Breaking News

Business

ഷവോമി മീ ബോക്‌സ് S വിപണിയില്‍..

ഷവോമിയുടെ 4കെ എച്ച്‌ഡിആര്‍ വീഡിയോ പ്ലേബാക്ക് പോലുളള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടിവി ബോക്‌സായ മീ ബോക്‌സ് എസ് അവതരിപ്പിച്ചു. മീ ബോക്‌സ് Sന്റെ വില 4450 രൂപയാണ്. ഇത് വാള്‍മാര്‍ട്ടില്‍ നിങ്ങള്‍ക്ക് പ്രീഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഷവോമി മീ ബോക്‌സ് S റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ടിവി 8.1 OSലാണ്. ഇത് ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ പിന്തുണയ്ക്കുന്നു.മീ ബോക്‌സ് Sല്‍ കോര്‍ടെക്‌സ്A53 CPU, മാലി 450 ജിപിയു, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുണ്ട്.

Read More »

എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍; 159 രൂപയക്ക് 1 ജിബി 4ജി ഡാറ്റ; കൂടാതെ…

പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച്‌ എയര്‍ടെല്‍. 159 രൂപയുടെ പ്ലാനാണ്. ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും നല്‍കുന്നു. എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 ...

Read More »

ഓഹരി വിപണിയില്‍ തകര്‍ച്ച,ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്..

സെന്‍സെക്‌സ് 167 പോയന്റ് താഴ്ന്ന് 34209 ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തില്‍ 10264 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 ഓഹരികള്‍ നഷ്ടത്തിലുമാണ്.വേദാന്ത, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More »

ജയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി ആദ്യം കുറയ്‌ക്കെട്ടെ; അതിന് ശേഷം ഞങ്ങള്‍ കുറച്ചോളാം: തോമസ് ഐസക്..!!

ഇന്ധനവിലയില്‍ നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്‌ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ആദ്യം ജെയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി കുറയ്ക്കണം. 9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപയാണ് ഇപ്പോള്‍ കുറച്ചത്. കേരള സര്‍ക്കാര്‍ ഇതിന് മുന്‍പ് തന്നെ നികുതി കുറച്ചുകഴിഞ്ഞു. അദ്ദേഹം ധനകാര്യമന്ത്രിയായതിന് പിന്നാലെയാണ് വലിയ തോതില്‍ നികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ ...

Read More »

10000 – 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ്‌ വളരുമ്പോള്‍ സ്വന്തമായി ഓഫീസ്‌ തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക…!!

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്‌ സെല്ലിംഗ്‌. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്‌. എങ്ങനെ തുടങ്ങാം? ആദ്യം ഏതുല്‍പ്പന്നമാണ്‌ വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ്‌ സിസ്റ്റമോ ക്ലീനിംഗ്‌ വസ്‌തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ ...

Read More »

അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി..

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി കോടതിയില്‍.നിയമനടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ കോടതി വിധിച്ച 550 കോടി പി‍ഴ നല്‍കാതെ അനില്‍ അംബാനി രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.550 കോടിരൂപ എറിക്സണ്‍ ഗ്രൂപ്പിന്   കൊടുക്കാനുണ്ടായിരുന്നു. ക‍ഴിഞ്ഞ സെപ്തംബര്‍ 30 ന് മുന്‍പ് തുക കൊടുത്ത് തീര്‍ക്കാം എന്നായിരുന്നു അംബാനി ഗ്രൂപ്പ് കോടതിക്ക മുന്നില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ പറഞ്ഞിരുന്നത്.എന്നാല്‍ തുക ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തയ്യാറായതെന്നും എറിക്സണ്‍ കോടതിയില്‍ ...

Read More »

ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു,വായ്പയുടെ രീതിയനുസരിച്ച്‌ 30 മുതല്‍ 90 വരെ ബേസിസ് പോയിന്റ് വര്‍ധനവാണ് ഭവനവായ്പ പലിശയില്‍ വര്‍ധനവ് വരുന്നത്..

ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്ബനി(എച്ച്‌ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങള്‍ 5-10 ബേസിസ് പോയിന്റ് വര്‍ധന വരുത്തിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി വര്‍ധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനം വരെയായി പലിശ. ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് ...

Read More »

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റം,ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് ഇടയാക്കിയത്…

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വിലയില്‍ കുത്തനെ കുറഞ്ഞു. ആറാഴ്ചത്തെ താഴ്ന്ന നിലാവാരത്തിലാണ് എത്ത നില്‍ക്കുന്നത്.ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് ഇടയാക്കിയത്. സെപ്തംബറില്‍മാത്രം 1.6ശതമാനമാണ് സ്വര്‍ണവില താഴ്ന്നത്.ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി.

Read More »

കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലേക്ക്..

സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍. വീണ്ടും വില ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില എണ്‍പത് രൂപയായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിന് 87.19 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 85.59 രൂപയും ഡീസലിന് 78.84 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 86.03 രൂപയും ഡീസല്‍ 79.37 രൂപയിലുമെത്തി. മുംബൈയില്‍ പെട്രോള്‍ വില 91.08 രൂപയാണ്. ദില്ലിയില്‍ 83.73 രൂപയും കൊല്‍ക്കത്തയില്‍ 85.53 രൂപയും ചെന്നൈയില്‍ 87.05 രൂപയുമാണ് പെട്രോള്‍ വില.രാജ്യാന്തര ...

Read More »

ജീവനക്കാര്‍ക്ക് സമ്മാനമായി ബെന്‍സ് കാര്‍ നല്‍കി വജ്ര വ്യാപാരി..!!

സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരി വാര്‍ത്തകളില്‍ നിറയാറുള്ളത് ജീവനക്കാര്‍ക്ക് നല്‍കാറുള്ള കിടിലന്‍ സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്സിഡസ് ബെന്‍സിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കായി ധൊലാക്കിയ നല്‍കിയത്. സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് ...

Read More »