Breaking News

Business

റെയില്‍വെയില്‍ 78 ദിവസത്തെ ശമ്പളം ബോണസ് ഈ വര്‍ഷവും!!!

റെയില്‍വെ ജീവനക്കാര്‍ക്ക് ഈ വര്‍ഷവും 78 ദിവസത്തെ ശമ്ബളം ബോണസായി നല്‍കിയേക്കും. കഴിഞ്ഞ നാല് വര്‍ഷവും ഇതേ നിരക്കിലാണ് ബോണസ് നല്‍കിയത്. ഇതനുസരിച്ച്‌ 18,000 രൂപ വീതം ശരാശരി ഒരു ജീവനക്കാരന് ബോണസായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. റെയില്‍വേക്ക് 2000 കോടിയുടെ അധികബാധ്യത ഇതുവഴിയുണ്ടാകും. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗമാകും ബോണസ് കാര്യത്തില്‍ തീരുമാനമെടുക്കുക. ഉത്പാദന അധിഷ്ഠിത ബോണസിന്‍റെ  പരിധി 3500 ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസ് തുകയുടെ ഇരട്ടിത്തുക ഓരോരുത്തര്‍ക്കും ഇത്തവണ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ ...

Read More »

കാലവര്‍ഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം ലക്ഷദ്വീപ് ഉണരുന്നു!!!!!

                മാലിന്യമില്ലാത്ത ഭൂമിയും തെളിഞ്ഞ ആകാശവും ഒത്തുചേര്‍ന്ന വിലമതിക്കാനാവാത്ത ലോകമാണ് കവരത്തി. എംവി കവരത്തി കപ്പലിലാണു വിദേശീയരടക്കം 181 പേര്‍ ദ്വീപിലെത്തിയത്. കാലവര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ലക്ഷദ്വീപ് വീണ്ടും വിനോദസഞ്ചാരികളുടെ പ്രിയ ഭൂമിയാകുകയാണ്. തെളിഞ്ഞ നീലക്കടലും വെള്ളമണല്‍ത്തരികളും നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു ദ്വീപിലെത്തിയ വിനോദസഞ്ചാരികളുടെ ആദ്യസംഘം. സ്കൂബാ ഡൈവിംഗാണ് ദ്വീപിലെത്തുന്നവരെ ആകര്‍ഷിക്കുന്ന പ്രധാന ഇനം. സ്കൂബാ ഡൈവിംഗ് നടത്തി കടലിനടിയിലെ ജീവനുള്ള പവിഴപ്പുറ്റുകളും വര്‍ണ്ണമത്സ്യങ്ങളും കണ്ടു തിരിച്ചു പോകാത്തവര്‍ ചുരുക്കമാണ്. അല്‍പം സാഹസികത ആവശ്യമുള്ള ഗ്ലാസ് ...

Read More »

ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ വരുന്നു……!

ഫേസ്ബുക്കിന് പിറകില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ട്വിറ്റര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. പ്രധാനമായും മൈക്രോബ്ലോഗിങ്ങ് സൈറ്റ് വില്‍പ്പനയ്ക്ക് ഗൂഗിളുമായാണ് ചര്‍ച്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. വലിയ ഉപയോക്താബേസ് ഉണ്ടെങ്കിലും അത് കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന രീതിയില്‍ വളര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ് ട്വിറ്ററിന്‍റെ പ്രതിസന്ധി. സിഎന്‍ബിസി ആണ് ട്വിറ്റര്‍ ഗൂഗിളുമായി ചര്‍ച്ച നടത്തുന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗൂഗിള്‍ മാത്രമല്ല ട്വിറ്റര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കമ്പനി എന്നാണ് സെയില്‍സ്ഫോര്‍സ്.കോം പറയുന്നത്.  പുതിയ വില്‍പ്പന വാര്‍ത്ത എത്തിയതോടെ ഓഹരി വിപണിയില്‍ ട്വിറ്ററിന്‍റെ ഓഹരികള്‍ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ...

Read More »

മെഡിക്കല്‍ പ്രവേശനം: മാനേജ്മെന്റുകളുടെ കൗണ്‍സിലിങ് റദ്ദാക്കണം; കേന്ദ്രം….!

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ കൗണ്‍സിലിങ്ങിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സിലിങ് ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മാനേജ്മെന്റുകള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് അനുവദിച്ചത് നിയമവിരുദ്ധമാണെന്നും കേന്ദ്രം ഹര്‍ജിയില്‍ ഉന്നയിച്ചു. മെറിറ്റ് സീറ്റായാലും മാനേജ്മെന്റ് സീറ്റായാലും കൗണ്‍സിലിങ് നടത്തേണ്ടത് സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം. ഹൈക്കോടതി വിധിക്കെതിരെ പരാതിയുണ്ടെങ്കില്‍ ഹര്‍ജി നല്‍കേണ്ടത് കേരള സര്‍ക്കാരാണെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം. രണ്ട് കക്ഷികളുടേയും വാദം കേട്ട കോടതി തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന് ...

Read More »

സെന്‍സെക്സ് നഷ്ടത്തോടെ ക്ലോസ് ചെയ്തു!!!!

മികച്ച നേട്ടത്തിന്‍റെ  ദിനങ്ങള്‍ക്കൊടുവില്‍ ആഴ്ചയുടെ അവസാനം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.  സെന്‍സെക്സ് 104.91 പോയന്റ് നഷ്ടത്തില്‍ 28668.22ലും നിഫ്റ്റി 35.90 പോയന്റ് താഴ്ന്ന് 8831.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1164 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1496 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു  റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ലുപിന്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Read More »

ഓണം ബംപര്‍: ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റ്

സംസ്ഥാന സര്‍ക്കാറിന്‍റെ  ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുത്തു. ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി അടിച്ചത്. തൃശൂരില്‍ വിറ്റ ടിക്കറ്റാണിത്. മറ്റ് ഏഴ് സീരീസുകളിലും സമാന നമ്ബറിന് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനനന്തപുരത്ത് ശ്രീ ചിത്ര പുവര്‍ഹോമില്‍ നടന്ന നറുക്കെടുപ്പിന് മേയര്‍ വികെ പ്രശാന്ത് തുടക്കമിട്ടു. 72 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 69 ലക്ഷത്തി 79 നായിരത്തി 589 ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ ഓണംബംബറിന്

Read More »

കേരളത്തില്‍ ബിയര്‍ വൈന്‍ ഉപയോഗത്തില്‍ വന്‍വര്‍ദ്ധനവ്…….!

കേരളത്തില്‍ ബിയര്‍ വൈന്‍ ഉപയോഗത്തില്‍ 62% വര്‍ദ്ധനവ്. വൈന്‍ പാര്‍ലറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തു ബിയറിന്റെയും വൈന്‍ ഉപഭോക്താക്കളുടെയും എണ്ണത്തിലാണ് വര്‍ദ്ദനവ് ഉണ്ടായിരിക്കുന്നതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യവര്‍ജനമെന്ന എല്‍ഡിഎഫ് നയത്തിന്‍റെ  അടിസ്ഥാനത്തില്‍ കര്‍ശന നടപടികളെടുക്കുന്നുണ്ട്.  മദ്യനയത്തെക്കുറിച്ചു യുഡിഎഫിനു പൊതുവായ നിലപാടില്ല. ബീവറേജസ് കോര്‍പറേഷന്റെ മദ്യക്കടകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള നടപടികളും നിലവില്‍ ആരംഭിക്കുന്നുണ്ട്.സംസ്ഥാനത്തേക്ക് അനധികൃത മദ്യത്തിന്‍റെ  വരവു കുറഞ്ഞുവരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

ഗോള്‍ഡ് ബോണ്ട്; വിതരണതിയതി നീട്ടി…..!

അഞ്ചാംഘട്ട ഗോള്‍ഡ് ബോണ്ടിന് രണ്ട് ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതിനെതുടര്‍ന്ന് ബോണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തിയതി സപ്തംബര്‍ 30ലേയ്ക്ക് നീട്ടി. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇത്തവണ വന്‍തോതിലാണ് അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷയിലെ വിവരങ്ങളെല്ലാം ആര്‍ബിഐയുടെ സോഫ്റ്റ് വെയറിലേയ്ക്ക് അപ് ലോഡ് ചെയ്യുന്നതിന് കാലതമാസം നേരിടുന്നതിനാലാണ് ബോണ്ട് ഇഷ്യു തിയതി നീട്ടിയത്. സപ്തംബര്‍ 23ന് ബോണ്ട് ഇഷ്യു ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അഞ്ചാംഘട്ട ഇഷ്യുവിന് 820 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്. 2.37 ടണ്‍ സ്വര്‍ണത്തിന് തുല്യമായ തുകയാണിത്. സപ്തംബര്‍ ഒന്നു മുതല്‍ ഒമ്പത് വരെയാണ് അഞ്ചാംഘട്ട ഗോള്‍ഡ് ബോണ്ടിനുള്ള അപേക്ഷ ...

Read More »

50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; യാഹു!!!!!

യാഹുവിന്‍റെ  നെറ്റ്വര്‍ക്കില്‍നിന്ന് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായാണ് യാഹു വെളിപ്പെടുത്തിയിരിക്കുന്നത്.ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ്സ്വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കി. നെറ്റ്വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹൂ തങ്ങളുടെ ഇന്റര്‍നെറ്റ് അടക്കമുള്ള പ്രധാന സേവനങ്ങള്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ...

Read More »