Business

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റം,ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് ഇടയാക്കിയത്…

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വിലയില്‍ കുത്തനെ കുറഞ്ഞു. ആറാഴ്ചത്തെ താഴ്ന്ന നിലാവാരത്തിലാണ് എത്ത നില്‍ക്കുന്നത്.ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് ഇടയാക്കിയത്. സെപ്തംബറില്‍മാത്രം 1.6ശതമാനമാണ് സ്വര്‍ണവില താഴ്ന്നത്.ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി.

Read More »

കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലേക്ക്..

സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍. വീണ്ടും വില ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില എണ്‍പത് രൂപയായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിന് 87.19 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 85.59 രൂപയും ഡീസലിന് 78.84 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 86.03 രൂപയും ഡീസല്‍ 79.37 രൂപയിലുമെത്തി. മുംബൈയില്‍ പെട്രോള്‍ വില 91.08 രൂപയാണ്. ദില്ലിയില്‍ 83.73 രൂപയും കൊല്‍ക്കത്തയില്‍ 85.53 രൂപയും ചെന്നൈയില്‍ 87.05 രൂപയുമാണ് പെട്രോള്‍ വില.രാജ്യാന്തര ...

Read More »

ജീവനക്കാര്‍ക്ക് സമ്മാനമായി ബെന്‍സ് കാര്‍ നല്‍കി വജ്ര വ്യാപാരി..!!

സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരി വാര്‍ത്തകളില്‍ നിറയാറുള്ളത് ജീവനക്കാര്‍ക്ക് നല്‍കാറുള്ള കിടിലന്‍ സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്സിഡസ് ബെന്‍സിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കായി ധൊലാക്കിയ നല്‍കിയത്. സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് ...

Read More »

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു..!!

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ വിലക്കുറവ് വന്നിട്ടുള്ളത്. ഇന്നത്തെ വില ഒരു ഗ്രാം         : 2,830 ഒരു പവന്‍     : 22,640

Read More »

5ജി സേവനവുമായി റിലയന്‍സ് ജിയോ എത്തുന്നു..!!

2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്‌സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്‌പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി സാങ്കേതിക വിദ്യക്കാവശ്യമായ പരിതഃസ്ഥിതിയുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ രംഗത്തെ ...

Read More »

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; ഇന്ന് കൂടിയത്…

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയര്‍ന്നു തന്നെ. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇന്ന് മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ മുംബൈയിലേത്. അതേസമയം, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയും കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില.

Read More »

ഓഹരി സൂചിക : സെന്‍സെക്‌സ് 347 പോയിന്‍റ് ഉയര്‍ന്നു…

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 347.04 പോയിന്‍റ്  ഉയര്‍ന്ന് 36652.06ലും, നിഫ്റ്റി 100.10 പോയിന്റ് നേട്ടത്തില്‍ 11067.50ലുമാണ് ക്ലോസ് ചെയ്തത്.ധനകാര്യം, ഓട്ടോ മൊബൈല്‍, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Read More »

രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച്‌ ഔഷധവ്യാപാരികള്‍..

സെപ്തംബര്‍ 28ന് ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്രിസ്റ്റ്(എ.ഐ.ഒ.സി.ഡി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

സ്വര്‍ണ വില വര്‍ധിച്ചു; ഗ്രാമിന് 2870 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു..!!

സ്വര്‍ണ വിലയില്‍  ഇന്നും വര്‍ധനവ്‌. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 22,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read More »

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു..!!

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 33 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 72.96 ലെത്തി. ഇന്ത്യന്‍ ഓഹരി വിപണികളുടെ തകര്‍ച്ച, രാജ്യത്തിന്‍റെ വിദേശവ്യാപാര കമ്മി, ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റം എന്നിവയാണ് രൂപയെ താഴ്ത്തുന്നത്.  രാ​ജ്യ​ത്തേ​ക്ക് കൂ​ടു​ത​ല്‍ വി​ദേ​ശ​നാ​ണ്യം വ​രു​ന്ന​തി​നും ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.

Read More »