Gulf

ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിമുഹമ്മദ് ജാവേദ് സരീഫ്. ഇറാനില്‍നിന്നുള്ള സാമ്ബത്തിക സഹകരണവും എണ്ണ ഇറക്കുമതിയും തുടരും. സാമ്ബത്തിക സഹകരണത്തിനു പുറമേ കൂടുതല്‍ മേഖലയിലേക്ക് ഉഭയകക്ഷി ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും. ഗതാഗതം, ഷിപ്പിങ്ങ് തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും മികച്ച സഹകരണമാണെന്നും, ചാബഹറിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി. . വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.    

Read More »

2022 ലോകകപ്പ് : തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വരുന്നെന്നു റിപ്പോര്‍ട്ട്..

2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച മെര്‍കുറി മെന എന്ന കമ്പ്നിയെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഖത്തറിലെ കഫാല സംവിധാനം ഉപയോഗിച്ചാണ് നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം തൊഴില്‍ നിയമത്തില്‍ നിര്‍ണ്ണായക ഭേതഗതി കൊണ്ടു വന്നിരുന്നു. തൊഴില്‍ ഉടമയുടെ ...

Read More »

യാത്രാ വിലക്കുകളറിയാന്‍ പുതിയ സംവിധാനം പൊതുജനങ്ങള്‍ക്കായ് ഒരുക്കി ദുബായ് പോലീസ്..

രാജ്യത്ത് നിന്നും പുറത്തുപോകുവാന്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കുവാന്‍ കഴിയുന്ന സംവിധാനം ദുബായ് പോലീസ് ഏര്‍പ്പെടുത്തി. മലയാളികളടക്കം നിരവധി പ്രവാസികള്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു ദുബായ് പോലീസിന്‍റെ ആപ്ലീക്കേഷനിലാണ് പുതിയ സംവിധാനം പൊതുജനങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നത്. പലപ്പോഴും സ്വന്തം കച്ചവട സ്ഥാപനങ്ങള്‍ മുഖേനയോ മറ്റ് ഇടപാടുകള്‍ നടത്തിയതിലൂടെയോ സാമ്പത്തീക ഇടപാടുകളില്‍ സംഭവിക്കുന്ന തര്‍ക്കങ്ങള്‍ സാധാരണ ഗതിയില്‍ പോലീസില്‍ പരാതിയായി എത്താറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ നാട്ടിലേക്ക് പോകുന്നതിനായ് വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് യാത്രാവിലക്കുള്ള വിവരം പലപ്പോഴും അറിയുന്നത്. ...

Read More »

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബുദാബിയെ തെരഞ്ഞെടുത്തു…

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബുദാബിയെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അബുദാബി ഈ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയില്‍ പരിഗണിച്ചിരുന്നു.ഇന്ത്യന്‍ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനവും, കൊച്ചിക്ക് 86 മത്തെ സ്ഥാനവും ലഭിച്ചു.

Read More »

ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍..!!

ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. 43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ...

Read More »

മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്തുനിന്നു നീക്കാന്‍ സല്‍മാന്‍ രാജാവ് പദ്ധതിയിടുന്നതായി സ്പാനിഷ് പത്രം..!!

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് പത്രമായ പബ്ലികോ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവാദമായ പദ്ധതികളിലും പ്രശ്‌നങ്ങളിലുമുള്ള കിരീടാവകാശിയുടെ ഇടപെടല്‍ ദേശീയ, അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വിവിധ ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിലെ സമീപനത്തിലുളള വ്യത്യാസം ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയമാണ് ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഒന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിരീടാവകാശി ഇസ്രയേലിന് ഒപ്പം നിന്നിരുന്നു. എന്നാല്‍ ജൂലൈയില്‍ ...

Read More »

മോമോ ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്…

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം പ്രചരിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്‌സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ബ്ലൂ വെയില്‍ പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. ഇങ്ങനെ കളിക്കുന്നവരെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ 901ല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദേശം.

Read More »

കേരളത്തിന് ഷാര്‍ജയുടെ സഹായഹസ്തം, ആദ്യഘട്ടമായി 4 കോടി രൂപ നല്‍കും…

കേരളത്തിന് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ക്കാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. കേരളത്തിന് ആദ്യഘട്ടമായി 4 കോടി രുപ ഷാര്‍ജ സഹായമായി നല്‍കും. യുഎഇ ക്രസന്റ് വഴി കേരളത്തില്‍ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ മലയാളികളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായതിനാല്‍ ഇംഗ്ലീഷിനും അറബിക്കും പുറമേ മലയാളത്തിലും ശൈഖ് മുഹമ്മദ് വിഷയം ട്വീറ്റ് ചെയ്തു.

Read More »

കേരളത്തിനു സഹായഹസ്തവുമായി ദുബായ് ഭരണാധികാരി…

പ്രളയഭൂമിയിലേക്ക് സഹായഹസ്തവുമായി ദുബായ് ഭരണാധികാരി. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് രംഗത്ത്‌വന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അറിയിച്ചു.ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അറിയിച്ചു. കേരളത്തിനു വേണ്ടി സംഭാവനചെയ്യാന്‍ ഏലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

Read More »

വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനു 4.8 ശതമാനം കുറവ്…

ഒമാനിലെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച്‌ കഴിഞ്ഞ വര്‍ഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2016ല്‍ 3.965 ശതകോടി റിയാലാണ് വിദേശികള്‍ പുറത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.774 ശതകോടി റിയാലായാണ് കുറഞ്ഞത്. ഉയര്‍ന്ന വേതനമുള്ള വിദേശികളുടെ തൊഴില്‍ ലഭ്യതയിലുണ്ടായ കുറവും, വിദേശികള്‍ ആഭ്യന്തര വിപണിയില്‍ പണം കൂടുതലായി ചെലവഴിക്കുന്നതുമാണ് പുറത്തേക്ക് ഒഴുകുന്ന പണം കുറയാന്‍ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

Read More »