Breaking News

Classified

പരിസ്ഥിതി പ്രവര്‍ത്തകന്‍റെ പരാതി : കലാകൗമുദിക്കെതിരായ കേസ് തള്ളി…

പരിസ്ഥിതി പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന ഏലൂര്‍ പുരുഷന്‍ കലാകൗമുദിക്കും ബിഗ്‌ന്യൂസിനുമെതിരെ നല്‍കിയ കേസുകള്‍ എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രട്ട് കോടതി തള്ളി .പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി എന്ന കപട പരിസ്ഥിതി സംഘടനയുടെ നേതാവായ ഏലൂര്‍ പുരുഷനും കൂട്ടാളികളും വയനാട്ടില്‍ കാപ്പിത്തോട്ടവും റിസോര്‍ട്ടും സ്വന്തമാക്കിയത് കലാകൗമുദിയും ബിഗ്‌ന്യൂസും രേഖകളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നിരുന്നു .എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ ഏലൂര്‍ പുരുഷനോ അഭിഭാഷകനോ ഹാജരായില്ല .മാത്രമല്ല രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല .ഇതേ തുടര്‍ന്നാണ് കേസ് തള്ളുന്നതായി കോടതി പ്രഖ്യാപിച്ചത് .

Read More »