Business

ടി.സി.എസ്‌.ജീവനക്കാര്‍ക്ക് 2628 കോടി രൂപബോണസ് !!!!!!!!!!!

ചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ് ജീവനക്കാര്‍ക്ക്അപ്രതീക്ഷിത സമ്മാനം നല്‍കുന്നു.  ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്‍െറ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പിനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു. മൊത്തം 2628 കോടിയുടെ ബോണസാണ് ടി.സി.എസ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് പ്രഖ്യാപനമാണ് ടി.സി.എസ് നടത്തിയത്. ഓരോ വര്‍ഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സര്‍വീസുള്ള ജീവനക്കാര്‍ക്കാണ് ബോണസ് ആനുകൂല്യത്തിന് അര്‍ഹത. 3,19,656 ...

Read More »

എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു

 എസ്ബിഐയും എച്ച്‌ഡിഎഫ്‌സിയും ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചു. പുതിയ നിരക്ക് ഇന്നു നിലവില്‍ വന്നു. കാല്‍ ശതമാനം കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. 9.9ശതമാനമാണ് ഇന്നു മുതല്‍ എസ്ബിഐയുടെ ഭവന വായ്പ പലിശ. വനിത ഇടപാടുകാര്‍ക്ക് വായ്പ പലിശ 9.85 ശതമാനമായിരിക്കും. നിലവില്‍ ഫ്ലോട്ടിംഗ് നിരക്ക് സ്വീകരിച്ചിട്ടുള്ള ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് പലിശയില്‍ 0.15 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സിയും ഭവന വായ്പ പലിശ നിരക്കില്‍ 0.20 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള എസ്ബിഐ ഭവന വായ്പ ഇടപാടുകാര്‍ക്ക് പുതിയ നിരക്കിലേക്ക് വായ്പ മാറ്റാനാകുമെന്നും ...

Read More »

ബി.എസ്.എന്‍.എല്ലിന്റെ വിഷു ഓഫര്‍..

(11 Apr) തിരുവനന്തപുരം: കൂടാതെ ടോപ്പ് അപ്പ് റീചാര്‍ജിനത്തില്‍ 150, 250, 550 രൂപയ്ക്ക് മുഴുവന്‍ സംസാരമൂല്യവും 1000, 1100, 1500, 2000, 2200, 2500, 3000, 3300 രൂപയ്ക്ക് 7 ശതമാനം അധിക സംസാരമൂല്യവും 5500, 6000 രൂപ എന്നിവയ്ക്ക് 15 ശതമാനം അധികസംസാരമൂല്യവും ജൂലായ് 7 വരെ ലഭിക്കുന്നതാണ്.

Read More »

മിന്ത്ര കളം മാറ്റുന്നു…

          (7 Apr) പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് ആയ മിന്ത്ര വെബ്‌സൈറ്റിലൂടെയുള്ള സേവനം നിര്‍ത്തുന്നു. ഇനി വില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമാക്കാനാണ് കമ്ബനിയുടെ പദ്ധതി. ഇതോടെ വെബ്‌സൈറ്റ് ഫോര്‍മാറ്റില്‍ നിന്നും മൊബൈല്‍ ഫോര്‍മാറ്റിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായിരിക്കും മിന്ത്ര. മെയ് ഒന്ന് മുതല്‍ വെബ്‌സൈറ്റ് സേവനം നിര്‍ത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച്‌ മിന്ത്ര അധികൃതരുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മിന്ത്രയുടെ 85 ശതമാനം ഇടപാടും 63 ശതമാനം വില്‍പ്പനയും ആപ്പ് വഴിയാണെന്ന് ...

Read More »

കോടികള്‍ കടലിലേക്ക്‌

  ഹോ ഗ് ഒസാക്ക എന്ന ട്രാന്‍സ്‌പോണ്ടര്‍ എംവി കൗജര്‍ ഏയ്‌സ് കപ്പല്‍ ചെരിഞ്ഞതിനെത്തുടര്‍ന്ന് അതിലുള്ള കാറുകള്‍ക്ക് കേട്പാട് പറ്റിയത് വാര്‍ത്തകളില്‍ നിറഞ്ഞത് ഓര്‍ക്കുമല്ലോ. ഈ കപ്പലില്‍ നിന്ന് പുറത്തെടുത്ത പോറല്‍ പോലും എല്‍ക്കാത്ത അനേകം റോള്‍സ് റോയ്‌സ് കാറുകള്‍ പോലും എഴുതിത്ത്ത്ത്തള്ളാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. നോര്‍ത്ത് പസഫിക്ക് സമുദ്രത്തില്‍ ഈ കപ്പല്‍ ഭാഗികമായി മറിഞ്ഞതിനത്തുടര്‍ന്നാണ് ഈ കാറുകളുടെ സ്ഥിതി പരുങ്ങലിലായത്. മൂന്നാഴ്ച മുമ്ബാണ് ഇംഗ്ലീഷ് തീരത്ത് നിന്നകലെയായി ഈ കാരിയര്‍ ഷിപ്പ് സഞ്ചരിച്ചിരുന്നത്. ഇത്തരം റോള്‍സ് റോയ്‌സുകള്‍ക്ക് രണ്ടരക്കോടി വരെ ...

Read More »

നികുതിവെട്ടിപ്പ്; ഫ്ലിപ്കാര്‍ട്ടും ജബോംഗും അടക്കമുള്ള കമ്പനികള്‍ക്ക് പിഴ

തിരുവനന്തപുരം: ഫ്ലിപ്കാര്‍ട്ടും ജബോംഗും അടക്കം നാല് ഓണ്‍ലൈന്‍ വ്യാപാര സ്ഥാനങ്ങള്‍ക്ക് സംസ്ഥാന നികുതി വകുപ്പ് പിഴ ചുമത്തി. കേരളത്തിലെ വ്യാപാരങ്ങള്‍ക്ക് നികുതി നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫഌപ്കാര്‍ട്ട്, ജബോംഗ്, വെക്ടര്‍ ഇ കൊമേഴ്‌സ്, റോബ്മാല്‍ അപ്പാരല്‍സ് എന്നീ കമ്പനികള്‍ക്കാണ് രണ്ട് വര്‍ഷത്തെ പിഴ ചുമത്തിയത്. ഫഌപ്കാര്‍ട്ട് 47.15 കോടി രൂപയും ജബോംഗ് 3.89 കോടി രൂപയും പിഴ അടക്കണം. വെക്ടര്‍ ഇ കൊമേഴ്‌സിന് 2.23 കോടി രൂപയും റോബ്മാള്‍ അപ്പാരല്‍സിന് 36 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന മറ്റു ...

Read More »