Gulf

കുവൈത്തില്‍ സ്വദേശികളും വിദേശികളും വേറെവേറെ ഇടങ്ങളില്‍ താമസിക്കണം!!

വിദേശികള്‍ക്ക് മാത്രമായുള്ള താമസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ഷദാദിയ മേഖലയിലാണ് ഇത്തരത്തിലുള്ള താസമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ മുബാറക് അല്‍ ഹാമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ ധനമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.  വിദേശി കുടുംബങ്ങള്‍ മാത്രമാണോ അതോ ബാച്ചിലര്‍ മാത്രമാണോ ഈ മേഖലയിലേക്ക് മാറേണ്ടതെന്ന് വ്യക്തമായിട്ടില്ല.

Read More »

സൗദിയില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക്!

സൗദി അറേബ്യയില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ വാക്കു പാലിച്ചില്ല. ഇതേ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത ജീവിതം കൂടുതല്‍ കഷ്ടതയേറിയായി കീര്‍ന്നു. 14 മാസമായി ശമ്ബളമില്ലാതെ ദുരിതത്തിലായ 72 ഇന്ത്യന്‍ തൊഴിലാളികളുടെ ഭാവി ദിനങ്ങളാണ് അനിശിതത്വത്തിലായത്. ദുരിത കഥകള്‍ പുറത്തു വന്നതോടെ ഇനി എന്നാണു ഈ ദുരിത കയത്തില്‍ നിന്നും മോചനം കിട്ടുമെന്ന ആധിയോടെയാണ് തൊഴിലാളികള്‍ ഇവിടെ കഴിയുന്നത്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ 72 തൊഴിലാളികളാണ് റിയാദ് എക്സിറ്റ് എട്ടിനടുത്തുള്ള ക്യാംപില്‍ കഴിയുന്നത്. ...

Read More »

മുഹറം പ്രമാണിച്ച്‌ ദുബായിലെ പോസ്റ്റോഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു!

മുഹറം പ്രമാണിച്ച്‌ രാജ്യത്തെ മുഴുവന്‍ പോസ്റ്റോഫീസുകള്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസ്, അബുദാബിയിലെ ദാസ് പോസ്റ്റോഫീസും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Read More »

നിതാഖത്ത് ശക്തമാക്കി സൗദി!!

സൗദിയിലെ സ്വകാര്യ സ്കൂളുകളില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിന്‍റെ ആദ്യ പടിയായി സ്കൂള്‍ കാന്‍റീനുകളില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സൗദിയിലെ തൊഴില്‍ മേഖലകളില്‍ പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മേഖലകളിലും ടെലികോം മേഖലകളിലും നിതാഖത്ത് ശക്തമാക്കുകയും പതിനായിരക്കണക്കിന് വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ മേഖലയിലും നിതാഖത്ത് ശക്തമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ കാന്‍റീന്‍ നടത്തിപ്പുകാരുമായുള്ള കരാറില്‍ സൗദികളെ ജോലിക്ക് നിയമിക്കണമെന്നും 150 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെയില്‍സ്മാന്‍ എന്ന അനുപാതം പാലിക്കണമെന്നും സൗദി വിദ്യാഭ്യാസ ...

Read More »

അബുദാബിയില്‍ സ്കൂള്‍ ബസ്സ്‌ അപകടം!

അബുദാബിയില്‍ മുസഫ വ്യവസായ നഗരിക്ക് സമീപം അല്‍ഖലീജ് അല്‍ അറബ് റോഡില്‍ നോവോട്ടലിന് സമീപം സ്കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റാതായി ദൃക്സാക്ഷികള്‍ അറിയിച്ചു. അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്.

Read More »

ഒക്ടോബര്‍ രണ്ടിന് ദുബായിയില്‍ പൊതുഅവധി!!!!

ഹിജറ പുതുവര്‍ഷം പ്രമാണിച്ച്‌ ഒക്ടോബര്‍ രണ്ടിന് ദുബായിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ മുടക്കമായിരിക്കും. ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.

Read More »

സൗദി ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നു!!!!

എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് സൗദി അറേബ്യന്‍ ഭരണകൂടം ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടികളാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെക്കും. ഒക് ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വര്‍ഷത്തില്‍ ശമ്പള വര്‍ധനയുമുണ്ടാകില്ല. പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ വര്‍ഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം അത് നഷ് ടമാകും. അവധിക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും കിട്ടില്ല. സൗദി ഉള്‍പ്പടെ എല്ലാ ...

Read More »

ഇനി ഉണ്ടാകില്ല ദുബായ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍…..!

ടാക്സി സംവിധാനത്തെ കൂടുതല്‍ വിപുലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബായ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇനിമുതല്‍ ദുബായി ടാക്സി കോര്‍പ്പറേഷനായി മാറ്റാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുറത്തിറക്കിയ നിയമത്തിന്‍റെ  അടിസ്ഥാനത്തിലാണ് മാറ്റം. ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനോ ലീസിന് എടുക്കുന്നതിനെ ടാക്സി കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കും. ഒപ്പം തന്നെ വര്‍ക്ക് ഷോപ്പുകളും കോര്‍പ്പറേഷന്‍ സ്വന്തമായി പ്രവര്‍ത്തിപ്പിക്കാം. ടാക്സി കാറുകളില്‍ പെട്രോള്‍ നിറക്കുന്നതിനായി സ്വന്ത്രമായി പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങുന്നതിനും ടാക്സി കോര്‍പ്പറേഷന്‍ അനുമതിയുണ്ട്. ഇതിനിടയില്‍ ദുബായി ...

Read More »

ദുബായില്‍ കാണാതായ മലയാളി മരിച്ച നിലയില്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നിന്നും കാണാതായ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിസിറ്റ് വിസയില്‍ ജോലി തേടി യുഎഇ ല്‍ എത്തിയ സന്തോഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് അല്‍ഖൂസിലെ ആളൊഴിഞ്ഞ ഭാഗത്ത് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചത്. അല്‍ഖൂസ് മാളിനോട് ചേര്‍ന്ന് ഒരു കാറ്ററിംങ് കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷ് ജോലിയില്‍ പ്രവേശിച്ചിരുന്നതായും ആറാം തിയ്യതിയാണ് അവസാനമായി കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയതെന്നും ബന്ധുക്കള്‍ ...

Read More »

റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറത്ത് കൊന്നു

സൗദിയിലെ റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറത്ത് കൊന്നു. മലപ്പുറം ചീക്കോട് കണ്ണന്തൊടി അഹമ്മദ് സലീമാണ് (37 )ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശിരസ് ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടത്. മുഖം ഉള്‍പ്പെടെ ശരീരത്തിന്‍റെ പലഭാഗങ്ങളിലും മുറിവുകളുടെ പാടുകളും ഏറ്റിട്ടുണ്ട്. അഞ്ചു മാസം വരെ സ്വാകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്ന സലിം ഹോട്ടലില്‍ ആണ് ജോലി നോക്കുന്നത് . അറബ് വംശജനാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Read More »