Business

ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി; ഉയര്‍ത്തിയ പലിശ ശതമാനം ഇത്രയാണ്…?

ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ കലാവധിയുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള പലിശ 8.5ശതമാനത്തില്‍നിന്ന് ആക്‌സിസ് ബാങ്ക് 8.6ശതമാനമാക്കി. സിന്‍ഡിക്കേറ്റ് ബാങ്ക് സമാനകാലയളവിലുള്ള പലിശ 8.55ശതമാനമായാണ് പരിഷ്‌കരിച്ചത്. കഴിഞ്ഞയാഴ്ച ആന്ധ്ര ബാങ്കും വായ്പ പലിശ 8.55 ശതമാനമാക്കിയിരുന്നു. അതേസമയം, സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലും ബാങ്കുകള്‍ വര്‍ധന വരുത്തിതുടങ്ങി. ഒരുവര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.7 ശതമാനമാണ് ആക്‌സിസ് ബാങ്ക്‌ പലിശ നല്‍കുന്നത്. രണ്ടുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5ശതമാനവുമാണ് പലിശ നല്‍കുന്നത്. ബാങ്കുകള്‍ പലിശ ഉയര്‍ത്താന്‍ ...

Read More »

ഇന്ധന വിലയില്‍ മാറ്റമില്ല; ഇന്നത്തെ പെട്രോളിന്‍റെ വില…

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 79.37 രൂപയും ഡീസലിന് 72.56 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് എട്ട് പൈസ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

Read More »

അന്നത്തെ ഡെലിവറി ബോയ് , ഇന്ന് ഫ്ലിപ്കാർട്ടിലെ കോടീശ്വരനായ ഡയറക്ടർ,അറിയണം ‘അംബുർ ഇയ്യപ്പ’ യുടെ ജീവിത കഥ!!

12 വർഷങ്ങൾക്ക് മുമ്പ്    ഒരു ലോക്കൽ ഡെലിവറിബോയ് മാത്രമായിരുന്ന   അംബുർ ഇയ്യപ്പ ഇന്ന് ഫ്ലിപ്കാർട്ടിലെ കോടീശ്വരനായ ഡയറക്ടർ ആണ്. അതിനു പിന്നിലൊരു കഥയുണ്ട്. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ അംബൂരിലാണ് ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും വ്യവസായത്തിനും ഏറെ പേരു കേട്ട നാട്ടില്‍. പ്രീ ഡിഗ്രിക്കു ശേഷം ഹൊസൂരില്‍ ഡിപ്ലോമയ്ക്കു പോയി. പഠനത്തിന് ശേഷം ഒരു കൊറിയർ കമ്പനിയിൽ ലോക്കൽ ഡെലിവറി മാനേജരായി ജോലിയിൽ പ്രവേശിച്ചു. ബംഗളൂരുവിലായിരുന്നു ജോലി.നാലു വർഷം അതേ കമ്പനിയിൽ ജോലി ചെയ്ത ഇയ്യപ്പ പിന്നീട് മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യുന്നതിനായി ജോലി ...

Read More »

ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞുവെന്ന് ട്രായി..!!

ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ് ഇത് ശരിവയ്ക്കുന്നത്. അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള  റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്,  ട്രായ‌ിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ...

Read More »

ഞെട്ടിക്കുന്ന നഷ്ടക്കണക്കുമായി എസ്ബിഐ : പോയത് കോടികള്‍; നഷ്ട്ടകണക്കിന് കാരണമായത്…

2018 ആരംഭിച്ച്‌ മൂന്നു മാസത്തിനകം എസ്ബിഐക്ക് നേരിടേണ്ടി വന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 7718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട നടപടികള്‍ പരിഷ്‌കരിച്ച്‌ അമിത വ്യവസ്ഥകള്‍ എസ്ബിഐ അടുത്തിടെ ഇറക്കിയിരുന്നു. ഇക്കാരണത്താലാണ് നഷ്ടം സംഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ 2416 കോടി രൂപയാണ് എസ്ബിഐക്ക് നഷ്ടം സംഭവിച്ചത്. തുടര്‍ന്ന് ഓഹരിയില്‍ 5 ശതമാനം വര്‍ധനയുണ്ടായെങ്കിലും നഷ്ടത്തിന്‌റെ അളവ് കുറഞ്ഞിരുന്നില്ല. നഷ്ടം നികത്തുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.

Read More »

പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധനവ്‌; ചരിത്രത്തിലാദ്യമായി ലിറ്ററിന് വില…

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പാസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ വില. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയിലുണ്ടായ വില വര്‍ദ്ധനവാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Read More »

കേരളത്തില്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; കുതിപ്പ് നൂറിലേക്ക്..!!

കേരളത്തില്‍ എണ്ണവില 80 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കൊച്ചിയില്‍ യഥാക്രമം 78.72 രൂപയും 71.85 രൂപയുമാണ്.  24 പൈസയാണ് ഇന്ന് കൂടിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. 5 ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് കൂടിയത്. അതായത് ദിവസം 20 പൈസയുടെ വര്‍ധനവ്.  കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ 19 ദിവസം വില വര്‍ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില ...

Read More »

ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു; പെ​ട്രോ​ളി​ന് ഇന്ന് കൂടിയത്…

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് ഇ​ന്ന് 24 പൈ​സ വ​ര്‍​ധി​ച്ച്‌ 79.39 രൂ​പ​യും ഡീ​സ​ലി​ന് 24 പൈ​സ വ​ര്‍​ധി​ച്ച്‌ 72.51 രൂ​പ​യു​മാ​യി. ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് 75.32 രൂ​പ​യും ഡീ​സ​ലി​ന് 66.79 രൂ​പ​യു​മാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ പെ​ട്രോ​ളി​ന് 78.01 രൂപ​യും ഡീ​സ​ലി​ന് 69.33 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 83.16 രൂ​പ​യിലും ഡീ​സ​ലി​ന് 71.12 രൂ​പ​യിലുമാണ് വ്യാപാരം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ക​ര്‍​ണാ​ട​ക​യി​ലും പെ​ട്രോ​ളി​നും ഡീ​സ​ലി​നും 23 പൈ​സ വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് ബം​ഗ​ളൂ​രു​വി​ല്‍ പെ​ട്രോ​ളി​ന് 76.54 രൂ​പ​യി​ലും ഡീ​സ​ലി​ന് 67.94 രൂ​പ​യി​ലു​മാ​ണ് ഇന്നത്തെ വ്യാ​പാ​രം.

Read More »

സൗദിയ്ക്ക് പിന്നാലെ ഇന്ത്യയിലെ രത്‌നഗിരിയിലേക്ക് യുഎഇയും..!!

ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലാണ് അഡ്‌നോക് നിക്ഷേപത്തിന് ഒരുങ്ങുന്നത്. നേരത്തേ സൗദിയിലെ എണ്ണഭീമനായ സൗദി അരാംകോയും ഇവിടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ടും കൂടിയാകുമ്പോള്‍ 44000 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുക. കൂടാതെ കര്‍ണാടകയിലെ റിഫൈനറിയില്‍ 5.86 ദശലക്ഷം ബാരല്‍ എണ്ണ അഡ്‌നോക് സംഭരിക്കും. രത്‌നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണ ശാല സ്ഥാപിക്കുകയാണ് സൗദി അരാംകോയുടെ ലക്ഷ്യം. സമാന രീതിയിലുള്ള പദ്ധതിയാണ് അഡ്‌നോക്കും ഉദ്ദേശിക്കുന്നത്. അബുദാബി റുവൈസിലെ തങ്ങളുടെ എണ്ണശുദ്ധീകരണശാല വിപുലീകരിക്കാന്‍ അഡ്‌നോക് പദ്ധതിയിട്ടിട്ടുണ്ട്. ...

Read More »

മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നിങ്ങളെ പണക്കാരനാക്കും: നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..!!

ഗ്ലിംറ്റ് (Glymt)എന്ന ആപ്ലിക്കേഷനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ചിലര്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയില്ല. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഗ്ലിംറ്റ്. ‘എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ക്യൂ നില്‍ക്കും’; സുകുമാരന്‍ അന്ന് പറഞ്ഞ ആ വാക്ക് പിന്നീട് അക്ഷരംപ്രതി ഫലിച്ചു…!! നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണിത്. നിങ്ങളുടെ വീഡിയോകളുടെ ഉടമസ്ഥാവകാശം ഇവിടെ സ്ഥാപിക്കുകയും ചെയ്യാം. ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ആണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. ...

Read More »