Breaking News

Gulf

കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി…..!

വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈറ്റ് മന്ത്രിസഭയുടെ ഫത്വ നിയമനിര്‍മാണ വകുപ്പിന്‍റെ  അംഗീകാരം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാകും. വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്വനിയമനിര്‍മാണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് അറിയിച്ചത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ കമ്പനി വഴി വിദേശികള്‍ക്കായി പ്രത്യേകം ആശുപത്രികള്‍ എന്നതാണ് പദ്ധതി. നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനണ് പുതിയ സംവിധാനം. അതോടെപ്പം, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ക്രമീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ...

Read More »

ഒമാനില്‍ ബലിപെരുന്നാള്‍ അവധി അഞ്ച് ദിവസം

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ്ദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദ് ആണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒമ്ബത് ദിവസവും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയും ആണ് അവധി.

Read More »

ലോകത്തെ ഏറ്റവും വലിയ തീം പാര്‍ക്ക് ദുബായില്‍

ദുബായില്‍  25,000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ബോളിവുഡ് ഇന്‍ ദ ഡെസെര്‍ട്ട് അടുത്ത മാസമാണ് ഉദ്ഘാടനം ചെയ്യപ്പെടുക. ഒര്‍ലാന്‍ഡോയിലെ ഹാരിപോട്ടര്‍ വേള്‍ഡിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ തീം പാര്‍ക്ക് അണിയിച്ചൊരുക്കിയിട്ടുള്ളത്. മുംബൈയുടെ ചിഹ്നമായ ഗേറ്റ് വേ ഓഫ് ഇന്ത്യ കടന്നാകും സന്ദര്‍ശകര്‍ തീം പാര്‍ക്കിലേക്ക് കടക്കുക. അതിനുള്ളില്‍ 850 പേര്‍ക്ക് ഇരിക്കാവുന്ന താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ തീയറ്ററുണ്ട്. രാജ്മഹല്‍ എന്നാണ് ഇതിന് പേര്. 400-ഓളം കലാകാരന്മാരാണ് പാര്‍ക്കിലുള്ളത്. ഇവര്‍ അവതരിപ്പിക്കുന്ന 30 ഷോകള്‍ ഓരോ ദിവസവും ഉണ്ടാകും.പരിപാടികള്‍ എല്ലാം തന്നെ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ...

Read More »

‘കുവൈറ്റിലെ തൊഴിലാളി പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത’

കുവൈറ്റില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഒരു കമ്ബനിയില്‍ ജോലി ചെയ്യുന്ന വിദേശിക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു കമ്ബനിയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാന്‍പവര്‍ അതോറിട്ടി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ മൂന്നു മാസം നിര്‍ബന്ധമായും നോട്ടീസ് പീരിഡ് നല്‍കിയിരിക്കണം.കുവൈറ്റില്‍ വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി ഇഖാമ അനുവദിക്കുമെന്ന് അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നു. മൂന്നു വര്‍ഷത്തെ കാലാവധിക്കു ശേഷം വീണ്ടും പുതുക്കാവുന്നതാണ്. ഇതുപോലെ ഇഖാമ കാലാവധി തീരുന്നതിനു മൂന്നു മാസം മുന്‍പെ ഇഖാമ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.കുവൈറ്റില്‍ ആശ്രിത വിസയില്‍ ഒരു വര്‍ഷം ...

Read More »

യെമന്‍ സൈനിക ക്യാംപില്‍ സ്ഫോടനം: മരണം 11ആയി.

യെമനില്‍ സൈന്യത്തിന്‍റെ പരിശീലന ക്യാംപിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഉത്തര ഏദെനിലെ ക്യാംപിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. പുതിയതായി നിയമനം ലഭിച്ചവരുടെ ചടങ്ങിലേക്ക് കാര്‍ ഓടിച്ചുകയറ്റി സ്ഫോനം നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണനിരക്ക് യര്‍ന്നേക്കുമെന്നാണ് സൂചന.

Read More »

30,000 രൂപയുടെ ബില്ലടക്കാനാവാതെ മലയാളി ആശുപത്രിയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ആശുപത്രിയിലെത്തിയ കിരണ്‍ ബാബു എന്ന ചെറുപ്പക്കാരന്‍ പണമടക്കാനാവാതെ  ആശുപത്രിയുടെ തടവുകാരനായി. 30,000 റിയാലിലത്തെിയ ബില്‍ തുക അടയ്ക്കാനാകാതെ ഈ എറണാകുളം പാലാരിവട്ടം സ്വദേശി രണ്ടാഴ്ചയായി ആശുപത്രിയില്‍ തങ്ങുകയാണ്.20 വര്‍ഷമായി വിവിധ കമ്പനികളിലായി സൗദിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ബാബു (57) കഴിഞ്ഞ മൂന്നുവര്‍ഷമായി ദമ്മാമിലെ ഒരു കസ്റ്റംസ് ക്ളിയറന്‍സ് കമ്പനിയിലാണ്. സ്ഥാപനത്തിലെ ഏക മലയാളിയാണ് കിരണ്‍ ബാബു. ആദ്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കുറച്ചുമാസങ്ങളായി പ്രതിസന്ധിയിലാണ്. ആറുമാസമായി ശമ്പളം മുടങ്ങിയിട്ട്.  ശമ്പളം മുടങ്ങിയതിനൊപ്പം ജീവനക്കാരുടെ ഇന്‍ഷുറന്‍സും പുതുക്കിയില്ല.സാമ്പത്തികമായി ബുദ്ധിമുട്ടിലായ കിരണ്‍ ബാബു ...

Read More »

11 മരണം; യെമനിൽ സൗദി വ്യോമാക്രമണം.

യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം. ഹജ്ജയിലെ മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് ആശുപത്രിയിലാണ് സൗദി വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമണം നടക്കുമ്പോൾ 23 രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയും 25 പേർ പ്രസവവാർഡിലും, ശിശുരോഗവിഭാഗത്തിൽ 12 കുട്ടികളും, 13 നവജാതശിശുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു രോഗികളെ മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.അതേസമയം പരിക്കേറ്റ അഞ്ചു പേർ എം.എസ്.എഫ് ആശുപത്രിയിൽ തന്നെ ചികിത്സ തുടരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More »

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം

വ്യവസായ മേഖല അഞ്ചില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു. ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അപകടം. ആളപായമില്ളെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണം അറിവായിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുത തകരാറാണ് അപകടം വരുത്തിയതെന്നാണ് കണക്കാക്കുന്നത്. അപകടം അറിഞ്ഞ് ഷാര്‍ജയിലെ മിക്ക സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നും അഗ്നിശമന സേന രംഗത്തത്തെിയാണ് തീയണച്ചത്. സമീപത്ത് നിരവധി സ്ഥാപനങ്ങളുടെ ഗുദാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയിലേക്കൊന്നും തീ പടരാതിരുന്നത് സിവില്‍ ഡിഫന്‍സിന്‍െറ ജാഗ്രത മൂലമാണ്. സംഭവ സമയം ശക്തമായ ചൂടും കാറ്റും ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ...

Read More »

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്‍റെ ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു

  ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ പൊലീസ് വിട്ടയച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പേിച്ച ലിന്‍സണ്‍ അന്ന് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. 119 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ലിന്‍സണ്‍ മോചിതനാകുന്നത്. മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ ഏപ്രില്‍ 20-നാണ് ഫ്ളാറ്റിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും ...

Read More »

ഗ്യാസ് പൈപ്പലൈൻ പൊട്ടിത്തെറിച്ചു; റസ്റ്ററൻറ് തകർന്നു…

പാചക വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് കരാമയിലെ മലയാളി റസ്റ്ററൻറ് കത്തിനശിച്ചു. ഒരാൾക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിൻെറ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലാണ് പൂർണമായും നശിച്ചത്. തൊട്ടടുത്തെ ചില വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  ഇൗ കെട്ടിട പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.ഇന്നു രാവിലെ ഏഴോടെയായിരുന്നു അപകടം. റസ്റ്ററൻറിന്റെ രണ്ട് നിലകളും പൂർണമായും നശിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം തൊട്ടടുത്ത കെട്ടിടങ്ങളിലുള്ളവരെ വിറപ്പിച്ചു. പലരും ഭൂമികുലുക്കമാണെന്ന് കരുതി ഭയന്ന് കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയതായി താമസക്കാർ പറഞ്ഞു. തൊട്ടടുത്തെ പെട്രോൾ ...

Read More »