Business

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം…

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കുറവിനും ഓഫറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ കരട് പോളിസി വിലയിരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ഇതോടെ ഫ്ലിപ്കാര്‍ട്ട് ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വന്നേക്കും. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയെ ലക്ഷ്യം വക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ കോമേഴ്സ് മേഖലക്ക് പ്രത്യേക നിയമം കൊണ്ടുവരാനാണ് തീരുമാനിച്ചിരികുന്നത്. ഈ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിക്കുക.ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകള്‍ വഴി ...

Read More »

ജിയോ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു..!!

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വമ്ബന്‍ ഓഫറുകള്‍ സ്വന്തമാക്കാം. 594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍. മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ പ്രയോജനം ചെയ്യുക. പഴയ ഫീച്ചര്‍ ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോ ഫോണും മണ്‍സൂണ്‍ ഓഫര്‍ പ്രകാരം ലഭിക്കും. ഓഗസ്റ്റ് 15ന് വിപണിയിലെത്തുന്ന ജിയോ ഫോണ്‍ 2വിന് ഈ ഓഫര്‍ ബാധകമല്ല. പഴയ ഫോണ്‍ നല്‍കി പുതിയ ഫീച്ചര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 49 രൂപയ്‌ക്കോ ...

Read More »

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് വീണ്ടും വില്‍പ്പനയ്ക്ക്..!

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള പരിമിതകാല പതിപ്പായ ക്ലാസിക് 500 പെഗാസസിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ മെയിലാണ് മോട്ടോര്‍ സൈക്കിളിന്റെ വില റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ മാസം 10ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ‘ക്ലാസിക് 500 പെഗാസസ്’ ബൈക്കിനുള്ള ബുക്കിങ് സ്വീകരിക്കാനായിരുന്നു കമ്പനിയുടെ പരിപാടി. വില്‍പ്പന ആരംഭിക്കുംമുമ്പ് താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ ബൈക്കിനുള്ള ബുക്കിങ് നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള 250 ക്ലാസിക് 500 പെഗാസസ് ബുക്കിംഗ് കൂടിയതോടെ കമ്പനി വെബ്‌സൈറ്റ് നിശ്ചലമായി. രണ്ടാം ലോക മഹായുദ്ധ സ്മരണകളില്‍ ...

Read More »

കേരളം വ്യവസായ വാണിജ്യ നയം പ്രഖ്യാപിച്ചു..!!

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന, വ്യവസായ വാണിജ്യ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ വ്യവസായത്തിനുള്ള അപേക്ഷകളില്‍ 30 ദിവസത്തിനകം തീർപ്പാക്കുണ്ടാക്കും. തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളുടെ പുതിയ തലമുറ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്‍റെ ഭാഗമായി പല ചട്ടങ്ങളിലും ഭേദഗതി വരുത്തി. നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. പുതിയ സംരഭം തുടങ്ങുന്നതിന്,എല്ലാ വകുപ്പുകളിലേക്കുമായി, ഓണ്‍ലൈന്‍ മുഖേന പൊതു അപേക്ഷ സമര്‍പ്പിക്കാം 30 ദിവസത്തിനുള്ളില്‍ ക്ളിയറന്‍സ് കിട്ടിയില്ലെങ്കില്‍ , ലൈസന്‍സ് കിട്ടിയതായി കണക്കാക്കി സംരഭം തുടങ്ങാം. ...

Read More »

സെന്‍സെക്‌സ് 145 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു..!!

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 145.14 പോയന്റ് നേട്ടത്തില്‍ 36496.37ലും നിഫ്റ്റി 53.10 പോയന്റ് ഉയര്‍ന്ന് 11010.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1146 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1396 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ, ഇന്‍ഫ്ര, ബാങ്ക്, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയെ തുണച്ചത്. മിഡ് ക്യാപ് സൂചികയും നേട്ടത്തിലായിരുന്നു. അതേസമയം, മെറ്റല്‍, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ...

Read More »

യു.പി.ഐ, ഐ.എം.പി.എസ് വഴിയുള്ള ആധാര്‍ അടിസ്ഥാനത്തിലുള്ള പണമിടപാട് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം..!!

യു.പി.ഐ, ഐ.എം.പി.എസ് ചാനലുകള്‍ വഴിയുള്ള ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം. ദേശീയ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിര്‍ദേശം നല്‍കിയത്. ആധാറിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് എന്‍.പി.സി.ഐ ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്. ജൂലൈ 17ന് ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. ‘ ആധാര്‍ നമ്പര്‍ സെന്‍സിറ്റീവായ ഒരു വിവരമാണ്. പണമിടപാടുകാര്യങ്ങളില്‍ അത് ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള ചട്ടക്കൂടുകള്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല’ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് ...

Read More »

ഇത്തവണത്തെ വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുമ്പേ വിപണി കീഴടക്കും..!!

ഇത്തവണത്തെ വിദേശ നിര്‍മിത വിദേശമദ്യം ഓണത്തിനു മുന്‍പ് വിപണിയിലെത്തുമെന്നുറപ്പായി. നിലവിലെ നിരക്കില്‍ രജിസ്ട്രേഷനെടുക്കാന്‍ പല വിതരണക്കാരും തയ്യാറായിക്കഴിഞ്ഞു. നിരക്ക് കുറയ്ക്കണമെന്ന വിതരണക്കാരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യശാലകള്‍ വഴി വിദേശ നിര്‍മിത വിദേശമദ്യം വിതരണം ചെയ്യാന്‍ 17 കമ്പനികളാണ് കരാറിലെത്തിയിരുന്നുന്നത്. 228 ബ്രാന്‍റുകളാണ് വില്‍പ്പനക്ക് തയ്യാറായിരിന്നത്. ജൂലൈ രണ്ടിന് വില്‍പ്പന തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എക്സൈസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയായിരുന്നില്ല. ലേബല്‍ രജിസ്ട്രേഷനും ബ്രാന്‍ഡ് രജിസ്ട്രേഷനും നടത്തണം. ഒരു ലേബലിന് 25000 രൂപയാണ് നിരക്ക്. പേര്, ലോഗോ, വില, നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നിവയടക്കം ...

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം..!!

രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. 43 പൈസ ഇടിവോടെ ഡോളറിനെതിരെ  69.05 ആയി രൂപയുടെ മൂല്യം. അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. ഡോളർ ശക്തിയാർജിച്ചതോടെ രൂപ ദുർബലമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് പ്രാദേശിക വിപണിയിൽ നിക്ഷേപകർ കൂടുതൽ കരുതലെടുക്കുന്നതും മൂല്യം ഇടിയുന്നതിന് കാരണമായി. കേന്ദ്രസർക്കാരിനെതിരെ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തിലാണ് രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് നേരിടേണ്ടി വരുന്നത്.

Read More »

ഇന്ധന വില കുതിച്ചുയരുന്നു ; പെട്രോളിന് ഇന്നത്തെ വില…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.

Read More »

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു..!!

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. ഒരു ലിറ്റര്‍ പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചത്. ജൂണില്‍ 79 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു താഴെയെത്തിയിട്ടും ഇന്ധനവില കുതിക്കുകയാണ്. ജൂലൈ അഞ്ചു മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങളില്‍ പെട്രോളിനു മാത്രം വര്‍ധിപ്പിച്ചത് 1.26 രൂപയും ഡീസലിന് 1.12 രൂപയുമാണ്. പെട്രോളിന് 78.85 രൂപയും ഡീസലിന് 72.30 രൂപയുമാണ് കണ്ണൂരില്‍ ഇന്നത്തെ ഇന്ധനവില. പ്രധാന നഗരങ്ങളിലെ ഇന്ധനവില (ലിറ്ററിന്) തിരുവനന്തപുരം പെട്രോള്‍ ...

Read More »