education

തോറ്റവര്‍ക്കും എഞ്ചിനീയറാകാം: ഇതു കേരളാ മോഡല്‍

ജെയിംസ് കമ്മറ്റിയുടെ നിര്‍ദ്ദേശം മറികടന്ന്‍  പ്രവേശനപരീക്ഷ തോറ്റവര്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് പ്രവേശന്‍ത്തിന് സര്‍ക്കാര്‍ അനുമതി.  മാനേജ്‌മെന്‍റുകളുടെ താല്‍പര്യത്തിന് വഴങ്ങി സര്‍ക്കാര്‍ ഉത്തരവിട്ടത്.സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്‌മെന്‍റുകളുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനിറക്കിയ ഉത്തരവിലാണ് മെറിറ്റില്‍ വെള്ളം ചേര്‍ത്തത്. പ്രവേശനപരീക്ഷയില്‍ തോറ്റാല്‍പോലും എഞ്ചിനീയറിംഗിന് പഠിക്കാമെന്ന വിചിത്രമായ വ്യവസ്ഥയാണ് ഉത്തരവിലുള്ളത്. മെറിറ്റ് ക്വാട്ടാ പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യപരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക് ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കും വേണം. പ്രവേശനപരീക്ഷയില്‍ യോഗ്യതയും നേടണം. മാനേജ്‌മെന്‍റ് ...

Read More »

പുസ്തക വിതരണം 23നകം: സർക്കാർ

സ്കൂൾ പാഠപുസ്തക അച്ചടി 20 നകം പൂർത്തിയാക്കി,23 നകം വിതരണം പൂർത്തിയാക്കുമെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.എ.ജലീൽ കോടതിയെ ബോധിപ്പിച്ചു. പ്രഖ്യാപിച്ച സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാകുമോയെന്നു കെബിപിഎസ് സത്യവാങ്‌മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. പാഠപുസ്തക അച്ചടി ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ കെബിപിഎസിനു സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ മാസം 18നകം അച്ചടികൾ പൂർത്തിയാക്കണമെന്നും 20-ാം തീയതിക്കു മുൻപു പാഠപുസ്കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിർദേശിച്ചു.25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാൻ ...

Read More »

പുസ്തകം കൊതിക്കുന്ന കുഞ്ഞുങ്ങള്‍……

  ഇങ്ങനെ പോയാല്‍ കേരളത്തിലെ കുട്ടികളുടെ കാത്തിരിപ്പ് നീളും.  അവരുടെ പുസ്തകം ഒരുനോക്കു കാണാന്‍ ഓണം കഴിയുംവരെയെങ്കിലും കാത്തിരിക്കേണ്ടി വരും.കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്.) ജീവനക്കാര്‍ രാപകല്‍ അധ്വാനിക്കുന്നുണ്ടെങ്കിലുംസ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയില്‍ പൂര്‍ത്തിയാകില്ല. ജൂലായ് 30-ഓടെയാകും അച്ചടി തീരുക. 31 ലക്ഷം പുസ്തകങ്ങളാണ് ആദ്യ വാല്യത്തില്‍ ഇനി അച്ചടിക്കാനുള്ളത്. അതിനു ശേഷമായിരിക്കും രണ്ടാം വാല്യത്തിലുള്ള 1,25,70,000 പുസ്തകങ്ങളുടെ അച്ചടി തുടങ്ങുക. ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. 20-നകം ആദ്യ വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്തായാലും ...

Read More »

മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നു മുതല്‍

സ്ഥാനത്തെ മെഡിക്കല്‍ – എഞ്ചിനീയറിംഗ് പൊതു പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. ഇന്നും നാളെയും എഞ്ചിനീയറിംഗ് പരീക്ഷയും മറ്റെന്നാള്‍ മെഡിക്കല്‍ പരീക്ഷയും നടക്കും. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 1,27,500 വിദ്യാര്‍ത്ഥികളും മെഡിക്കല്‍ വിഭാഗത്തില്‍ 1,15,200 പേരുമാണ് പരീക്ഷ എഴുതുന്നത്. ഇരുവിഭാഗങ്ങളിലുമായി 1,60,000ല്‍ അധികം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിനു പുറമേ മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മെയ് 20 ഓടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് .  

Read More »