Business

500 രൂപ കൊടുത്താല്‍ 24 മണിക്കൂര്‍ ‘ജയില്‍ശിക്ഷ’

പോലീസിന് അങ്ങോട്ടു കാശുകൊടുത്ത് ആരെങ്കിലും ജയിലില്‍ പോയികിടക്കുമോ? തെലങ്കാനയിലെ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം. ഉടുക്കാന്‍ ഖാദിയില്‍ ...

Read More »

ടിയാഗൊ ഇനി നേപ്പാളിലും.

ടാറ്റ മോട്ടോഴ്സിന്‍റെ  ഹാച്ച്‌ബാക്കായ ‘ടിയാഗൊ’ നേപ്പാളിലും വില്‍പ്പനയ്ക്കെത്തി. കഠ്മണ്ഡു ഷോറൂമില്‍ 22.55 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.10 ലക്ഷം ഇന്ത്യന്‍ രൂപ)യാണു കാറിനു വില. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭ്യമാവുന്ന ‘ടിയാഗൊ’യ്ക്കുള്ള ബുക്കിങ്ങുകളും കമ്ബനി സ്വീകരിച്ചു തുടങ്ങി. അടുത്ത ഘട്ടത്തില്‍ ടാറ്റ മോട്ടോഴ്സ് കണക്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ ഉടമകളുമായി മികച്ച ബന്ധം നിലനിര്‍ത്താനും കമ്ബനി ഒരുങ്ങുന്നുണ്ട്. 48 മണിക്കൂര്‍ റിപ്പയര്‍ ഗ്യാരണ്ടി, ഫാസ്റ്റ് ട്രാക്ക് സര്‍വീസ്, 24 മണിക്കൂര്‍ കസ്റ്റമര്‍ അസിസ്റ്റന്‍സ് സെന്റര്‍ എന്നിവയ്ക്കൊപ്പം സൗജന്യ ...

Read More »

ടൊയോട്ട……!

ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ മരവിപ്പിക്കാനുള്ള മുന്‍തീരുമാനത്തില്‍ നിന്നു ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട പിന്‍മാറുന്നു. ഡല്‍ഹി രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍) യില്‍ ശേഷിയേറിയ ഡീസര്‍ എന്‍ജിനുള്ള വാഹനങ്ങള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ച പശ്ചാത്തലത്തിലാണു ടൊയോട്ടയുടെ പുതിയ തീരുമാനം. ലോകത്തിലെ കാര്‍ വിപണികളില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍(ടി എം സി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍(ഏഷ്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) ഹിരൊയുകി ഫുകുയ് അറിയിച്ചു. പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചു ...

Read More »

പലിശരഹിത ബാങ്കിങ്; റിസര്‍വ് ബാങ്ക്.

പലിശയോ ഈടോ ഇല്ലാതെ, ലാഭനഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശരഹിത ബാങ്കിങ്. സംരംഭത്തിന്‍റെ  ലാഭവിഹിതമാണ് നിക്ഷേപകന് ലഭിക്കുക. രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നു. കേരള സര്‍ക്കാര്‍ പദ്ധതിയിട്ട ഇസ്ലാമിക് ബാങ്കിങ് യാഥാര്‍ഥ്യമാകാന്‍ ഇതു സഹായിക്കും. കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശരഹിത ബാങ്കിങ്ങിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ മതവിരുദ്ധമാണെന്നു കരുതുന്നതുകൊണ്ട് സമൂഹത്തില്‍ ഒരു ...

Read More »

ആപ്പിള്‍ 97000 കോടി രൂപ നികുതി നല്‍കണം; യൂറോപ്യന്‍ യൂണിയന്‍.

അയര്‍ലന്‍ഡില്‍ ആപ്പിള്‍ 1300 കോടി യൂറോ (97000 കോടി രൂപ) നികുതി ഒടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവ്. അയര്‍ലന്‍ഡ് നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിന്‍റെ  ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്. എന്നാല്‍, യൂറോപ്പിലെ നിയമ വ്യവസ്ഥകള്‍ക്ക് ഇത് എതിരാണെന്നാണ് യൂണിയന്‍റെ നീതിനിര്‍വഹണ സംവിധാനമായ യൂറോപ്യന്‍ കമ്മിഷന്‍ വിലയിരുത്തിയത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആപ്പിളും അയര്‍ലന്‍ഡ് സര്‍ക്കാരും വ്യക്തമാക്കി.യുഎസ് കമ്ബനിക്കെതിരായ നീക്കം യുഎസ് – യൂറോപ്പ് സഹകരണത്തെ ബാധിക്കുമെന്ന് യുഎസ് സര്‍ക്കാരും പറഞ്ഞിട്ടുണ്ട്.  2011 ല്‍ ആപ്പിളിന്‍റെ അയര്‍ലന്‍ഡ് ഉപസ്ഥാപനം നേടിയ 2200 കോടി ...

Read More »

നീന്തല്‍കുളത്തില്‍ കൂറ…..!

നീന്തല്‍കുളത്തിന് ചുറ്റും ചെറുപ്രാണികളെന്തെങ്കിലും ഒഴുകിനടക്കുന്നത് കണ്ടാല്‍ കുളിയൊക്കെ കളഞ്ഞു കരഞ്ഞുവിളിച്ച്‌ ഓടുന്നവരാണ് പലരും. എന്നാല്‍ ആറ് കാലുള്ള കൂറയുടെ മുകളില്‍ കിടന്നോ ഇരുന്നോ നീന്തുന്നത് ഒന്ന് ആലോചിച്ച്‌ നോക്കിയാലോ. പറഞ്ഞുവരുന്നത് ഒറിജിനല്‍ കൂറയെ കുറിച്ചല്ല. ചങ്ങാടം പോലെ നിര്‍മ്മിതമായ കംഗാരു എന്ന കമ്പനി ഇറക്കുന്ന ജൈജാന്റിക്ക് കോക്രോച്ച്‌ റാഫ്റ്റിന്‍റെ കാര്യമാണ്. നീന്തല്‍കുളത്തില്‍ ഒറ്റയ്ക്ക് നീന്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ കൂറചങ്ങാടത്തില്‍ കയറിക്കിടക്കാം.ഈ കൂറ ചങ്ങാടം ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Read More »

സ്വര്‍ണ വില കൂടുന്നു.

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച്‌ 23,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

ബ്രിജ്സ്റ്റോണിന്‍റെ ‘ഫയര്‍സ്റ്റോണ്‍’ ഇന്ത്യയില്‍…..!

ജാപ്പനീസ് ടയര്‍ നിര്‍മാതാക്കളായ ബ്രിജ്സ്റ്റോണ്‍ കോര്‍പറേഷന്‍ പ്രമുഖ യുഎസ് ബ്രാന്‍ഡായ ഫയര്‍സ്റ്റോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 116 വര്‍ഷത്തെ പാരമ്ബര്യമുള്ള ടയര്‍ ബ്രാന്‍ഡായ ഫയര്‍സ്റ്റോണ്‍ തുടക്കത്തില്‍ കാര്‍, സ്പോര്‍ട് യൂട്ടിലിറ്റി വാഹന (എസ്യുവി) വിഭാഗങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. കാറുകള്‍ക്കുള്ള ഫയര്‍സ്റ്റോണ്‍ ‘ഡസ്റ്റിനേഷന്‍ എല്‍ ഇ 02’, എസ്യുവികള്‍ക്കുള്ള ഫയര്‍സ്റ്റോണ്‍ ‘എഫ് ആര്‍ 500’ ടയറുകളാണ് ബ്രിജ്സ്റ്റോണ്‍ വില്‍പനയ്ക്കെത്തിച്ചത്. പുണെയ്ക്കടുത്ത് ചക്കനിലും ഇന്‍ഡോറിലെ ഖേഡയിലുമുള്ള ശാലകളിലാവും ഉല്‍പാദനം. അതേസമയം, പുതിയ ടയറുകളുടെ വില സംബന്ധിച്ചു കമ്ബനി സൂചനകളൊന്നും നല്‍കിയിട്ടില്ല. കുറച്ചു വര്‍ഷം കൊണ്ട് ഇന്ത്യ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ...

Read More »

ആദ്യ 10 റാങ്കില്‍ ഏഴും മാരുതിക്ക്……..!

ജൂലൈയിലെ യാത്രാ വാഹന വില്‍പ്പന കണക്കെടുപ്പിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എല്‍)നു സമ്ബൂര്‍ണ ആധിപത്യം. മികച്ച വില്‍പ്പന നേടി ആദ്യ 10 സ്ഥാനങ്ങളിലെത്തിയവയില്‍ ഏഴെണ്ണവും മാരുതി സുസുക്കിയുടെ മോഡലുകളാണ്. പോരെങ്കില്‍ അടുത്തയിടെ മാത്രം വില്‍പ്പയ്ക്കെത്തിയ കോംപാക്‌ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘വിറ്റാര ബ്രേസ’യും ആദ്യ പത്തില്‍ ഇടം നേടി. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച്‌ ‘മാരുതി ഓള്‍ട്ടോ’യാണു ജൂലൈയിലെ വില്‍പ്പന കണക്കെടുപ്പില്‍ ഒന്നാം സ്ഥാനത്ത്. 19,844 ‘ഓള്‍ട്ടോ’യാണു കഴിഞ്ഞ മാസം വിറ്റത്. ഈ കാറിന്‍റെ 2015 ജൂലൈയിലെ വില്‍പ്പനയാവട്ടെ ...

Read More »

ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ‘ഉറുസ്’ വരുന്നു…..!

പുത്തന്‍ ആഡംബര സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ വില്‍പ്പനയ്ക്കെത്തുന്നതോടെ 2019ലെ വാര്‍ഷിക ഉല്‍പ്പാദനം ഇരട്ടിയോളമായി ഉയരുമെന്ന് ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്നി. എസ് യു വി അവതരണത്തിനു ശേഷവും കമ്പനി സ്പോര്‍ട് കാര്‍ നിര്‍മാണത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലംബോര്‍ഗ്നി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്റ്റെഫാനൊ ഡൊമിനിസലി വ്യക്തമാക്കി. സൂപ്പര്‍ കാറുകളുടെ വാര്‍ഷിക ഉല്‍പ്പാദനം 3,500 യൂണിറ്റില്‍ പരിമിതപ്പെടുത്താനാണു ലംബോര്‍ഗ്നിയുടെ തീരുമാനം. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന നിര്‍മാണത്തിലും ഇതേ പരിധി പാലിക്കാനാണു കമ്ബനിയുടെ നീക്കം. എന്നാല്‍ ആവശ്യമേറിയാല്‍ കൂടുതല്‍ എസ് യു വി ...

Read More »