Book

സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്

പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. മനുഷ്യന് ഒരു ആമുഖം എന്ന കൃതി 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ  പ്രധാന കൃതികള്‍. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. അവാര്‍ഡ് തുക ...

Read More »

പുസ്തക വിപണിയിലും റെക്കോഡ് സൃഷ്ടിച്ച് ക്രിക്കറ്റ് ദൈവം……

          വില്‍പ്പനയില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ റെക്കോര്‍ഡ് തിരുത്തി സച്ചിന്റെ ആത്മകഥ. സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ 130,000 കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടതെങ്കില്‍. സച്ചിന്റെ പുസ്തകത്തിന് ഇതുവരെ 150,000 മുന്‍കൂര്‍ ഓഡറാണ് ലഭിച്ചിരിക്കുന്നത്. 899 രൂപയാണ് പ്ലെയിംഗ് ഇറ്റ് മൈ വേയുടെ വില. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തിന്റെ  കഥകളുംചരിത്രവും ഉള്‍കൊള്ളുന്നതാണ് പുസ്തകം. . പുതിയ വാര്‍ത്തയോടെ ക്രിക്കറ്റ് കളത്തിന് പുറത്തും ഒരു റെക്കോഡ് കരസ്ഥമാക്കുകയാണ് സച്ചിന്‍.  

Read More »

ഇന്ന് ലോക പുസ്തകദിനം;

ലോകം ഏപ്രില്‍ 23 ലോകപുസ്തകദിനവും കോപ്പിറൈറ്റ് ദിനവുമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയാണ്1995 മുതല്‍ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.ഗ്രന്ഥകര്‍ത്താവായ മിഗ്വല്‍ ഡി സെര്‍വന്റസിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 23 നെ പുസ്തദിനമായി ആചരിക്കുവാന്‍ തുടങ്ങിയത് 1923 ല്‍ സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ്. . ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം സമ്മാനമായി നല്‍കുന്നു.  

Read More »

ഗുന്തര്‍ ഗ്രാസ് ഇനി ഓര്‍മ…

നാസിവാഴ്ചയുടെ ഭീകരതകളെ ‘തകരച്ചെണ്ട കൊട്ടി’ ലോകത്തെ അറിയിക്കുകയും അതില്‍ താനും പങ്കാളിയായിരുന്നുവെന്ന കുമ്ബസാരത്തിലൂടെ പിന്നീട് ലോകത്തെ ഞെട്ടിക്കുകയും ചെയ്ത നൊബേല്‍ ജേതാവായ ജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രാസ് (87) ഇനി ഓര്‍മ. ശക്തമായ രാഷ്ട്രീയനിലപാടുകളിലൂടെ വിവാദങ്ങളിലും ഇടംനേടിയ അദ്ദേഹം ലൂബെക്കിലെ ആസ്​പത്രിയില്‍ തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ഹിറ്റ്‌ലറുടെ ക്രൂരതകളില്‍ ഭയന്നുകഴിഞ്ഞ ജര്‍മന്‍ ജനതയ്ക്ക് സ്വന്തം കൃതികളിലൂടെ ശബ്ദം നല്‍കിയ ഗ്രാസിന്റെ വിശ്രുതരചന ‘ടിന്‍ ഡ്രം’ (തകരച്ചെണ്ട) ആണ്. 1959-ല്‍ പുറത്തുവന്ന ആ കൃതിയും അതിന്റെ തുടര്‍ച്ചകളായ ‘ക്യാറ്റ് ആന്‍ഡ് മൗസ്’, ‘ഡോഗ് ഇയേഴ്‌സ്’ എന്നിവയും ...

Read More »

ഇന്ത്യന്‍ വംശജന്‍റെ കൃതിക്ക് ‘ബാഡ് സെക്‌സ് അവാര്‍ഡ്’

ലണ്ടന്‍: സാഹിത്യ കൃതികളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കുള്ള ‘ബാഡ് സെക്‌സ് അവാര്‍ഡ്’ ഇന്ത്യന്‍ വംശജനായ മനില്‍ സൂരിക്ക്. ‘ദി സിറ്റി ഓഫ് ദേവി’ എന്ന കൃതിയിലെ ക്ലൈമാക്‌സില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് പറയുന്ന കോസ്മിക് തീമാണ് മനില്‍ സൂരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബ്രിട്ടണിലെ സാഹിത്യ മാസികയായ ‘ലിറ്റററി റിവ്യൂ’വാണ് അവാര്‍ഡ് നല്‍കുന്നത്. നോവലുകളിലെ അശ്ലീലച്ചുവയുള്ള രംഗങ്ങളില്‍ നിന്നും വായനക്കാരെ പിന്തിരിപ്പിക്കാനായി 1993 മുതലാണ് ‘ലിറ്റററി റിവ്യൂ’ ബാഡ് സെക്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സാഹിത്യസൃഷ്ടികളിലെ ബാഡ് സെക്‌സ് തീമുകളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. അണുബോംബ് ഭീഷണിയുടെ ...

Read More »

കലോത്സവത്തിന്റെ ചരിത്രം പറയുന്ന പുസ്തകം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവാണ് കോഴിക്കോട്ടുകാരന്‍ അനൂപ്. 1956 മുതല്‍ 2010 വരെയുള്ള കലോത്സവ ചരിത്രം അനൂപിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അമ്പത് വര്‍ഷത്തെ ചരിത്രം വിശദമായി അറിയാനാഗ്രഹിക്കുന്നവര്‍ ഒന്ന് വലയും. കാരണം ഇത്രയും വിവരങ്ങള്‍ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ കോഴിക്കോട്ടുകാരന്‍ അനൂപ് അങ്ങനെയല്ല. 1956 മുതല്‍ 2010 വരെയുള്ള കലോത്സവചരിത്രം അറിയണമെങ്കില്‍ അനൂപ് എഴുതിയ പുസ്തകം വായിച്ചാല്‍ മതി.1956ല്‍ കേരളസംസ്ഥാനം രൂപീകരിച്ച വര്‍ഷം തന്നെ സംസ്ഥാനത്ത് ആദ്യ സ്‌കൂള്‍ ...

Read More »

7 വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയയെ കുറിച്ചുള്ള വിവാദ പുസ്തകം ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്ക് നേരിട്ട ജാവിയര്‍ മോറോയുടെ പുസ്തകം ‘റെഡ് സാരി’ ഇന്ത്യയില്‍ പുറത്തിറങ്ങി. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ച് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ‘എല്‍ സാരി റോജോ ‘ എന്ന പേരില്‍ സ്പാനിഷ് എഴുത്തുകാരന്‍ മോറോ 2008ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പുസ്തകം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പ്രസാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അര്‍ദ്ധ സത്യങ്ങളും, അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമുള്ള പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന് കാട്ടി സോണിയയുടെ അഭിഭാഷകന്‍ 2010ല്‍ ...

Read More »

മാന്‍ ബുക്കര്‍ പുരസ്‌കാരം എലനോര്‍ കാറ്റന്

ലണ്ടന്‍: 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്റ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് പുരസ്‌കാരം. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ഇരുപത്തെട്ടുകാരിയായ കാറ്റന് സ്വന്തം. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നോവലാണ് 852 പേജുള്ള ദ ലുമിനറിസ്. കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്. 19ാം നൂറ്റാണ്ടിലെ ന്യൂസിലാന്റാണ് നോവലിന്റെ പശ്ചാത്തലം. ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ...

Read More »