Breaking News

Gulf

ദുബൈ വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഉണ്ടാകില്ല!

രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കും. സംശയാസ്പദ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്ന് ദുബൈ വിമാനത്താവളം കസ്റ്റംസ് അധികൃതൃര്‍ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പാസഞ്ചേഴ്‌സ് ഓപറേഷന്‍ ഡിപ്പാര്‍ട് മെന്റ് ഡയറക്ടര്‍ ഇബ്‌റാഹിം അല്‍ കമാലി ആണ് ഇക്കാര്യം അറിയിച്ചു. ദേഹ പരിശോധനമൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടരുത്. സന്തോഷകരവും ആയാസരഹിതവുമായ യാത്ര അനുഭവിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കണം. ആവശ്യമെങ്കില്‍ പരിശോധന നടത്താന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥകളും സാങ്കേതിക സംവിധാനങ്ങളും വിമാനത്താവളങ്ങളിലുണ്ട്.  യാത്രയില്‍ രക്ഷിതാക്കള്‍ക്കുകൂടിയുള്ള പ്രയാസം ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് പരിശോധയില്‍ ഇളവ് നല്‍കുന്നത്. ...

Read More »

ഗള്‍ഫില്‍ കടുത്ത സാമ്ബത്തിക മാന്ദ്യം;പ്രവാസികളെ തിരിച്ചയയ്ക്കും..!!

സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. സ്വദേശിവത്ക്കരണ നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുന്നതോടെ ഇനിയും നിരവധി പേര്‍ക്ക് തൊഴില്‍ പോകുമെന്നുറപ്പാണ്. അതിന് പി്ന്നാലെയാണ് നിരവധി പ്രവാസികളെ ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചയയ്ക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Read More »

ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം!!

ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വിതച്ച് സൗദി അറേബ്യയും ഇറാനും. ഇറാനെ ആക്രമിക്കുമെന്നാണ് സൗദിയുടെ ഭീഷണി. എന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി. കൂടെ അവര്‍ ഒരു കാര്യം കൂടി പറഞ്ഞു. സൗദിയില്‍ മുസ്ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളുടെയും വാക് പോര്. സൗദി സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. സുന്നി ശിയാ അടിത്തറയിലാണ് ഇരുരാജ്യങ്ങളുടെയും പ്രവര്‍ത്തനവും ഭീഷണി മുഴക്കലും. ഇറാന്‍ മുസ്ലിംലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഇറാനെ ആക്രമിക്കുമെന്നുമായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ...

Read More »

അക്ഷയ തൃതീയ ദിനത്തില്‍ നടി ഐമ സെബാസ്റ്റ്യന് സമ്മാനം ലഭിച്ചത് അരക്കിലോ….

അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുമ്ബോള്‍ തനിക്ക് സമ്മാനം ലഭിക്കുമെന്ന് നടി ഐമ സെബാസ്റ്ര്യന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ മലബാര്‍ ഗോള്‍ഡ് നടത്തിയ ഭാഗ്യ നറുക്കെടുപ്പില്‍ അരക്കിലോ സ്വര്‍ണമാണ് ഐമയ്ക്കു അപ്രതീക്ഷിത സമ്മാനമായി ലഭിച്ചത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഐമ. അക്ഷയ തൃതീയ ദിനത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജ ശാഖയില്‍നിന്നാണ് ഐമ സ്വര്‍ണം വാങ്ങിയത്. ഇതിനൊപ്പം ലഭിച്ച സമ്മാന കൂപ്പണ്‍ വഴി അപ്രതീക്ഷിത സൗഭാഗ്യവും ഐമയെ തേടിയെത്തി. ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണു നറുക്കെടുപ്പു നടത്തിയത്. ...

Read More »

തിരുവനന്തപുരത്തേയ്ക്ക് 605 ദിര്‍ഹം, കൊച്ചിയിലേയ്ക്ക് 655! തകര്‍പ്പന്‍ ഓഫെറുമായി എമിറേറ്റ്‌സ്

തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് സ്‌പെഷ്യല്‍ നിരക്കുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഏതാനും ദിവസത്തേയ്ക്ക് മാത്രമാണ് ഓഫര്‍. 605 ദിര്‍ഹം മുതലാണ് നിരക്ക്. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, തിരുവനന്തപുരം, കുവൈറ്റ്, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളും പ്രത്യേക നിരക്ക് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. കുവൈറ്റ്, ബെയ്‌റൂട്ട്, ദോഹ, മസ്‌ക്കറ്റ് എന്നിവയാണ് മറ്റ് സ്ഥലങ്ങള്‍. 605 മുതല്‍ 5,190 ദിര്‍ഹം വരെയാണ് നിരക്കുകള്‍ ഈടാക്കുക.

Read More »

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി.!

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി. അതേസമയം നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 1,100 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം 5,500 ആയി വര്‍ധിപ്പിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ നിരക്ക് പ്രകാരം 5,000 രൂപയായി. നേരത്തേ, ഇത് 4,000 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി ...

Read More »

കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായ് റിപ്പോര്‍ട്ട്.!

കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.എന്നാല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തലേവര്‍ഷത്തെ അപേക്ഷിച്ച്‌ വന്‍ വര്‍ധനവ് ഉള്ളതായും ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 24.8 ശതമാനം കുറഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാരും മന്ത്രാലയത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ. ജന. സുലൈമാന്‍ അല്‍ ഫഹദ് കണക്കുകള്‍ അവതരിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി നടത്തിയ പരിശോധനകളെത്തുടര്‍ന്ന് മറ്റു കുറ്റകൃത്യങ്ങളിലും ആനുപാതിക ...

Read More »

ദുബൈയില്‍ സ്റ്റോര്‍ കീപ്പറായ ഇന്ത്യക്കാരന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി.!

മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്നത്. ചിലര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുമ്ബോള്‍, മറ്റു ചിലര്‍ നിര്‍ഭാഗ്യം കൊണ്ട് പരീക്ഷപ്പെടുന്നു. എന്നാല്‍ ഇന്ത്യക്കാരനായ അജേഷ് പത്മനാഭന്റെ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. കുറേകാലം ചെറിയ ശമ്ബളത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത അജേഷ് ഇപ്പോള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായത് അജേഷായിരുന്നു.  ഒരു മില്യണ്‍ ഡോളറാണ് അജേഷിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഏകദേശം 6,74,91,100 ഇന്ത്യ രൂപ. ദുബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും അജേഷ് ...

Read More »

ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി!

          ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി. നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്ബളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച്‌ അനുമതി നല്കി. മാര്‍ച്ച്‌ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്സിംഗ് ...

Read More »

ദുബായ് ടാക്സികളില്‍ ഇനി ഫ്രീ വൈഫൈ!

              അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ടാക്സികളില്‍ ഫ്രീ വൈഫൈ സംവിധാനം നിലവില്‍ വരുത്താന്‍ ആര്‍ടിഎ തീരുമാനിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ലെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ കമ്ബനിയായ ഡു വിന്റെ സഹായത്തോടെയാണ് ടാക്സികളില്‍ വൈഫൈ ഒരുക്കുന്നത്. ഇതിനു പുറമെ ടാക്സികളില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് സ്ക്രീനുകള്‍ വഴി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചെറിയ വിശദീകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ...

Read More »