Business

8.7% പലിശയുമായി പോസ്റ്റ് ഓഫീസിന്റെ സേവിങ്ങ് സ്‌കീം..!!

8.7% പലിശയുമായി ഇന്ത്യൻ പോസ്റ്റിന്റെ സേവിങ്ങ് സ്‌കീം. മുതിർന്ന പൗരന്മാർക്കാണ് ഈ സ്‌കീം. അറുപത് വയസ്സോ അതിന് മുകളിൽ പ്രായം ഉള്ളവർക്കോ ആണ് സീനിയർ സിറ്റിസൺ സേവിങ്ങ് സ്‌കീം പദ്ധതിയിൽ പങ്കാളികൾ ആകാൻ സാധിക്കുകയുള്ളു. എന്നാൽ 55 വയസ്സിന് ശേഷം വോളന്ററി റിട്ടയർമെന്റ് എടുത്തവർക്കും പദ്ധതിയിൽ ചേരാം. പദ്ധതിയിൽ ചേരുമ്പോൾ ഒരു ഡെപ്പോസിറ്റ് അക്കൗണ്ട് മാത്രമേ പാടുള്ളു. മാത്രമല്ല ഇതിലെ പണം 15 ലക്ഷത്തിൽ കൂടാൻ പാടില്ല. അഞ്ച് വർഷമാണ് മെച്ചൂരിറ്റി പിരിയഡ്. എന്നാൽ ഒരു വർഷത്തിന് ശേഷം വേണമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ...

Read More »

ഇന്നത്തെ ഇന്ധനവില..!!

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 78.54 രൂപയും ഡീസലിന്‍റെ വില 75.27 രൂപയുമാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെക്കൊടുത്തിരിക്കുന്നു പെട്രോള്‍ വില:- ന്യൂഡല്‍ഹി: 75.57 കൊല്‍ക്കത്ത: 77.22 മുംബൈ: 80.79 ചെന്നൈ: 78.12 ഡീസല്‍ വില:- ന്യൂഡല്‍ഹി: 70.16 കൊല്‍ക്കത്ത: 72.01 മുംബൈ: 73.48 ചെന്നൈ: 74.13

Read More »

‘റെഡ്മി നോട്ട് 6 പ്രോ’ ഇന്ന് മുതൽ ഓൺലൈനിൽ വിൽപ്പനക്ക്; വില നിങ്ങളെ അതിശയിപ്പിക്കും..!!

ഷവോമി മൊബൈൽ ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ‘റെഡ്മി നോട്ട് 6 പ്രോ’ ഇന്ന് മുതൽ ഓൺലൈനായി വാങ്ങാൻ സാധിക്കും. ഇ-കൊമേർഷ്യൽ സൈറ്റായ ഫ്ലിപ്കാർട്ട് ആവും ഈ തകർപ്പൻ ഫോൺ വിൽപ്പനക്ക് വെക്കുക. അതിനോടൊപ്പം തന്നെ മി ഡോട്ട് കോം, മി ഹോം സ്റ്റോഴ്‌സ്, എന്നീ ഷവോമിയുടെ ഒഫീഷ്യൽ സൈറ്റുകൾ വഴിയും ഫോൺ വാങ്ങാൻ സാധിക്കും.   4ജി.ബി. റാമും 64 ജി.ബി. ഇന്റെർണൽ സ്റ്റോറേജുമുള്ള ഷവോമി ‘റെഡ്മി നോട്ട് 5 പ്രൊ’ ബേസ് മോഡലിന് 13,999 രൂപയും 6ജി.ബി. റാമും ...

Read More »

സ്വര്‍ണ്ണവില കൂടി..!!

സ്വര്‍ണ്ണവില പവന് 80രൂപ വര്‍ദ്ധിച്ചു. ഇന്നലെ പവന് 200രൂപ കുറഞ്ഞിരുന്നു. 23,000രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്  2875 രൂപയാണ്.

Read More »

സ്വര്‍ണ്ണവില കുറഞ്ഞു..!!

സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച 80പവന് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ന് 80രൂപ തന്നെ കുറഞ്ഞിരിക്കുന്നത്. 23,120രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,890.

Read More »

പ്രവാസിപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യം ഇന്ത്യ: ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന്…!!

അംഗീകൃത സംവിധാനങ്ങള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ ഏറ്റവും മുന്നിലാണ് കേരളം. 6900 കോടി ഡോളറാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയത്. 4,95,661 കോടി രൂപയാണിത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേ പ്രകാരം മൊത്തം ...

Read More »

ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം. റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി ...

Read More »

ഇന്ധന വില വീണ്ടും താഴേയ്ക്ക് ; പെട്രോളിനും ഡീസലിനും കുറഞ്ഞത്…

ഇന്ധന വില വീണ്ടും താഴേയ്ക്ക്. പെട്രോളിനും ഡീസലിനും 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.24 രൂപയും ഡീസലിന് 76.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 78.84 രൂപയായി. ഡീസലിന് 75.47 രൂപയും. കോഴിക്കോട്ട് പെട്രോള്‍ വില 79.19 രൂപയും ഡീസലിന് 75.82 രൂപയുമാണ്.

Read More »

രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ ഇന്ധനവില ഇങ്ങനെ..!!

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം.  ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില ...

Read More »

സൗദിയുടെ അടുത്ത പണി; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഡിസംബറില്‍ എണ്ണ…..

സൗദിയുടെ തന്ത്രപരമായ നീക്കം, ഡിസംബറില്‍ എണ്ണവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും സൗദിയുടെ ഈ നീക്കം. എണ്ണവില കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറഞ്ഞുവരികയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് വിപണിയിലെ നിലവിലെ സാഹചര്യം. അമേരിക്കയും റഷ്യയും സൗദിയും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, വില താഴ്ന്നുവരുന്നതില്‍ സൗദി അറേബ്യയ്ക്ക് കടുത്ത നിരാശയുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്. എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് സൗദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ...

Read More »