Breaking News

Business

പ്രവാസിപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യം ഇന്ത്യ: ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന്…!!

അംഗീകൃത സംവിധാനങ്ങള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ ഏറ്റവും മുന്നിലാണ് കേരളം. 6900 കോടി ഡോളറാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയത്. 4,95,661 കോടി രൂപയാണിത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേ പ്രകാരം മൊത്തം ...

Read More »

ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം. റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി ...

Read More »

ഇന്ധന വില വീണ്ടും താഴേയ്ക്ക് ; പെട്രോളിനും ഡീസലിനും കുറഞ്ഞത്…

ഇന്ധന വില വീണ്ടും താഴേയ്ക്ക്. പെട്രോളിനും ഡീസലിനും 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.24 രൂപയും ഡീസലിന് 76.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 78.84 രൂപയായി. ഡീസലിന് 75.47 രൂപയും. കോഴിക്കോട്ട് പെട്രോള്‍ വില 79.19 രൂപയും ഡീസലിന് 75.82 രൂപയുമാണ്.

Read More »

രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ ഇന്ധനവില ഇങ്ങനെ..!!

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം.  ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില ...

Read More »

സൗദിയുടെ അടുത്ത പണി; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഡിസംബറില്‍ എണ്ണ…..

സൗദിയുടെ തന്ത്രപരമായ നീക്കം, ഡിസംബറില്‍ എണ്ണവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും സൗദിയുടെ ഈ നീക്കം. എണ്ണവില കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറഞ്ഞുവരികയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് വിപണിയിലെ നിലവിലെ സാഹചര്യം. അമേരിക്കയും റഷ്യയും സൗദിയും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, വില താഴ്ന്നുവരുന്നതില്‍ സൗദി അറേബ്യയ്ക്ക് കടുത്ത നിരാശയുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്. എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് സൗദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ...

Read More »

ജിഎസ്ടി ഇളവുകള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല; അതോറിറ്റി പിരിച്ചുവിടുന്നു..?

ജിഎസ്ടിയുടെ ഭാഗമായുള്ള ഇളവുകളുടെ അന്തിമനേട്ടം ഉപഭോക്താക്കളില്‍ എത്തിക്കാനായി രൂപവല്‍ക്കരിച്ച നാഷനല്‍ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി(കൊള്ളലാഭം തടയുന്നതിനുള്ള വിഭാഗം) പിരിച്ചുവിടുന്നു. പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതാണ് കാരണം. രണ്ടുവര്‍ഷത്തെ കാലാവധി നിശ്ചയിച്ച് തുടങ്ങിയ അതോറിറ്റി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ പിരിച്ചുവിടുകയാണ്. അതോറിറ്റി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴും ആകെ 11 പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ആകെ നാലു കമ്പനികള്‍ക്കെതിരേ മാത്രമാണ് നിസ്സാര തുക പിഴ ചുമത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ബദ്രി നരേന്‍ ശര്‍മയാണ് അതോറിറ്റി അധ്യക്ഷന്‍. സമിതിയുടെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും പദ്ധതി നിര്‍വഹണ പാളിച്ചയും ഏറെനാളായി ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ചയായിരുന്നു. ...

Read More »

2 ഇന്‍ 1 സ്മാര്‍ട്ട് ഫോൺ വിപണിയിൽ..!!

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോണുമായി റോയോള്‍ വരുന്നു.. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും. മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ ഫോണിന്റെ സ്‌ക്രീനിന്റെ യഥാർഥ വലിപ്പം 7.8 ഇഞ്ച് ആണ്.മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.സാംസങും ...

Read More »

ഇന്ധനവില വീണ്ടും കുറഞ്ഞു..!!

ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന് 23 പൈസയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെട്രോൾ വില നാല് രൂപയോളമാണ് കുറഞ്ഞത്.  കൊച്ചിയിൽ പെട്രോൾ ഒരു ലിറ്ററിന് 80.73 രൂപ ആയിരുന്നത് ഇന്ന് 80.50 ആയാണ് കുറഞ്ഞത്. ഡീസൽ ലിറ്ററിന് 77.15 ൽ നിന്ന് 76.94 ആയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 81.94ഉം ഡീസലിന് 78.43 ആണ് ഇന്നത്തെ വില.  എണ്ണക്കമ്പനികൾ ഇന്ധനവില തുടർച്ചയായി കുറച്ചതോടെയാണ് റോക്കറ്റ് പോലെ കുതിച്ചുയർന്ന് ഇന്ധനവിലയിൽ നേരിയ മാറ്റം വന്നു തുടങ്ങിയത്.

Read More »

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്‌..!!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കൂടി. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 23,680 രൂപയും, ഗ്രാമിന് 2,960 രൂപയാണ്. 23600 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണവില.

Read More »

പാചകവാതകവില വീണ്ടും വര്‍ധിപ്പിച്ചു; വില വര്‍ധന അഞ്ച് മാസത്തിനിടെ ആറാം തവണ..!!

രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും സബ്സിഡി സിലിണ്ടറിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോഗ്രാം തൂക്കമുളള സിലിണ്ടറിന്റെ വില 505.34 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു. നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയും കൂടി. 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 880 രൂപയായി.  അഞ്ച് മാസത്തിനിടെ ഇത് ആറാം തവണയാണ് പാചകവാതകവില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഇതുവരെ 14 രൂപ 13 പൈസയുടെ വര്‍ധനയാണ് പാചകവാതക വിലയില്‍ ...

Read More »