Business

സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുന്നു!

            വരുമാന  വര്‍ധനവ്  മുന്നില്‍ക്കണ്ട്  സംസ്ഥാന  ലോട്ടറിയുടെ  സമ്മാനഘടനയില്‍  മാറ്റം  വരുത്തുന്നു.  സമ്മാനങ്ങളുടെ  എണ്ണം കൂട്ടി  ടിക്കറ്റ്  വില  വര്‍ധിപ്പിക്കും.   അടുത്തയാഴ്ച  മുതല്‍  ഇതു  പ്രാബല്യത്തിലാകുമെന്നാണു  വിവരങ്ങള്‍  ലഭിച്ചത്.   പ്രതിവാര ലോട്ടറികളായ  പൗര്‍ണമി,  വിന്‍വിന്‍,  ഭാഗ്യനിധി  എന്നിവയുടെ  ഘടനയാണു  പരിഷ്കരിക്കുന്നത്.   സമ്മാനങ്ങളുടെ  എണ്ണത്തില്‍  വരുത്തുന്ന  വര്‍ധനയാണു  പ്രധാന  പരിഷ്കാരം.   ഇവയ്ക്കു  നിലവില്‍  എട്ടു  സമ്മാനം വീതമാണു  നല്‍കുന്നത്.   ഇതു  രണ്ടെണ്ണം  വീതം  വര്‍ധിപ്പിക്കാനാണു  ധനവകുപ്പ്  ആലോചിക്കുന്നത്.  അതേസമയം,  ബുധനാഴ്ചത്തെ  അക്ഷയ ...

Read More »

പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാന്‍ തീരുമാനമെടുക്കുന്നു…!

            കമ്മീഷന്‍  വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  സമരം  ചെയ്യുന്ന  രാജ്യത്തെ  പെട്രോള്‍  പമ്പുടമകള്‍  കടുത്ത തീരുമാനങ്ങളെടുക്കുന്നു.   ഇനി  മുതല്‍  പമ്പുകളുടെ  പ്രവര്‍ത്തന  സമയം  വെട്ടിച്ചുരുക്കാനാണ്  പമ്പുടമകളുടെ  തീരുമാനം.  നവംബര്‍  5  മുതല്‍  രാവിലെ  9  മണി  മുതല്‍  വൈകീട്ട്  6  മണി  വരെ  മാത്രമെ  പമ്പുകള്‍  പ്രവര്‍ത്തിക്കുകയുള്ളുവെന്ന്  കണ്‍സോര്‍ഷ്യം  ഓഫ്  ഇന്ത്യന്‍  പെട്രോളിയം  ഡീലേഴ്സ്  (സി ഐ പി ഡി)  ഭാരവാഹികള്‍  അറിയിച്ചു.   ഞായറാഴ്ചകളിലും മറ്റു  സര്‍ക്കാര്‍  പൊതു  അവധി  ദിവസങ്ങളിലും  പമ്പുകള്‍  തുറക്കില്ലെന്നും  കണ്‍സോര്‍ഷ്യം  ഭാരവാഹികള്‍ ...

Read More »

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു..!

                  സ്വര്‍ണ വില ഉയര്‍ന്നു. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്‍റെ വില.

Read More »

വിലയിടിയുന്ന പൗണ്ടിന്‍റെ രൂപത്തില്‍ മാറ്റം വരുന്നു;, പുതിയ നാണയം 2017ല്‍.!

ബ്രെക്സിറ്റിനെത്തുടര്‍ന്ന് അനുദിനം മൂല്യമിടിയുന്ന പൗണ്ടിന്‍റെ രൂപവും മാറുന്നു.  പുതുതായി രൂപകല്‍പന ചെയ്ത ഒരു പൗണ്ടിന്‍റെ  പുതിയ നാണയങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച്‌ മുതല്‍ ക്രയവിക്രയത്തിനായി ഉപയോഗിച്ചു തുടങ്ങും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രാലയം സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്തൊട്ടാകെ വ്യാജ നാണയങ്ങളുടെ ഉപയോഗം അനുദിനം വര്‍ധിച്ചുവരുന്നതു തടയാനാണു കൂടുതല്‍ സുരക്ഷിതമായ പുതിയ നാണയം രൂപകല്‍പനചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു പൗണ്ടിന്‍റെ പുതിയ നാണയം ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയമായിരിക്കുമെന്നാണ് ബ്രിട്ടനിലെ കറന്‍സി അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റിന്‍റെ  അവകാശവാദം. ബ്രിട്ടനില്‍ ഒരു പൗണ്ടിന്‍റെ  45 മില്യണ്‍ ...

Read More »

പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി…!

സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്‍റെ വില 37.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന്‍റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. ഇത് പ്രകാരം 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 529.50 രൂപയാണ്. കൊല്‍കത്തയില്‍ 551ഉം മുംബൈയില്‍ 538.50 രൂപയുമായി. സബ്സിഡിയുള്ള സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 430.64 രൂപയായാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 430.64ഉം കൊല്‍ക്കത്തയില്‍ 432.64ഉം മുംബൈയില്‍ 460.27ഉം ചെന്നൈയില്‍ 418.14രൂപയുമാണ് വില.

Read More »

സ്വര്‍ണ വില കുറഞ്ഞു..!

            സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

കരകൗശല സംരംഭകര്‍ക്ക് സഹായവുമായി ‘ആഷ’ എത്തുന്നു..!

കരകൗശലമേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ പദ്ധതി. അസിസ്റ്റന്‍സ് സ്കീം ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസാന്‍സ് (ആഷ) എന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2016 ആഗസ്ത് 20 മുതലാണ് ഇതുപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക. കരകൗശലമേഖലയില്‍ സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഇത്പ്രകാരമുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താം. നിലവില്‍ ഉണ്ടായിരുന്ന കരകൗശല പ്രോത്സാഹനപദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ‘ആഷ’യ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ഉള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും എന്നതാണ് ഈ സ്കീമിന്‍റെ പ്രത്യേകത. കരകൗശലമേഖലയില്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുകെയന്നതാണ് ലക്ഷ്യം. ആയതിന് ...

Read More »

ആമസോണ്‍ ഫാഷന്‍ വീക്ക് തുടങ്ങി..!

            ആമസോണ്‍ ഫാഷന്‍ വീക്ക് ഒക്ടോബര്‍ 15 ന് ന്യൂഡല്‍ഹിയിലെ എന്‍എസ്‌ഐസി ഗ്രൗണ്ടില്‍ ആരംഭിക്കും. ഫാഷന്‍ വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം മസബ ഗുപ്തയുടെ ഫാഷന്‍ ഷോയാണ്. മസബ ഗുപ്തയ്ക്കുവേണ്ടി വൈവിധ്യമാര്‍ന്ന സ്റ്റൈലുകളില്‍ റാമ്ബ് ഒരുക്കുന്നത് ബോളിവുഡ് താരവും മെബെലൈന്‍ ന്യൂയോര്‍ക്ക് ബ്രാന്‍ഡ് അംബാസഡറുമായ ആതിയ ഷെട്ടിയാണ്. ഭാരതീയ സൗന്ദര്യത്തിലേക്കും നൂതന ഫാഷനുകളിലേക്കും ന്യൂയോര്‍ക്ക് സ്റ്റൈലിനെ സമന്വയിപ്പിച്ച്‌ ആതിയ ഷെട്ടി, ഫാഷന്‍ വീക്കിന്റെ മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടില്‍ വിസ്മയം തീര്‍ത്തു. ഗേള്‍സ് ഗോണ്‍ ഷൂട്ടിന് വേണ്ടി എല്‍ട്ടന്‍ ജെ ...

Read More »

കുത്തനെ ഇടിഞ്ഞു ഉള്ളിവില…!

          മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം ക്വിന്റല്‍ ഉള്ളി നശിച്ചു. ഉള്ളിവില കുത്തനെ ഇടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. നശിച്ച ഉള്ളി സംസ്കരിക്കാന്‍ സര്‍ക്കാരിന് ചെലവായതാകട്ടെ 6.7 കോടി രൂപയും.കഴിഞ്ഞ മാസങ്ങളില്‍ ഉള്ളിവില കിലോയ്ക്ക് 50 പൈസ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടര്‍ന്നാണ് കര്‍ഷകരെ സഹായിക്കാന്‍ കിലോയ്ക്ക് ആറു രൂപ താങ്ങുവിലയില്‍ സര്‍ക്കാര്‍ 10 ലക്ഷം ക്വിന്റല്‍ ഉള്ളി സംഭരിച്ചത്. എന്നാല്‍ ഉള്ളി സൂക്ഷിക്കാനുള്ള കൃത്യമായ സംഭരണ സംവിധാനങ്ങളില്ലാതെ ശേഖരിച്ച ഉള്ളിയില്‍ ഭൂരിഭാഗവും നശിച്ചു. ...

Read More »

കോടനാട്ടെ ഹോട്ടലിന് ഇടതു സര്‍ക്കാരിന്‍റെ ആദ്യ ബാര്‍ ലൈസന്‍സ്…!

        എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ബാര്‍ ലൈസന്‍സ് അനുവദിച്ച്‌ എക്സൈസ് കമ്മിഷണര്‍ ഉത്തരവിറക്കി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കോടനാടുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ഡ്യൂലാന്‍ഡിനാണു ബാര്‍ ലൈസന്‍സ് അനുവദിച്ചത്. കെടിഡിസിക്കു കീഴിലുള്ള രണ്ടു ബീയര്‍ പാര്‍ലറുകള്‍ക്കു മാത്രമാണ് കഴിഞ്ഞ നാലുമാസത്തിനിടെ സര്‍ക്കാര്‍ പുതിയ ലൈസന്‍സ് നല്‍കിയിരുന്നത്. ഡ്യൂലാന്‍ഡില്‍ ബാര്‍ തുടങ്ങുന്നതിനു നിരാക്ഷേപ പത്രം നല്‍കിക്കൊണ്ടുള്ള കൂവപ്പടി പഞ്ചായത്തിന്‍റെ പ്രമേയം 2013ല്‍ മേയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ബാര്‍ തുടങ്ങുന്നതു ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കോടനാട് സ്വദേശി പി.എ. ജോസഫ് ...

Read More »