Gulf

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്..!!

യു.എ.ഇ.യിലുള്ളവര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ബോളിവുഡും സ്പോര്‍ട്‌സും നികുതിയുമായിരുന്നു. റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളാണ് ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ ഇത്തവണ തിരഞ്ഞത്. ബോളിവുഡ് നടി ശ്രീദേവിയെക്കുറിച്ചും ഗൂഗിളില്‍ യു.എ.ഇ.ക്കാര്‍ അന്വേഷണം നടത്തി. ദുബായില്‍ വെച്ച്‌ നടന്ന അവരുടെ മരണമാണ് യു.എ.ഇ. നിവാസികളെ ഇതിന് പ്രേരിപ്പിച്ചത്. യു.എ.ഇ.യില്‍ ജനജീവിതത്തിലും ക്രയവിക്രയങ്ങളിലും സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവന്ന നികുതി സംവിധാനമായിരുന്നു കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടിയിരുന്ന മറ്റൊരു കാര്യം. അതിന്റെ സാധ്യതകളും രീതികളുമെല്ലാം ഗൂഗിള്‍ ടോപ് സെര്‍ച്ചില്‍ ഇടം പിടിച്ചു.

Read More »

ഖത്തറിനെതിരായുള്ള ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത്..!!

ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതില്‍ അനുകൂല നിലപാടുമായി ഈജിപ്ത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിന് മേല്‍ ഏര്‍പ്പടുത്തിയ ഉപരോധത്തിന് ഈജിപ്ത് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നാല് വര്‍ഷം മുമ്പ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. അതേസമയം സൗദിയില്‍ നിന്ന് അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ഈജിപ്തിന്റെ മനംമാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് ഖത്തറിന്റെ പക്കല്‍ ഈജിപ്തിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും അതുകൊണ്ടാണ് മനംമാറ്റമെന്നും പറയുന്നു. ജി.സി.സി. ഉച്ചകോടിക്ക് ഖത്തറിനെ ക്ഷണിച്ചുകൊണ്ടുള്ള സൗദി ഭരണകൂടത്തിന്റെ ...

Read More »

ഒപെക് കൂട്ടായ്മയില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ഖത്തര്‍..!!

പെട്രോളിയം കയറ്റുമതിചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ പിന്‍മാറ്റം പൂര്‍ണമാകുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് അല്‍ കാബി അറിയിച്ചു. രാജ്യാന്തര തലത്തില്‍ ഊര്‍ജവിതരണത്തില്‍ ഖത്തറിന്റെ നില മെച്ചപ്പെടുത്തുന്നതിന്റേയും നീണ്ട കാലയളവിലേക്ക് ഊര്‍ജ ആസൂത്രണം നടപ്പിലാക്കുന്നതിന്റേയും ഭാഗമായാണ് പിന്‍മാറുന്നതെന്ന് ഊര്‍ജമന്ത്രി അറിയിച്ചു. പ്രകൃതി വാതകങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ഉള്ള ഉല്‍പാദം 77 മില്യണ്‍ ടണ്ണാണ്. ഇത് 110 മില്യണായി ഉയര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ ...

Read More »

യൂറോപ്പ്, അമേരിക്ക, ഗൾഫ് പ്രവാസികൾക്ക് ജനവരി മുതൽ കണ്ണൂരിൽ ഇറങ്ങാം..!!

കണ്ണൂരിൽ നിന്നും ജനവരിയോടെ എല്ലാ ഗൾഫ് രാജ്യത്തേക്കും വിമാന സർവീസുകൾ തുടങ്ങും. ഗൾഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്, അമേരിക്കൻ പ്രവാസികൾക്കും ഇത് ഗുണം ചെയ്യും. നിലവിൽ അമേരിക്ക, യൂറോപ്പ് യാത്രക്കാർ ഗൾഫ് ഇടത്താവളം ആക്കിയാണ്‌ യാത്ര ചെയ്യുന്നത്. എമിറേറ്റ്സ്, ഖത്തരയ്യ് എയർ, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയ സർവീസുകൾ കണ്ണൂരിലേക്ക് ഉണ്ടാകും എന്നാണ്‌ അറിയുന്നത്. ഒരു ദിവസം 12 രാജ്യാന്തിര സർവീസുകൾ ഉണ്ടാകും. എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബർ ഒൻപതു മുതൽ സർവീസ് തുടങ്ങാൻ താത്‌പര്യമറിയിച്ചിട്ടുണ്ട്. സ്‌പൈസ് ...

Read More »

പ്രവാസിപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യം ഇന്ത്യ: ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന്…!!

അംഗീകൃത സംവിധാനങ്ങള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ ഏറ്റവും മുന്നിലാണ് കേരളം. 6900 കോടി ഡോളറാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയത്. 4,95,661 കോടി രൂപയാണിത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേ പ്രകാരം മൊത്തം ...

Read More »

ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍: സി.ഐ.എ..!!

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ. വാഷിങ്ടണ്‍ പോസ്റ്റും അസോസിയേറ്റ് പ്രസുമാണ് സി.ഐ.എയുടെ കണ്ടെത്തല്‍ പുറത്തു വിട്ടിരിക്കുന്നത്. രേഖകള്‍ വാങ്ങാന്‍ ഖഷോഗ്ജിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പറഞ്ഞയച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും സൗദിയുടെ അമേരിക്കന്‍ അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാനാണെന്ന് സി.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷോഗ്ജിയുമായുള്ള ഖാലിദിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണിത്. ഖഷോഗ്ജിയെ വധിക്കാനുള്ള സംബന്ധിച്ച് ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും എന്നാല്‍ മുഹമ്മദ് ...

Read More »

മഴ ശക്തം: കുവൈത്ത് വിമാനത്താവളം അടച്ചിട്ടു..!!

ശക്തമായ മഴയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. ഇന്ന് രാവിലെ 10 വരെ അടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയിലുമാണ് ഇറക്കിയത്. രാജ്യവ്യാപകമായി കനത്ത മഴ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More »

സൗദിയുടെ അടുത്ത പണി; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഡിസംബറില്‍ എണ്ണ…..

സൗദിയുടെ തന്ത്രപരമായ നീക്കം, ഡിസംബറില്‍ എണ്ണവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും സൗദിയുടെ ഈ നീക്കം. എണ്ണവില കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറഞ്ഞുവരികയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് വിപണിയിലെ നിലവിലെ സാഹചര്യം. അമേരിക്കയും റഷ്യയും സൗദിയും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, വില താഴ്ന്നുവരുന്നതില്‍ സൗദി അറേബ്യയ്ക്ക് കടുത്ത നിരാശയുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്. എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് സൗദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ...

Read More »

പ്രവാസികൾക്ക് വോട്ടേർഴ്‌സ് ലിസിറ്റിൽ പേര് ചേർക്കാൻ ഓ ഐ സി സി ദമ്മാം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു..!

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടേർഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ പ്രവാസികൾക്ക് അവസരമൊരുക്കികൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു , പാസ്സ്പോർട്ട് കോപ്പി , ഫോട്ടോ എന്നിവയുമായി ഹെൽപ്പ് ഡെസ്കിൽ എത്തുന്ന പ്രവാസികൾക്ക് പേര് ചേർക്കുന്നതിനുള്ള അവസരമുണ്ട് , വ്യാഴം , വെള്ളി , ശനി തീയതികളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും , കൂടുതൽ വിവരങ്ങൾക്കായി ഓ ഐ സി സി റീജിണൽ കമ്മറ്റിയുടെ ബന്ധപ്പെടാവുന്നതാണ് , വ്യാഴം , വെള്ളി ശനി തീയതികളിൽ ഓ ഐ ...

Read More »