Business

മീടു ക്യാമ്പയ്നിന്‍റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ബ്രാന്റ് കണ്‍സല്‍ട്ടന്‍റെ സുഹേല്‍ സേഥുമായുള്ള കരാര്‍ ടാറ്റാ സണ്‍സ് അവസാനിപ്പിച്ചു..

മീടു ക്യാമ്പയ്നിന്‍റെ  ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ബ്രാന്റ് കണ്‍സല്‍ട്ടന്റ് സുഹേല്‍ സേഥുമായുള്ള കരാര്‍ ടാറ്റാ സണ്‍സ് അവസാനിപ്പിച്ചു. സുഹേലുമായി കരാര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ടാറ്റയുടെ നീക്കം. എഴുത്തുകാരി ഇറ ത്രിവേദി, സംവിധായിക നടാഷ റാത്തോര്‍, മോഡല്‍ ദിയാന്‍ഡ്ര സൊരെസ തുടങ്ങി ആറു സ്ത്രീകളാണ് സുഹേലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മുന്നോട്ടു വന്നത്.ഒക്ടോബറില്‍ ആരംഭിച്ച മീടു ക്യാമ്പയ്നിന്റെ ഭാഗമായി രാജ്യത്തെ മാധ്യമ, രാഷ്ട്രീയ, ചലച്ചിത്ര രംഗത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

Read More »

വിപ്രോ ശമ്പളം വര്‍ധിപ്പിച്ചു..

പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവരുടെ ശമ്ബളം വിപ്രോ വര്‍ധിപ്പിച്ചു. വാര്‍ഷിക ശമ്ബളത്തില്‍ 30,000 രൂപയുടെ വര്‍ധനവാണ് വരുത്തിയത്.നിലവില്‍ 3.2 ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കിയിരുന്ന വാര്‍ഷിക ശമ്പളം. ഈതുകയിലാണ് 30,000 രൂപ കൂട്ടിയത്.ക്യാമ്പസ് റിക്രൂട്ടുമെന്റ് വഴി നിയമിക്കുന്നവരുടെ ശമ്പളത്തിലാണ് വര്‍ധനവരുത്തിയത്.ക്യാമ്പട്ട്മെന്റുവഴി മൂന്ന് തലത്തിലാണ് വിപ്രോ ജീവനക്കാരെ നിയമിക്കുന്നത്.

Read More »

ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം..

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 286 പോയിന്റ് താഴ്ന്ന് 33747ലും നിഫ്റ്റി 83 പോയിന്റ് നഷ്ടത്തില്‍ 10141ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്‌ഇയിലെ 292 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 979 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഇന്ത്യ ബുള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, വേദാന്ത, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Read More »

സാംസങ് ഗ്യാലക്‌സി എ9 എസ് ഈ മാസം ചൈനയില്‍ അവതരിപ്പിക്കും..

സാംസങ് ഗ്യാലക്‌സി എ9 എസ് ഒക്ടോബര്‍ 24ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2220 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.3 ഇഞ്ച് സമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 568 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. നാല് റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. 8 എംപി വൈഡ് സെന്‍സര്‍, 10 എംപി ...

Read More »

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..

നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 182 പോയിന്റ് ഉയര്‍ന്ന് 34498ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തില്‍ 10349ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 832 കമ്ബിനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Read More »

ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു..

ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചിരുന്നു.

Read More »

ഇന്ധനവിലയില്‍ നേരിയ കുറവ്..

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യതലസ്ഥാനമായ ദില്ലിയില്‍ ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 39 പൈസ കുറഞ്ഞ് 81.99 രൂപയും, ഡീസല്‍ ലിറ്ററിന് 12 പൈസ കുറഞ്ഞ് 75.36 രൂപയും രേഖപ്പെടുത്തി.

Read More »

ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധന,മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം..

ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധനവുണ്ടായെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാസിന്‍. നിലവില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറോളം കേസുകള്‍ അന്വേഷിച്ചു വരികയാണ്.വായ്പകള്‍ അനുവദിക്കുന്നതിന് മുമ്ബ് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും അദേഹം പറഞ്ഞു. മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം. ധനസേവന വകുപ്പ്,ആര്‍ബിഐ, എന്നിവയുമായി സഹകരിച്ച്‌ നടത്തിയ പഠനറിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ പുറത്തുവിട്ടത്.

Read More »

അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു…

എസ്ബിഐയുടെ മുന്‍ അധ്യക്ഷയായ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു. 2018 ഒക്ടോബര്‍ 17 മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് ചുമതല. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവര്‍ വിരമിച്ചത്.40 വര്‍ഷത്തെ സേവനത്തിനിടെ, ഫോറിന്‍ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയില്‍ ഓപ്പറേഷന്‍സ്, ഹ്യുമണ്‍ റിസോഴ്സസ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തു.

Read More »

പിഎഫ് പലിശ നിരക്ക് വര്‍ധിപ്പിച്ചു,കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും..

ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്‍റെ പലിശ നിരക്ക് വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.6 ശതമാനമായിരുന്നു ജിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന പലിശ നിരക്ക്. കേന്ദ്ര സാമ്ബത്തിക കാര്യമന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് ജിപിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയതിന്‍റെ പ്രയോജനം ലഭിക്കും.

Read More »