വാട്ട്സാപ്പ് എന്ന മെസേജിംഗ് ആപ്പ് ഉപഭക്താക്കളുടെ സൗകര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തി അവരുടെ പ്രീതി പിടിച്ചെടുക്കുകയാണ്. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനായാല്‍ കൂടിയും വാട്ട്സാപ്പിന്റെ വേഗത എടുത്ത് പറയേണ്ട ഒന്നാണ്. അനേകം സവിശേഷതകളുളള വാട്ട്സാപ്പില്‍ നിങ്ങള്‍ അറിയാത്തതും അറിയുന്നതുമായ ഒരുപാട് സവിശേഷതകള്‍ ഉണ്ട്. വാട്ട്സാപ്പില്‍ ഡിലീറ്റ് ചെയ്യുന്ന ചാറ്റുകള്‍ അവിടെ തന്നെയുണ്ട്. വാട്ട്സാപ്പില്‍ നിന്നും നീക്കം ചെയ്യുന്ന ചാറ്റുകള്‍ സ്ക്രീനില്‍ നിന്നും മറയുന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി ഡിലീറ്റാകുന്നില്ല. എല്ലാം ബാക്ക് എന്‍ഡില്‍ ഭദ്രമാണ്. രഹസ്യവും പരസ്യവുമായ എല്ലാ മെസേജുകളും വേണ്ടപ്പോള്‍ റീസ്റ്റോര്‍ ചെയ്യാന്‍ കഴിയുമെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. ഈമെയിലുകള്‍ ...
Read More »Gadgets
ഇനി എഴുതാം ലെനോവോയുടെ യോഗ ബുക്കില്‍……..!
ടു ഇന്‍ വണ്‍ ലാപ്ടോപ്പുകളെ യോഗ ബുക്ക് വഴി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലനോവോ. വിന്‍ഡോസ് 10, ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വേരിയന്റുകളായാണ് യോഗ ബുക്ക് എത്തുന്നത്. ലാപ്ടോപ്പിന്റെയും ടാബ്ലറ്റ് കമ്പ്യുട്ടറിന്റെയും സൗകര്യങ്ങള്‍ സമ്മാനിക്കുന്ന ടു ഇന്‍ വണ്‍ ഗാഡ്ജറ്റുകളുടെ നിര്‍മാണത്തില്‍ പേര് കേട്ട കമ്പനിയാണ് ലെനോവോ. ‘യോഗ സീരീസ്’ എന്ന പേരില്‍ കമ്പനിയിറക്കിയ ലാപ്ടോപ്പുകള് മുഴുവന്‍ ടു ഇന്‍ വണ്‍ സ്വഭാവമുളളവയായിരുന്നു. ലാപ്ടോപ്പിലെ കീപാഡുള്ള ഭാഗം പുറത്തേക്ക് മടക്കിയാല്‍ അതൊരു ടാബായി മാറും എന്നതാണ് ടു ഇന്‍ വണ്‍ ഗാഡ്ജറ്റുകളുടെ പ്രത്യേകത. മൈക്രോസോഫ്റ്റിന്റെ ‘സര്‍ഫേസ്’ ...
Read More »നെക്സസ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി മുതല്‍ പിക്സല്‍….!
ഗൂഗിളിന്റെ മുന്‍നിര മോഡലായ നെക്സസ് സ്മാര്‍ട്ട് ഫോണുകളുടെ നിരയെ ഗൂഗിള്‍ പുതുക്കുകയാണ്. നെക്സസ് ഇനി ഓര്‍മ്മകളില്‍ മാത്രം. ഇനി ഗൂഗിള്‍ നെക്സസിന് പകരം, ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ പിക്സല്‍ എക്സ് എല്‍ എന്നിങ്ങനെയാകും ഗൂഗിളിന്റെ മുന്‍നിര ഫോണുകള്‍ വിപണിയില്‍ അറിയപ്പെടുക. കഴിഞ്ഞ മാസമാണ് ഗൂഗിള്‍ നെക്സസിനെ പിക്സലായി പേര് മാറ്റാന്‍ പോകുകയാണെന്ന വാര്‍ത്ത ടെക്ക് ലോകത്ത് പ്രചരിച്ചത്. നിലവില്‍ ഗൂഗിള്‍ തങ്ങളുടെ മുന്‍നിര മോഡലായ നെക്സസ് ഫോണുകളെ, വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ കീഴിലാണ് അണിനിരത്തുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിപണിയില്‍ എത്താനിരിക്കുന്ന, നെക്സസില്‍ അധിഷ്ടിതമായ എച്ച്ടിസിയുടെ ...
Read More »ഫേസ്ബുക്ക് മെസഞ്ചര്‍: ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍
വാട്സാപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ വളരെ പ്രശസ്ഥമായി ഉപയോഗിക്കുന്ന ഒരു മെസേജിംഗ് അപ്ലിക്കേഷനാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഇത് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല.സാധാരണ ഫേസ്ബുക്ക് മെസഞ്ചര്‍ എല്ലാവര്ക്കും അറിയാം. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് സുഹൃത്തിനോട് പറയണമെങ്കില്‍ അതും ഇപ്പോള്‍ പറയാം. ചാറ്റില്‍ ഓപ്ഷന്‍സ് സൂചിപ്പിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ തിരഞ്ഞോടുക്കാനുളള ഓപ്ഷന് ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ഫ്രണ്ട്സില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ നില്ക്കുന്ന സ്ഥലം കൃത്യമായി അയച്ചു കൊടുക്കാന്‍ കഴിയും. ഫേസ്ബുക്ക് മെസഞ്ചറില്‍ നിങ്ങള്‍ക്ക് ചെസ് കളിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ സുഹൃത്തുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ മെസഞ്ചര്‍ ...
Read More »കൈയ്യില്‍ ഒരു രൂപയുണ്ടോ എങ്കില്‍ സാംസങ്ങ് ഗ്യാലക്സി എസ്6 സ്വന്തമാക്കാം…..
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ പ്ലാനുമായി സാംസങ്ങ് രംഗത്ത്. ഒരു രൂപയുടെ ഡൗണ്‍ പേയ്മെന്റില്‍ സാംസങ്ങ് ഗ്യാലക്സി മോഡലുകളായ എസ്6, ഗ്യാലക്സി നോട്ട്5 എന്നിവ സ്വന്തമാക്കാം. പിന്നീടുള്ള 10 മാസം കൊണ്ട് ബാക്കി തുക അടച്ചുതീര്‍ത്താല്‍ മതിയാവും. മെയ് ഒന്നു മുതല്‍ മെയ് 15 വരെ മാത്രമായിരിക്കും കമ്പനി ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്.സാംസങ്ങ് ഗ്യാലക്സി എസ് 6ന് 33,990 രൂപയും ഗ്യാലക്സി നോട്ട് 5ന് 42,9000 രൂപയുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ വിപണി വില. സാംസങ്ങ് മോഡലുകള്‍ക്കൊപ്പം ...
Read More »നിങ്ങള്‍ നിങ്ങളുടെ സ്വകാര്യത വിലമതിക്കുന്നുവോ എങ്കില്‍ ഫെയ്സ്ബുക്കിലെ റിയാക്ഷന് ബട്ടണുകള്‍ ഉപയോഗിക്കരുത്…
ഫെയ്സ്ബുക്കിലെ റിയാക്ഷന് ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയത്തില്‍ പൊലീസ് പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്കി. ഫെയ്സ്ബുക്കില്‍ റിയാക്ഷന് ബട്ടണുകള്‍ ആഡ് ചെയ്തത് വ്യക്തികളുടെ മനോവിതാരം അറിയാനാണെന്നും അത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗ് വരുത്തുമെന്നും കാണിച്ചാണ് റിയാക്ഷന് ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ബട്ടണുകള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതു വഴി ഫെയ്സ്ബുക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും നിങ്ങള്‍ നിങ്ങളുടെ സ്വകാര്യത വിലമതിക്കുന്നുവെങ്കില്‍ ഈ റിയാക്ഷന് ബട്ടണുകള്‍ ഉപയോഗിക്കരുതെന്നും ബെല്‍ജിയം പൊലീസ് പറയുന്നു.ബട്ടണുകളില്‍ അമര്‍ത്തുന്നതിനനുസരിച്ച് ജനങ്ങള്‍ നല്ല മൂഡിലായിരിക്കുന്നതെപ്പോഴാണെന്നും അത് പരസ്യക്കാരെ അറിയിക്കാനും പരസ്യങ്ങള്‍ എപ്പോള്‍ കാട്ടണമെന്ന് അതുവഴി തീരുമാനിക്കാനാവുമെന്നും ...
Read More »ഒറ്റ ആപ്ലിക്കേഷനില്‍ ഇഷ്ട ചാനലുകള്‍ കാണാന്‍ ഇനി വീട്ടിലെത്തും വരെ കാത്തിരിക്കേണ്ട; സൗജന്യ സേവനവുമായി ടിവി സോണ്‍…
മലയാള ചാനലുകളെല്ലാം ഒറ്റ ആപ്ലിക്കേഷനില്‍ കാണാന്‍ അവസരവുമായി ടിവി സോണ്‍. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി തെരഞ്ഞെടുപ്പ് കാലത്ത് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു. എല്ലാ മലയാളം ചാനലുകളും ചൂടേറിയ ന്യൂസ് റൂം ചര്‍ച്ചകളും ടിവിക്ക് മുന്നിലെത്താതെ തന്നെ കാണാം. ഇഷ്ടപ്പെട്ട പരിപാടികളെല്ലാം തികച്ചും സൗജന്യമായി ടിവി സോണ്‍ ആപ്പിലൂടെ കാണാന്‍ സാധിക്കും. എറണാകുളം ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ടിവി സോണാണ് പുതിയ ആപ്ലിക്കേഷനു പിന്നില്‍.ന്യൂസ് അവറുകളും രാഷ്ട്രീയ ചര്‍ച്ചകളും ഇഷ്ട പരിപാടികളും ലോകത്ത് എവിടെ ഇരുന്നും കാണാവുന്ന ടിവി സോണ്‍ ആപ് ...
Read More »ആന്‍ഡ്രോയ്ഡ് എന്‍ നെയ്യപ്പമാകുമോ? മലയാളികളുടെ പ്രിയ പലഹാരത്തിന് പിന്തുണയേറുന്നു..
ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്നിന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. രുചിയുള്ള പലതരം പലഹാരങ്ങളുടെ പേരുകള്‍ ഉപയോക്താക്കള്‍ നല്‍കുന്നുണ്ട്. എന്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കണം പേര് എന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.മലയാളികളുടെ പ്രിയ പലഹാരം നെയ്യപ്പം എന്ന പേരും ആന്‍ഡ്രോയ്ഡ് എന്നിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിട്ടുണ്ട്.www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡ് എന്നിന് പേര് നല്കാന് കഴിയും. സൈറ്റില്‍ പോയി പലഹാരത്തിന്റെ പേര് ...
Read More »മടങ്ങും സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്
മടങ്ങും സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിപണിയില്‍ പുതിയ ആവേശം നിറയ്ക്കാന്‍ മടങ്ങും സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്. ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ ഫോണിന്റെ പ്രത്യേകത എന്തെന്നാല്‍ സ്ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ ടെക് ഫ്ളിപ് മോഡലാണ് സാംസങ്ങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കമ്പ്യൂട്ടറിന്റെ സൗകര്യം ഒരുക്കുന്ന ഈ ഫോണിന് സ്മാര്‍ട്ലെറ്റ് എന്നാണ് സാംസങ്ങ് ഇട്ടിരിക്കന്ന പേര്. ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ ഫോണിന്റെ പ്രത്യേകത എന്തെന്നാല്‍ സ്ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ ടെക് ഫ്ളിപ് ...
Read More »എച്ച്ടിസി 4ജി ഫോണ്‍ എച്ച്ടിസി10 ഇന്ത്യയിലേക്ക്….
എച്ച്ടിസിയുടെ 4ജി സ്മാര്‍ട്ട്ഫോണ്‍ എച്ച്ടിസി 10 ഇന്ത്യയില്‍ എത്തുന്നു. എച്ച്ടിസി 10 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. എച്ച്ടിസി സൗത്ത് ഏഷ്യ പ്രസിഡന്റ് ഫൈസല്‍ സിദ്ദിഖിയാണ്. 5.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് എച്ച്ടിസി 10. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്റെ ശേഷി 2.2 ജിഗാഹെര്‍ട്സാണ്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. 3,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററിശേഷി. ഇത് മൂലം 4ജി നെറ്റ്വര്ക്കില് 27 മണിക്കൂര്‍വരെ ടോക്ക് ടൈം ലഭിക്കും. ഫോണിന്റെ ശരാശരി അപ്ലോഡ് വേഗത 50 എംബിപിഎസ് ...
Read More »