Business

പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു.  മത്സരത്തിന് തയ്യാറായി ഇതാ ബിഎസ്‌എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഇത് പ്രകാരം പ്രതിമാസ 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം. സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്‌എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

Read More »

വിപണിയില്‍ സാധനങ്ങളുടെ വില കുറയുന്നു

വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടുതുടങ്ങിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുറയുന്നു. അരിയും കടലയും ഉഴുന്നും ഉള്‍പ്പെടെയുള്ളവയ്ക്കു ദീര്‍ഘകാലത്തിനു ശേഷമാണ് വില കുറയുന്നത്. അടുത്തിടെ 44 രൂപ വരെ വില ഉയര്‍ന്ന മേല്‍ത്തരം കുത്തരി വില രണ്ടു രൂപ കുറഞ്ഞ് 42ലും ചില്ലറ വിപണിയില്‍ 200 രൂപയിലെത്തിയ ഉഴുന്ന് 30 രൂപയോളം കുറഞ്ഞ് 170 രൂപയിലെത്തി. 124 രൂപ ഉണ്ടായിരുന്ന കടലക്ക് 110 രൂപയാണു വില. സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ എല്ലാ സാധനങ്ങളും എത്തിയേക്കും. ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയാണ് ...

Read More »

92 പൈസയുടെ ഇന്‍ഷുറന്‍സ്; റെയില്‍വേയില്‍ മികച്ച പ്രതികരണം

ഓണ്‍ലൈന്‍ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ആദ്യ 25 മണിക്കൂറില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 40 ശതമാനം യാത്രക്കാരും ഇന്‍ഷുറന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.  എയര്‍ലൈന്‍സുകളിലേതിന് സമാനമായ ഇന്‍ഷുറന്‍സ് രീതി വ്യാഴാഴ്ചയാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തത്. റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ 92 പൈസ അധികം നല്‍കിയാല്‍ യാത്രയില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതി ...

Read More »

പത്താം നമ്പറില്‍ സ്വിഫ്റ്റ് ‘ഡെക്ക’

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്‌ബാക്കായ സ്വിഫിറ്റിന് പരിമിതകാല സ്പെഷ്യല്‍ ‘ഡെക്ക എഡിഷന്‍’ കമ്ബനി പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ ലഭ്യമാവുന്ന കാറിന്റെ VXi പതിപ്പിന് 5.9 ലക്ഷം രൂപയും VDi പതിപ്പിന് 6.86 ലക്ഷം രൂപയുമാണ് വിപണി വില. പെലെ, മറഡോണ, സിദാന്‍, മെസ്സി തുടങ്ങി 10ആം  നമ്പര്‍ ജെഴ്സിയില്‍ കളത്തിലിറങ്ങിയ ഫുട്ബോള്‍ താരങ്ങളോടുള്ള ആദര സൂചകമായി ’10 നമ്പര്‍’ ബോഡിയില്‍ ഇരുവശത്തും ആലേഖനം ചെയ്താണ് ഡെക്ക നിരത്തിലെത്തുന്നത്. രാജ്യത്ത് ഏറെ വിറ്റഴിഞ്ഞ സ്വിഫ്റ്റിന്‍റെ മുന്‍ മോഡലുകളില്‍നിന്ന് വലിയ മാറ്റങ്ങളൊന്നും ഡെക്കയില്‍ മാരുതി വരുത്തിയിട്ടില്ല. സ്പോര്‍ട്ടി ബോഡി ഗ്രാഫിക്സ്, ...

Read More »

ഇനി പാചകവാതക സിലിണ്ടറിന് രണ്ട് രൂപ അധികം നല്‍കണം

സബ്സിഡിയുള്ള പാചകവാതകത്തിന്റെ (എല്‍പിജി) വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് രണ്ടു രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. വില പടിപടിയായി ഉയര്‍ത്തി സബ്സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read More »

‘ഇനി ഇന്ത്യയിലെവിടെയും ഫ്രീയായ് വിളിക്കാം’

ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി റിയലന്‍സ് ജിയോ. ഫോണ്‍കോളുകളും എസ് എം എസുകളും തികച്ചും ഫ്രീ. ഒരു ജിബി 4ജി ഡാറ്റയ്ക്ക് അമ്പത് രൂപ. ഇങ്ങനെ പോകുന്നു ജിയോ നല്‍കുന്ന വാഗ്ദാനങ്ങള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത്.  ടെലികോം സെക്ടറില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രഖ്യാപനങ്ങളാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും ലഭ്യമാകും. ഡാറ്റഗിരി എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുകേഷ് അംബാനി രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അവിശ്വസനീയമായ ഓഫറുകള്‍.

Read More »

ഇന്ത്യയിലേക്കൊരു ‘കാമസ്കൂത്ര’

ഇന്ത്യന്‍ ആകാശത്ത് വട്ടമിട്ട് പറക്കാനൊരുങ്ങി സിംഗപ്പൂരിന്‍റെ ‘കാമസ്കൂത്ര’. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന സിംഗപ്പൂരിയന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 എന്ന വിമാനത്തിനാണ് വ്യത്യസ്തമായ പേരിട്ടിരിക്കുന്നത്. ലോകപ്രസിദ്ധമായ ഇന്ത്യയുടെ കാമസൂത്രയോട് സാമ്യമുള്ളതിനാലാണ് കാമസ്കൂത്ര എന്ന പേര് തെരഞ്ഞെടുത്തത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യനാമം തെരഞ്ഞ വിമാനക്കമ്പനി ഒടുവില്‍ ഇന്ത്യയൂടെ ലോകപ്രശസ്തമായ കാര്യത്തെ തന്നെ ആധാരമാക്കുകയായിരുന്നു. തമിഴര്‍ കൂട്ടമായി തങ്ങുന്ന സിംഗപ്പൂരില്‍ അവരെ ആകര്‍ഷിക്കുവാനായി രജനികാന്തിന്‍റെ വിശേഷണങ്ങളായ തലൈവര്‍ പോലുള്ള പേരുകളാണ് ആദ്യം കമ്പനി പരിഗണിച്ചിരുന്നത്. പിന്നീട്, ക്രിക്കറ്റ് ഇതിഹാസം ടെണ്ടുല്‍ക്കറിന്‍റ പേരും ജേഴസിയും ജനനത്തിയതി എന്നിവ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കാമസ്കൂത്രയില്‍ ചെന്ന് ...

Read More »

വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ ഒരു നിശ്പിത പരിധിയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരം സംവിധാനം എന്ന നിലയിലുള്ള തീരുമാനം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എടുത്തിരിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടി. ഇതിനായി വിസാചട്ടത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. 18 മാസ കാലയളവിനിടയില്‍ 10 കോടി രൂപയും 36 മാസത്തിനിടയില്‍ 25 കോടിയും നിക്ഷേപിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. പണമിറക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയില്‍ ...

Read More »

500 രൂപ കൊടുത്താല്‍ 24 മണിക്കൂര്‍ ‘ജയില്‍ശിക്ഷ’

പോലീസിന് അങ്ങോട്ടു കാശുകൊടുത്ത് ആരെങ്കിലും ജയിലില്‍ പോയികിടക്കുമോ? തെലങ്കാനയിലെ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം. ഉടുക്കാന്‍ ഖാദിയില്‍ ...

Read More »

ടിയാഗൊ ഇനി നേപ്പാളിലും.

ടാറ്റ മോട്ടോഴ്സിന്‍റെ  ഹാച്ച്‌ബാക്കായ ‘ടിയാഗൊ’ നേപ്പാളിലും വില്‍പ്പനയ്ക്കെത്തി. കഠ്മണ്ഡു ഷോറൂമില്‍ 22.55 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.10 ലക്ഷം ഇന്ത്യന്‍ രൂപ)യാണു കാറിനു വില. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭ്യമാവുന്ന ‘ടിയാഗൊ’യ്ക്കുള്ള ബുക്കിങ്ങുകളും കമ്ബനി സ്വീകരിച്ചു തുടങ്ങി. അടുത്ത ഘട്ടത്തില്‍ ടാറ്റ മോട്ടോഴ്സ് കണക്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ ഉടമകളുമായി മികച്ച ബന്ധം നിലനിര്‍ത്താനും കമ്ബനി ഒരുങ്ങുന്നുണ്ട്. 48 മണിക്കൂര്‍ റിപ്പയര്‍ ഗ്യാരണ്ടി, ഫാസ്റ്റ് ട്രാക്ക് സര്‍വീസ്, 24 മണിക്കൂര്‍ കസ്റ്റമര്‍ അസിസ്റ്റന്‍സ് സെന്റര്‍ എന്നിവയ്ക്കൊപ്പം സൗജന്യ ...

Read More »