Breaking News

Gulf

സൗദിയില്‍ വന്‍ തീപ്പിടിത്തം: മൂന്ന് മലയാളികളടക്കം 12 പേര്‍ മരിച്ചു……

ജുബൈല്‍ (സൗദി അറേബ്യ): സൗദി അറേബ്യയുടെ കിഴക്കന്‍പ്രവിശ്യയിലെ ജുബൈല്‍ വ്യവസായ മേഖലയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 12  തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സന്റ്, ഡാനിയല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറുപേര്‍ മംഗളൂരു സ്വദേശികളാണ്. ബാക്കി മൂന്ന് പേരും ഫിലിപ്പീന്‍സ് പൗരന്മാരാണ്. സൗദിയിലെ വന്‍കിടപെട്രോകെമിക്കല്‍ സ്ഥാപനമായ സാബിക്കില്‍പെടുന്ന യുനൈറ്റഡ് പെട്രോ കെമിക്കല്‍സ് കമ്പനി പ്ലാന്റില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. പതിവ് അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് പ്ലാന്റില്‍ ...

Read More »

സൗദിയിൽ ഷെല്ലാക്രമണം: മലയാളി കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അതിർത്തി നഗരമായ ജിസാനിൽ ഹൂതി വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി മരിച്ചു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ നടന്ന ആക്രമണത്തിൽ മലയാളിയടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.യെമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെ തുടർന്ന് ഹൂതി വിമതരും തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.

Read More »

ഐഎസ് കുട്ടിയെക്കൊണ്ട് തടവിലാക്കിയ സൈനികന്റെ കഴുത്തറുത്തു

ക്രൂരതയുടെ പര്യായമായ മാറുന്ന  ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ തങ്ങളുടെ ക്രൂരത കുട്ടികളേയും പരിശീലിപ്പിക്കുന്നു. തങ്ങളുടെ നിയമം 12 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളെക്കൊണ്ട്‌ ഐഎസ്‌ നടപ്പാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാല്‍മിറയില്‍ പത്തു വയസ്സിന്‌ മുകളില്‍ മാത്രം ഒരു കുട്ടി ജിഹാദി സിറിയന്‍ സൈനികോദ്യോഗസ്‌ഥന്റെ കഴുത്തറക്കുന്ന ദൃശ്യമാണ്‌ പുറത്ത്‌വന്നിരിക്കുന്നത്‌.കൈകാലുകള്‍ പിന്നിലേക്ക്‌ ബന്ധിച്ച്‌ നിലത്ത്‌ കിടത്തിയിരിക്കുന്ന അജ്‌ഞാതനായ സിറിയന്‍ സൈനിക ഉദ്യോഗസ്‌ഥന്റെ പുറത്തു കയറിയിരുന്നു കഴുത്ത്‌ കത്തികൊണ്ട്‌ അറുക്കുന്ന കുട്ടിയുടെ വീഡിയോയും ദൃശ്യങ്ങളുമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. സൈനിക യൂണിഫോമില്‍ തലയില്‍ കറുത്ത തുണികൊണ്ട്‌ കെട്ടിയ കുട്ടി കമിഴ്‌ന്നു ...

Read More »

ഐഎസ് കേരളവും ലക്ഷ്യമിടുന്നു.

ക്രൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിക്കുന്ന എെഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരുടെ ലക്ഷ്യങ്ങളിൽ കേരളം ഉൾപ്പെടെ 12 ഇന്ത്യൻ സംസ്ഥാനങ്ങളും പെട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.സുരക്ഷാതന്ത്രങ്ങളൊരുക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു. ഈ 12 സംസ്ഥാനങ്ങളിലെയും ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജൻസ് മേധാവികളും 18ന് ന്യൂഡൽഹിയിൽ യോഗത്തിനെത്താൻ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എൽ.സി. ഗോയൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.കേരളത്തിൽ നിന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെൻകുമാർ, ഇന്റലിജൻസ് മേധാവി ,എ.ഹേമചന്ദ്രൻ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാനസർക്കാരും നിർദേശിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായിരുന്നു ഐഎസിന്റെ സാന്നിധ്യമെങ്കിൽ ...

Read More »

അനുഗൃഹീതരാവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍…….

വിശുദ്ധ റംസാനിലെ അനുഗൃഹീതരാവായ ‘ലൈലത്തുല്‍ഖദ്ര്‍’ (വിധി നിര്‍ണയരാവ്) പ്രതീക്ഷച്ചെത്തിയ വിശ്വാസികളാല്‍ മക്കയിലെ വിശുദ്ധ ഹറമും പരിസരവും തിങ്കളാഴ്ച നിറഞ്ഞുകവിഞ്ഞു.ലോകമെമ്പാടുനിന്നും എത്തിയ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഹറമില്‍ തടിച്ചുകൂടിയത്. സമീപത്തെ തെരുവുകളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലുമൊക്കെ നമസ്‌കാരത്തിനുള്ള നിരകള്‍ നീണ്ടു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനയും നമസ്‌കാരവും ഖുറാന്‍ പാരായണവുമായി രാത്രി മുഴുവന്‍ അവര്‍ കഴിച്ചുകൂട്ടി. പുരുഷായുസ്സില്‍ നേടാന്‍ കഴിയുന്നതിലധികം പുണ്യം ഒരൊറ്റ രാവുകൊണ്ട് സ്വന്തമാക്കാനായെന്ന വിശ്വാസവുമായാണ് അവര്‍ പിരിഞ്ഞുപോയത്.

Read More »

ഇസ്‌ലാമിക് സ്റ്റേറ്റ് കൊടും ക്രൂരത വീണ്ടും….

ഇസ്‌ലാമിക് സ്റ്റേറ്റ്  ഭീകരര്‍ കൊടും ക്രുരത തുടരുന്നു.കാഴ്ചയില്‍ 13-14 വയസ്സ് മാത്രം പ്രായം വരുന്ന കൗമാരക്കരെക്കൊണ്ട് 25 സിറിയൻ സൈനികരെ കൊലപ്പെടുത്തുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. സിറിയൻ പൈതൃക നഗരമായ പാൽമിറയിലെ ആംഫി തിയറ്ററിൽ സൈനികരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. .ആംഫി തിയറ്ററിലെ സ്റ്റേജിൽ തടവുകാരെ എത്തിക്കുന്നു. മുട്ടുകുത്തി നിൽക്കുന്ന ഇവരെ കൊലപ്പെടുത്തുന്നതിനായി സൈനിക യൂണിഫോം ധരിച്ച ഭീകരർ വരുന്നതും വിഡിയോയിൽ ഉണ്ട്. ഈ ക്രൂരകൃത്യം കാണുന്നതിനായി നൂറിലധികം വരുന്നവർ തിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങളിൽ ഉണ്ട്. ഐഎസ് പതാക വീശിയാണ് ഇവരിൽ ചിലർ ...

Read More »

അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്….

ഐ എസ്  തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേനയുടെ വ്യോമാക്രണത്തില്‍ പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ ‘ദി ഗാര്‍ഡിയനാ’ണ് ബാഗ്ദാദിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഗ്ദാദി മുസിലിലെ രഹസ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗുരുതര പരിക്കേറ്റ ബാഗ്ദാദിക്ക് ഇനി ഐ.എസിനെ നയിക്കാന്‍ കഴിയില്ലെന്നും ബാഗ്ദാദിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.മുതിര്‍ന്ന നേതാവായ അല്‍ ആഫ്രി യാണ് ഐ എസ്  നെ ഇപ്പോല്‍ നയിക്കുന്നത്

Read More »

ഖത്തര്‍ 24 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന്  24 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍  ഫ്രാന്‍സുമായി 2,570 കോടി റിയാലിന്റെ (44,000 കോടിയിലേറെ രൂപ) കരാറിനു ഖത്തര്‍ ഒരുക്കം തുടങ്ങി.  വിമാനം കൈമാറുന്നതിനൊപ്പം 36 പൈലറ്റുമാര്‍ക്കും നൂറു സാങ്കേതികവിദഗ്ധര്‍ക്കും ഫ്രാന്‍സ് പരിശീലനം നല്‍കും. ഫ്രഞ്ച് സര്‍ക്കാറിനെ ഉദ്ധരിച്ചാണ് സൈനികവിമാന ഇടപാട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 72 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2013 ഫിബ്രവരിയില്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. അതിനെത്തുടര്‍ന്ന് യുദ്ധവിമാനക്കമ്പനികള്‍ ഖത്തര്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അതിനിടെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. ദസോള്‍ട്ട് നിര്‍മിക്കുന്ന മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഖത്തര്‍ വ്യോമസേന നിലവില്‍ ഉപയോഗിക്കുന്നത്. ഇത്തരം 12 ...

Read More »

ബാച്ചിലര്‍ വിദേശികള്‍ കുവൈത്തില്‍ ജാഗ്രെതേ !!!!!

കുവൈത്തില്‍ വിവിധ പ്രവിശ്യകളിലെ നിരവധി കെട്ടിടങ്ങളിലെ വിദേശബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ജഹറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിച്ചത്. സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം വിവിധ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടിക്കായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചത്. . ജഹറ യിലാണ് ബാച്ചിലര്‍ സാന്നിധ്യം സംബന്ധിച്ച്‌ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇവിടുത്തെ സഅ്ദ് അബ്ദുല്ല, ഉയൂന്‍, വാഹ, അല്‍ ഖസ്ര്, നസീം എന്നീ മേഖലകളില്‍ നിന്ന് മാത്രം 25 ...

Read More »

ബംഗ്ലാദേശില്‍ നിന്ന് വീണ്ടുംസൗദി റിക്രൂട്ട് : ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടി

ബംഗ്ലാദേശില്‍ നിന്നും വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള സൗദിയുടെ തീരുമാനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ബംഗ്ലാദേശില്‍നിന്ന് ഈ വര്‍ഷം സൗദിയിലേക്ക് അഞ്ചു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് റിയാദ് ബംഗ്ലാദേശ് എംബസിയി വ്യക്തമാക്കിയിരുന്നത്.ഏഴു വര്‍ഷം നീണ്ട വിലക്കിനു ശേഷമാണ് ബംഗ്ലാദേശില്‍ നിന്ന് എല്ലാ പ്രൊഫഷനുകളിലും പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനമായയത്. സൗദിയില്‍ 15 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികളാണുള്ളത്. വര്‍ഷാവസാനത്തോടെ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിദഗധ തൊഴിലാളികളുടെ വേതനം ആയിരം റിയാലായിരിക്കും. ബംഗ്ലാദേശില്‍നിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന കാര്യം തൊഴില്‍ ...

Read More »