Business

ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ്

          ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്. 51 ഇനങ്ങള്‍ കൂടി ഔട്ട്‌ലെറ്റുകളിലേക്കെത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും നീക്കമുണ്ടെന്നും എം മെഹബൂബ് വ്യക്തമാക്കി.മദ്യനയത്തില്‍ മാറ്റം വേണമെന്ന് നേരത്തെ ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീ‍ന്‍ വ്യക്തമാക്കിയിരുന്നു.  മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്നും സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നും മന്ത്രി പറഞ്ഞു.ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകലില്‍ മദ്യം ലഭ്യമാക്കണമെന്നും ടൂറിസം മേഖലയുടെ വളര്‍ച്ചയിലുണ്ടായ ഇടിവിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എസി ...

Read More »

സ്വര്‍ണവിലകുതിച്ചുയരുന്നു; പവന് 23,320 രൂപ

          ചിങ്ങം പിറന്നതോടെ സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 23,320 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 2,915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബ്രെക്‌സിറ്റിന് ശേഷം വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്.അതേസമയം ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 22,960 രൂപയിലാണ്. 360 രൂപയുടെ വര്‍ദ്ധനവാണ് ആറ് ദിവസം കൊണ്ട് ഉണ്ടായത്.

Read More »

പ്ലാന്‍ ബി ‘ യുമായി ഫെയ്സ്ബുക്ക്……..

‘എല്ലാവര്‍ക്കും ഫെയ്സ്ബുക്ക് ‘ എന്ന ആശയവുമായി സിലിക്കണ്‍ വാലി ഭീമന്‍ ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാന്‍ നടത്തിയ ആദ്യ ശ്രമങ്ങള്‍ പാളി പോയെങ്കിലും അത്ര പെട്ടെന്ന് പിന്മാറാന്‍ ഫെയ്സ്ബുക്ക് തയ്യാറല്ല. ഫെയ്സ്ബുക്ക് ഒരിക്കല്‍ മുന്നോട്ട് വച്ച ഫ്രീ ബേസിക്ക്‌സ് എന്ന ആശയത്തിന് സമാനമായി സൗജന്യ ഇന്റര്‍നെറ്റ് ഇന്ത്യയില്‍ മിക്കയിടങ്ങളിലും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍, എക്‌സപ്രസ്സ് വൈഫൈ (Express Wi-Fi) എന്ന ഫെയ്സ്ബുക്കി ന്റെ പുതിയ പദ്ധതി ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമോ എന്നതാണ് ടെക്ക് ലോകം ചര്‍ച്ച ചെയ്യുന്ന പുതിയ വാര്‍ത്ത.എക്‌സ്പ്രസ്സ് വൈഫൈ പദ്ധതിയാല്‍, ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ...

Read More »

രഘുറാം രാജന്‍ പടിയിറങ്ങുന്നു; ആരാകും അടുത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍………

സെപ്റ്റംബര്‍ നാലിന് പടിയിറങ്ങുന്ന രഘുറാം രാജന്റെ പിന്‍തലമുറക്കാരെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പലതും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആരെയും നിര്‍ദ്ദേശിക്കാത്തതിനാല്‍ ഊഹങ്ങള്‍ കാട് കയറുന്നതും നാം കണ്ടു. എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ എന്നിവര്‍ക്കെല്ലാം വിദഗ്ധര്‍ സാധ്യത കല്‍പിച്ചിരുന്നു. എന്നാല്‍ പുതുതായുള്ള വിവരങ്ങള്‍ പ്രകാരം മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോഖര്‍ണും, ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിദ് പട്ടേലും, ബ്രിക്‌സ് ബാങ്ക് ചെയര്‍മാന്‍ കെവി കാമത്തും സാധ്യതാ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നു.ഇവരുടെ പേരുകള്‍ ഗവണ്‍മെന്റിന്റെ മുമ്പാകെ ...

Read More »

രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സെപ്റ്റംബറില്‍ പടിയിറങ്ങുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു രാജന്റെ സഹായം തേടുന്നത്.റിസര്‍വ് ബാങ്കില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യാന്തരതലത്തില്‍ നിരവധി ഓഫറുകള്‍ രാജനു ലഭിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു സൗദിയില്‍നിന്നുള്ളത്.മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാമെന്നും സൗദിയുടെ ഓഫറില്‍ പറയുന്നു.  

Read More »

ദുബായ് ആയിരം മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നു

ദുബായ് ആയിരം മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നു. 2030-ഓടെയാണ് പദ്ധതി പൂര്‍ത്തിയാകുക. 2030-ഓടു കൂടി മൊത്തം ഊര്‍ജ്ജ സ്‌ത്രോതസുകളുടെ 25 ശതമാനവും ശുദ്ധോര്‍ജ്ജ സ്‌ത്രോതസുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ദുബായ് സര്‍ക്കാരിന്റെ പദ്ധതി.ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് ആയിരം മെഗാവാട്ടിന്റെ സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യന്തര കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ആദ്യപടിയായി നിര്‍മ്മിക്കുന്ന ഇരുനൂറ് മെഗാവാട്ട് പദ്ധതിക്കായാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. 200 മെഗാവാട്ടിന്റെ ഈ പദ്ധതി 2021-ഓടുകൂടി പൂര്‍ത്തിയാക്കാനാണ് പദ്ധതി. തുടര്‍ന്ന് 2030 ...

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 8.48% വര്‍ധന…….

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 8.48 ശതമാനം വര്‍ധന. 333.27 കോടിയാണ് 2015 – 2016 വര്‍ഷത്തെ അറ്റാദായം. നടപ്പു സാമ്പത്തിക വര്‍ഷം ബിസിനസ് ഒരു ലക്ഷം കോടിയെത്തുമെന്നും ബാങ്ക് മാനെജിങ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 72.97 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 347.12% അധികമാണിത്. 55721 കോടി രൂപയാണ് ആകെ നിക്ഷേപം. വായ്പ 41785 കോടി രൂപ.50 സ്ഥലങ്ങളിലേക്കു കൂടി ബാങ്കിന്റെ സാന്നിധ്യം നടപ്പു സാമ്പത്തിക വര്‍ഷം വ്യാപിപ്പിക്കുമെന്ന് മാത്യു ...

Read More »

പെട്രോൾ, ഡീസൽ വില കൂടി……..

പെട്രോൾ, ഡീസൽ  വില  കൂടി. പെട്രോളിന് 2.58 രൂപയും. ഡീസലിന് 2. 26 രൂപയുമാണ്  കൂടിയത്. അന്താരാഷ്ട്ര  വിപണയിൽ  അസംസ്കൃത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

Read More »

ഫ്ലിപ്കാര്‍ട്ടില്‍നിന്നു വാങ്ങാന്‍ ഓണ്‍ലൈനായി പലിശ രഹിത വായ്പ…………

ഫ്ലിപ്കാര്‍ട്ടില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന് പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് സ്കീം വരുന്നു. ബജാജ് ഫിന്‍സര്‍വുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ഇന്നു മുതല്‍ നിലവില്‍വന്നു. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ മാത്രമാകും ഈ സ്കീമില്‍ വില്‍ക്കുക. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണു മാസ തിരിച്ചടവ് കാലാവധി.കോ കോസ്റ്റ് ഇഎംഐ എന്നാണു പദ്ധതിക്കു പേരു നല്‍കിയിരിക്കുന്നത്. പദ്ധതി പ്രകാരം ഡൗണ്‍ പേയ്മെന്റും പ്രൊസസിങ് ഫീസും നല്‍കേണ്ട. പലിശയും നല്‍കേണ്ട. ഉത്പന്നത്തിന്റെ വില എത്ര കാലമാണോ ഇഎംഐ തെരഞ്ഞെടുക്കുന്നത് അത്രയും കാലംകൊണ്ടു കൊടുത്തു തീര്‍ത്താല്‍ മതി.പുതിയ പദ്ധതി, കമ്പനിയുടെ വില്‍പ്പനയില്‍ ...

Read More »

ചൈനയെ മറികടന്ന് ഇന്ത്യയ്ക്ക് അപ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച….

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ അപ്രതീക്ഷിത മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തിലാണ് വന്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.9 ശതമാനമായി. തൊട്ട് മുന്‍പുള്ള വര്‍ഷത്തില്‍ ഈ പാദത്തില്‍ ഇത് 7.2 ശതമാനം മാത്രമായിരുന്നു.ലോകത്തിലെ മറ്റ് പ്രമുഖമായ എല്ലാ രാജ്യങ്ങളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ രാജ്യം നടത്തിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പ്രധാനമായും ചൈനയുടെ വളര്‍ച്ച നിരക്കിനെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ഇന്ത്യന്‍ വളര്‍ച്ച നിരക്ക് 8 ശതമാനത്തിന് അടുത്ത് ...

Read More »