Business

മെഡിക്കല്‍ പ്രവേശനം:ധാരണയായില്ല. ചര്‍ച്ച വീണ്ടും വൈകിട്ട്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന തര്‍ക്കം പരിഹരിക്കാന്‍ മാനേജ്മെന്റ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായില്ല; ഏകീകൃത ഫീസെന്ന ആവശ്യത്തില്‍ മാനേജ്മെന്റുകള്‍ ഉറച്ച്‌ നിന്നു. എന്നാല്‍ 50 ശതമാനം മെറിറ്റ് സീറ്റ് മാറ്റാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും നിലപാടെടുത്തു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും 50 ശതമാനം മെറിറ്റ് സീറ്റെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കുന്നതായും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.ധാരണയുണ്ടാക്കി എത്രയും പെട്ടന്ന് അലോട്ട്മെന്റിലേക്ക് പോകാനാണ് സര്‍ക്കാരും മാനേജ്മെന്റുകളും ആഗ്രഹിക്കുന്നത്. വൈകുന്നേരം നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാരുമായി ...

Read More »

ഓണക്കാലത്ത് കൃഷിഭവനില്‍ പച്ചക്കറി വില്‍പ്പന……!

സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സെപ്തബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്സിഡി നിരക്കില്‍ പച്ചക്കറി വാങ്ങാം.  പച്ചക്കറി ഉല്‍പ്പാദനവും വിപണനവും കൃഷി ഭവനുകള്‍ നേരിട്ട്നടപ്പാക്കുകയാണ്. ഓണം പ്രമാണിച്ച്‌ എല്ലാ കൃഷിഭവനുകളിലും പച്ചക്കറി ചന്തകള്‍ നടത്തും. നേരത്തെ ബ്ലോക്ക് കേന്ദ്രങ്ങള്‍ വഴി വിറ്റിരുന്നു. ഈ വര്‍ഷം ഓണം മുന്നില്‍ കണ്ട് കൃഷിഭവനുകള്‍ എല്ലാ സ്ഥലങ്ങളിലും സ്വശ്രയ സംഘങ്ങള്‍ വഴിയും വ്യക്തികള്‍ വഴിയും പച്ചക്കറി കൃഷി നടത്തിയിരുന്നു എല്ലാ സ്ഥലങ്ങളിലും മികച്ച വിളവ് ആണ് ലഭിക്കുന്നത്. വിളവ് കൂടുമ്പോള്‍ വില ...

Read More »

ഇന്ത്യയിലേക്ക് യുഎഇയില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍.

 ഇന്ത്യയിലേക്ക് യുഎഇയില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പുതിയ ഏഴു വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്ബനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയ്ക്ക് ദുബായ് – കൊച്ചി സെക്ടറില്‍ ദിവസേന രണ്ടു വിമാന സര്‍വീസാകും. വൈകിട്ട് 7.20ന് ദുബായില്‍നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ...

Read More »

മുഖ്യമന്ത്രിയെ അരമണിക്കൂര്‍കൊണ്ട് ലുലുമാള്‍ കാണിച്ചു

ദോഹ ബാങ്കിന്‍റെ  കേരള ബ്രാഞ്ച് ലുലുമാളില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ക്ഷണപ്രകാരം മാള്‍ ചുറ്റിക്കണ്ടു. എം.എ.യൂസഫലി ഡ്രൈവ് ചെയ്ത ബഗ്ഗിയിലാണ് മുഖ്യമന്ത്രിയും സംഘവും കയറിയത്. മാളിന്‍റെ  കിഴക്കുഭാഗത്തായിരുന്നു ദോഹ ബാങ്കിന്‍റെ  ഉദ്ഘാടന ചടങ്ങ്. അര മണിക്കൂറോളം മാളില്‍ ചെലവഴിച്ച മുഖ്യമന്ത്രിയെ വിവിധ ഷോറൂമുകളും, ഗെയിം ഏരിയ, ഫുഡ് കോര്‍ട്ട് എന്നിവയും യൂസഫലി കാണിച്ചു കൊടുത്തു. ഫുഡ് കോര്‍ട്ടില്‍ ഒരു മിഠായിക്കടയ്ക്കു മുന്നില്‍ ബഗ്ഗി നിര്‍ത്തിയ യൂസഫലി എല്ലാവര്‍ക്കും നാരങ്ങ മിഠായി നല്‍കാന്‍ പറഞ്ഞു. ബഗ്ഗിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി ...

Read More »

സ്വര്‍ണ വില കുറഞ്ഞു…!

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ആഗസ്റ്റ് 25നാണ് പവന്‍വില 23,480ല്‍ നിന്ന് 23,360 രൂപയിലേക്ക് താഴ്ന്നത്. ഈ വില വെള്ളിയാഴ്ചയും തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.63 ഡോളര്‍ താഴ്ന്ന് 1,320.87 ഡോളറിലെത്തി.

Read More »

ഓണത്തിന് കേരള ആര്‍ടിസിക്ക് മുന്‍പേ 19 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടകം

ഓണത്തിരക്ക് പരമാവധി മുതലാക്കാന്‍ കേരള ആര്‍ടിസിക്ക് മുന്‍പേ സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടകം. 19 സ്പെഷ്യല്‍ ബസുകളില്‍ നാലെണ്ണത്തിലെ ടിക്കറ്റ് പൂര്‍ണമായും വിറ്റുപോയി. അതേ സമയം തീരുമാനിച്ച ഏഴ് സ്പെഷ്യല്‍ ബസുകളില്‍ ഒന്നില്‍ പോലും കേരള ആര്‍ടിസി ബുക്കിങ് തുടങ്ങിയിട്ടില്ല.ഓണാവധി മുന്നില്‍ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്പെഷ്യല്‍ ബസുകളാണ് കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചത്.  ഇതില്‍ നാല് ബസുകളിലെ സീറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും വിറ്റുപോയി. ഓണത്തിന് ...

Read More »

വിമാനത്തിലെ സെല്‍ഫി:

വിമാനത്തിനുള്ളില്‍ സെല്‍ഫി എടുക്കുക ഇനി എളുപ്പമാവില്ല. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കോക്പിറ്റിനുള്ളിലും മറ്റു നിര്‍ണായക സ്ഥലങ്ങളിലും സെല്‍ഫി നിരോധിക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആലോചിക്കുന്നത്. ഇതു സംബന്ധിച്ച്‌ മാര്‍ഗരേഖകള്‍ ഡിജിസിഎ വൈകാതെ പുറത്തിറക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ യാത്രക്കാരും, പൈലറ്റുമാരും, ജോലിക്കാരും സെല്‍ഫി എടുക്കുന്നതു പതിവാക്കിയതായി ഡിജിസിഎയ്ക്ക് പരാതി കിട്ടിയിരുന്നു. അടുത്തയിടെ ഒരു പ്രമുഖ എയര്‍ലൈനിലെ ആറ് പൈലറ്റുമാര്‍ കുടുംബസമേതം കോക്പിറ്റിനുള്ളില്‍ സെല്‍ഫി എടുത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Read More »

ഓണത്തിനു മുന്‍പേ ഉപ്പേരി പൊള്ളുന്നു; ഏത്തക്ക ഉപ്പേരിക്ക് 420 രൂപ

ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്ബോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയായാണു വില വര്‍ധിച്ചിരിക്കുന്നത്. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി വിലയും കുതിച്ചുകയറാനുള്ള കാരണം. ഒരു കിലോ ഏത്തക്ക ഉപ്പേരിക്ക് 360 മുതല്‍ 420 രൂപവരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഓണക്കാലത്ത് വില 160 മുതല്‍ 200 വരെയായിരുന്നു. ഏത്തക്കായുടെ വില വര്‍ധനയാണു പ്രധാനമായും ഉപ്പേരി വിപണിയെയും ബാധിച്ചത്. ഒരു കിലോ ഏത്തക്കായ്ക്ക് 65 മുതല്‍ 75 രൂപവരെയാണു വില. ഉപ്പേരിവില വര്‍ധിക്കുമ്ബോഴും കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് ...

Read More »

ഔഡി ‘മിനി Q 2’ ഇനി ഇന്ത്യയിലും

Q സീരീസില്‍ ഔഡി നിരത്തിലെത്തിക്കുന്ന ഏറ്റവും ചെറിയ വാഹനമായിരിക്കും Q 2.  ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി മിനി എസ്.യു.വി ശ്രേണിയില്‍ അവതരിപ്പിക്കുന്ന Q 2 ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കും. 2016 ജെനീവ ഓട്ടോഎക്സ്പോയിലാണ് Q 2 ആദ്യമായി കമ്ബനി അവതരിപ്പിച്ചത്. Q സീരീസില്‍ ഔഡി നിരത്തിലെത്തിക്കുന്ന ഏറ്റവും ചെറിയ വാഹനമായിരിക്കും Q 2. നിലവില്‍ Q 3, Q 5, Q 7 എന്നീ എസ്.യു.വി മോഡലുകളാണ് Q സീരിസില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.  എസ്.യു.വി മാര്‍ക്കറ്റില്‍ രാജ്യത്തെ മികച്ച സാധ്യത ...

Read More »

മലയാളികള്‍ കൈത്തറി അണിഞ്ഞ് ഓണം ആഘോഷിക്കണം; മന്ത്രി ഇ.പി. ജയരാജന്‍

ഇത്തവണത്തെ ഓണത്തിനു മലയാളികളെല്ലാവരും കൈത്തറി അണിയണമെന്നാണു വ്യവസായ മന്ത്രി. കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞ് മലയാളികള്‍ ഓണം ആഘോഷിക്കണമെന്നു മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള കൈത്തറി നെയ്ത്ത് സംഘത്തിന്റെ ഓണക്കാല റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.300 രൂപ മുതല്‍ പതിനായിരങ്ങള്‍ വിലയുള്ള സാരിയും മുണ്ടും അടക്കം ഓണക്കോടികള്‍ കൈത്തറി സംഘങ്ങളില്‍ തയാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 20 ശതമാനം റിബേറ്റോടെയാണു വില്‍പ്പന.

Read More »