടാല്‍ കടുത്ത ശിക്ഷ, നിലപാട് കടുപ്പിച്ച്‌ മന്ത്രാലയം..!

ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍.   സാംസ്കാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാക പൊതു സമൂഹത്തിന് മുന്നില്‍ വച്ച്‌ നശിപ്പിക്കുന്നതും,  പരിഹസിക്കുന്നതും,  അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും ഗുരുതരമായ പിഴവാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.  കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ആറ് മാസം തടവും ആയിരം ദിര്‍ഹം പിഴയുമാണ് വിധിക്കുക.   ആഘോഷവേളകളില്‍ ദേശീയ പതാക ഉപേക്ഷിച്ചു പോകുന്നവര്‍ക്കും യുഎഇയില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.   ഇതിന് പുറമേ അംഗരാജ്യങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതോ കേടുപാടുകള്‍ ...

Read More »

12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈയുമായ്‌ ദുബായ് സര്‍ക്കാര്‍…!

ദുബായിലെ 12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനവുമായി ദുബായ് സര്‍ക്കാര്‍. പൊതുജനങ്ങളിലേക്ക് വൈഫൈ സേവനം എത്തിക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ 12 ഇടങ്ങളില്‍ സൗജന്യം വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഇന്റര്‍നെറ്റിന്റെ സ്വാധീനം വളരെയധികം വര്‍ദ്ധിച്ച കാലഘട്ടത്തിലാണ് വികസനത്തിന് പേരുകേട്ട ദുബായ് സൗജന്യ വൈഫൈ സര്‍വ്വീസ് ലഭ്യമാക്കുന്നത്. ജെബിആര്‍ നടപ്പാത ദുബായിലെ ജുമൈറ ബീച്ചിന് സമീപത്തുള്ള പാര്‍പ്പിട കേന്ദ്രങ്ങളും സൈജന്യ വൈഫൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഹമ്മദ് റാഷിദ് ബിന്‍ നടപ്പാത മുഹമ്മദ് റാഷിദ് ബിന്‍ നടപ്പാതയ്ക്ക് സമീപത്തുനിന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നത് ...

Read More »

ഗള്‍ഫ് വിമാനയാത്ര നിരക്കില്‍ വന്‍കുറവ് വരുന്നു…!

            കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തുന്നു. ഈ കാലയളവില്‍ അനുഭവപ്പെടാറുള്ള മാന്ദ്യം അതിജീവിക്കുന്നതിനാണ് നിരക്കില്‍ കുറവ് വരുത്തേണ്ടിവന്നത്. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ തിരിച്ചുപോക്ക് എന്നിവയെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ വന്‍ നിരക്ക് ഈടാക്കിയിരുന്നു. മംഗളൂരുവില്‍നിന്ന് 15000 രൂപ മുതല്‍ 29000 രൂപ വരെയായിരുന്നു നിരക്ക്. എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്ബനികളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ റൂട്ടുകളില്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍, ഡിസംബര്‍ ...

Read More »

കുവൈത്തില്‍ സ്വദേശികളും വിദേശികളും വേറെവേറെ ഇടങ്ങളില്‍ താമസിക്കണം!!

വിദേശികള്‍ക്ക് മാത്രമായുള്ള താമസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ഷദാദിയ മേഖലയിലാണ് ഇത്തരത്തിലുള്ള താസമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ മുബാറക് അല്‍ ഹാമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ ധനമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.  വിദേശി കുടുംബങ്ങള്‍ മാത്രമാണോ അതോ ബാച്ചിലര്‍ മാത്രമാണോ ഈ മേഖലയിലേക്ക് മാറേണ്ടതെന്ന് വ്യക്തമായിട്ടില്ല.

Read More »

സൗദിയില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക്!

സൗദി അറേബ്യയില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ വാക്കു പാലിച്ചില്ല. ഇതേ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത ജീവിതം കൂടുതല്‍ കഷ്ടതയേറിയായി കീര്‍ന്നു. 14 മാസമായി ശമ്ബളമില്ലാതെ ദുരിതത്തിലായ 72 ഇന്ത്യന്‍ തൊഴിലാളികളുടെ ഭാവി ദിനങ്ങളാണ് അനിശിതത്വത്തിലായത്. ദുരിത കഥകള്‍ പുറത്തു വന്നതോടെ ഇനി എന്നാണു ഈ ദുരിത കയത്തില്‍ നിന്നും മോചനം കിട്ടുമെന്ന ആധിയോടെയാണ് തൊഴിലാളികള്‍ ഇവിടെ കഴിയുന്നത്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ 72 തൊഴിലാളികളാണ് റിയാദ് എക്സിറ്റ് എട്ടിനടുത്തുള്ള ക്യാംപില്‍ കഴിയുന്നത്. ...

Read More »

മുഹറം പ്രമാണിച്ച്‌ ദുബായിലെ പോസ്റ്റോഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു!

മുഹറം പ്രമാണിച്ച്‌ രാജ്യത്തെ മുഴുവന്‍ പോസ്റ്റോഫീസുകള്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസ്, അബുദാബിയിലെ ദാസ് പോസ്റ്റോഫീസും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Read More »

നിതാഖത്ത് ശക്തമാക്കി സൗദി!!

സൗദിയിലെ സ്വകാര്യ സ്കൂളുകളില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിന്‍റെ ആദ്യ പടിയായി സ്കൂള്‍ കാന്‍റീനുകളില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സൗദിയിലെ തൊഴില്‍ മേഖലകളില്‍ പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മേഖലകളിലും ടെലികോം മേഖലകളിലും നിതാഖത്ത് ശക്തമാക്കുകയും പതിനായിരക്കണക്കിന് വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ മേഖലയിലും നിതാഖത്ത് ശക്തമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ കാന്‍റീന്‍ നടത്തിപ്പുകാരുമായുള്ള കരാറില്‍ സൗദികളെ ജോലിക്ക് നിയമിക്കണമെന്നും 150 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെയില്‍സ്മാന്‍ എന്ന അനുപാതം പാലിക്കണമെന്നും സൗദി വിദ്യാഭ്യാസ ...

Read More »