Business

മുകേഷ് അംബാനിയുടെ ജിയോയോടു ഏറ്റുമുട്ടാന്‍ ഇനി അനില്‍ അംബാനിയും..!!

റിലയന്‍സ് ജിയോയിലൂടെ ഇന്ത്യന്‍ ടെലികോം രംഗത്ത് മുകേഷ് അംബാനി തുടക്കമിട്ട ഡേറ്റാ താരിഫ് യുദ്ധത്തോട് അണിചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും. പുതിയതും നിലവിലുള്ളതുമായ പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് ഓഫറുകള്‍. ഡല്‍ഹിയിലേയും നാഷണല്‍ കാപിറ്റല്‍ റീജിയണിലും ഉള്ള ആര്‍കോം യൂസര്‍മാര്‍ക്ക് നോണ്‍സ്റ്റോപ്പ് പ്ലാനിലൂടെ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലെ ഏത് റിലയന്‍സ് നമ്പറിലേക്കും പരിധിയില്ലാതെ വിളിക്കുകയും ചെയ്യാം. സമാന പ്ലാന്‍ നേരത്തെ ആന്ധ്രയിലും അവതരിപ്പിച്ചിരുന്നു. ഈ ഓഫര്‍ ഉടന്‍ തന്നെ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കുമെന്ന് അറിയുന്നു. സൗജന്യ സിം അടക്കം വെല്‍ക്കം ഓഫറാണ് പുതിയ വരിക്കാര്‍ക്കായി ...

Read More »

കൈപ്പിടിയില്‍ ഒതുക്കാന്‍ പറ്റിയ 5 മികച്ച കാറുകള്‍….!!

ഈദീപാവലി ഉത്സവ സീസന്‍  വേളയില്‍ ഒരു കാര്‍ വാങ്ങിക്കാന്‍  പ്ലാന്‍ ചെയ്താലോ ? എന്നാല്‍ 4 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയില്‍ വിപണി വിലയുള്ള മികച്ച 5 വാഹനങ്ങളെ പരിചയപ്പെടുത്താം; 1. ഹ്യുണ്ടായിഎലൈറ്റ് I 20. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഫളൂയിഡിക് ഡിസൈനോടെ പുറത്തിറക്കിയ ഹാച്ച്‌ബാക്ക് മോഡലായിരുന്നു എലൈറ്റ് ഐ 20. കംഫോര്‍ട്ടബില്‍ സീറ്റിങ് സൗകര്യങ്ങള്‍ക്കൊപ്പം ഈ ശ്രേണിയിലെ മികച്ച ഇന്റീരിയര്‍ രൂപഭംഗിയാണ് എലൈറ്റ് ഐ 20-യെ വ്യത്യസ്തമാക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഈ ശ്രേണിയില്‍ 6 എയര്‍ബാഗ് സഹിതം വിപണിയിലെത്തിയ ഏക മോഡലും ...

Read More »

സ്വര്‍ണ വില കുറഞ്ഞു!!

      സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ചയിലെത്തി. പവന് 120 രൂപയാണ് വ്യാഴാഴ്ച കുറവുണ്ടായത്. പവന് 22,600 രൂപയാണ് വില. ഗ്രാമിന് 2825രൂപയും. ബുധനാഴ്ച ഒരൊറ്റ ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്.

Read More »

സെന്‍സെക്സ് ഇന്ന്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു!!

വില്പന സമ്മര്‍ദത്തില്‍ ആടിയുലഞ്ഞ സൂചികകള്‍ ഒടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 113.57 പോയന്റ് നഷ്ടത്തില്‍ 28220.98ലും നിഫ്റ്റി 25.20 പോയന്റ് താഴ്ന്ന് 8743.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1721 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എംആന്റ്‌എം, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Read More »

സ്പെക്‌ട്രം ലേലം; മൂന്നാംദിവസംകൊണ്ട് കേന്ദ്രത്തിനു ലഭിച്ചത് 59,981 കോടി!!

സ്പെക്‌ട്രം ലേലത്തിന്‍റെ  മൂന്നാം നാളില്‍ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത് 59,981 കോടി രൂപ.  ആദ്യ 16 ലേല റൗണ്ടുകളിലെ കണക്കാണിത്.  ആദ്യ ദിനത്തില്‍ 53,350 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നേടിയിരുന്നു.  രണ്ടാം ദിനത്തില്‍ 3,431 കോടി രൂപയും മൂന്നാം ദിനമായ ഇന്നലെ പതിനാറാം റൗണ്ടുവരെയുള്ള കണക്കുകളനുസരിച്ച്‌ 3,100 കോടി രൂപയും ലഭിച്ചു.  700 എം.എച്ച്‌.ഇസെഡ് മുതല്‍ 2,300 എം.എച്ച്‌.ഇസെഡ് വരെയുള്ള ബാന്‍ഡ് വിഡ്ത്തുകളാണ് ലേലം ചെയ്യുന്നത്. ഇതുവരെയായും 700 എം.എച്ച്‌.ഇസെഡ് ലേലത്തില്‍ വാങ്ങാന്‍ ടെലകോം കമ്പനികള്‍ തയ്യാറായിട്ടില്ല.  ഉയര്‍ന്ന വിലയാണ് കാരണം.  1800 ...

Read More »

ഫെയ്സ്ബുക്ക് ‘മാര്‍ക്കറ്റ്പ്ലെയ്സ്’ സേവനവുമായ് രംഗത്ത്!!

ഫെയ്സ്ബുക്കിലൂടെയിനി ഇഷ്ടസാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയുമാവാം. ഫെയ്സ്ബുക്കിനെ ഇ-കൊമേഴ്സിന്‍റെ  ഭാഗമാക്കുന്നതിന്‍റെ  ഭാഗമായാണ് മാര്‍ക്കറ്റ്പ്ലെയ്സ് എന്ന പുതിയ സേവനം ലഭ്യമാക്കുന്നത്.  18 വയസ്സുതികഞ്ഞ, ഐ ഫോണ്‍-ആന്‍ഡ്രോയിഡ് ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ആദ്യഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും സേവനം ലഭ്യമാവുക.  താമസിയാതെ മറ്റുരാജ്യങ്ങളിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും സേവനം ലഭിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രോഡക്‌ട് ഡയറക്ടര്‍ മേരി കു പറഞ്ഞു. ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് ഇ-കൊമേഴ്സ് മേഖലയില്‍ ഏറെ സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ മാര്‍ക്കറ്റ് ...

Read More »

ലെനോവോയുടെ ലാപ്ടോപ്പുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും!!

ഇനി മുതല്‍ ലെനോവോയുടെ ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ലാപ്ടോപ്പുകള്‍ തദ്ദേശീയമായി നിര്‍മിച്ച്‌ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനാണ് ലെനോവോ ശ്രമിക്കുന്നത്. പോണ്ടിച്ചേരിയിലുള്ള പ്ലാന്റില്‍ ഇപ്പോള്‍ ഡെസ്ക് ടോപ്പുകള്‍ നിര്‍മിക്കുന്നുണ്ട്.ചെന്നൈ പ്ലാന്റില്‍ ലാപ്ടോപ്പുകള്‍ ഇതിനോടകം നിര്‍മിച്ചു തുടങ്ങിയിട്ടുമുണ്ട്. 2015ല്‍ കമ്പനിയുടെ സിഇഒയും ചെയര്‍മാനുമായ യാംഗ് യുവാന്‍ക്വിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇതു സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.രാജ്യത്തെ കംപ്യൂട്ടര്‍ മേഖലയില്‍ ഏറ്റവും വലിയ മൂന്നാമത്തെ വിതരണക്കാരാണ് ലെനോവോ.ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതുവഴി ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറച്ച്‌ വില്‍പന കൂടുതല്‍ സുഗമമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചൈനീസ് മൊബൈല്‍ കമ്പനിയായ ...

Read More »

ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചു!!!

പ്രതീക്ഷ അര്‍പ്പിച്ചതുപോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിപോ നിരക്ക് ഇതോടെ 6.25 ശതമാനമായി. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ ...

Read More »

22 കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നു…!

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ നടപ്പ് സാമ്പത്തിക വര്‍ഷം 56,500 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ 22 സ്ഥാപനങ്ങളിലെ ഓഹരികളാണ് വിറ്റഴിക്കാനൊരുങ്ങുന്നത്. കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് എര്‍ത്ത് മൂവേഴ്സ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാകും വിറ്റഴിക്കുക. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 49 ശതമാനത്തിന് താഴെയാക്കി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കും. ...

Read More »

റിസര്‍വ് ബാങ്കിന്‍റെ വായ്പനയം നാളെ…..!

റിസര്‍വ് ബാങ്കിന്‍റെ  ദ്വൈമാസ വായ്പനയ അവലോകനയോഗം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.  പുതുതായി രൂപം നല്‍കിയ ധനനയ സമിതി(എം.പി.സി.) അംഗീകരിച്ച നയം ചൊവ്വാഴ്ചയാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രഖ്യാപിക്കുക. സമിതിയുടെ തീരുമാനം ഒക്ടോബര്‍ നാലിന് 2.30ന് ആര്‍ബിഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അതിനുശേഷം മാധ്യമങ്ങളെ കാണുമോയെന്നകാര്യത്തില്‍ വ്യക്തതയില്ല. സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ രഘുറാംരാജന്‍ സ്വീകരിച്ച നിലപാടു തന്നെയാവും പുതിയ ധനനയത്തിലും നിഴലിക്കുകയെന്നാണ് കരുതുന്നത്. ആഗസ്തിലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് വ്യവസായ ലോകത്തിന്‍റെ  പ്രതീക്ഷ. പലിശനിരക്ക് കുറയ്ക്കാന്‍ ...

Read More »