Book

ഇന്ദിരാ യുഗത്തെ കുറിച്ച് രാഷ്ട്രപതി പുസ്തകമെഴുതുന്നു…

ഇന്ത്യാ ചരിത്രത്തിലെ സംഭവ ബഹുലമായ കാലഘട്ടമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുസ്തകമെഴുതുന്നു. ‘ദി ഡെമോക്രാറ്റിക് ഡെക്കേഴ്‌സ്: ദി ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്’ എന്ന പേരിലുള്ള പുസ്തകം ഡിസംബര്‍ 11ന് പുറത്തിറങ്ങും. രൂപ പബ്ലേക്കേഷന്‍സ് ആണ് പ്രസാധകര്‍.അടിയന്തരാവസ്ഥ, ബഗ്ലാദേശ് യുദ്ധം, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തുടങ്ങി സംഭവ ബഹുലമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ വിശദമായി വിലയിരുത്തുന്നതാണ് ഇന്ദിരാ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രണബ് മുഖര്‍ജിയുടെ പുസ്തകം.

Read More »

ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍….

ഏറെ പറഞ്ഞും എഴുതിയും വായിച്ചും കേട്ടും തഴമ്പിച്ച പദമായി മാറിയിരിക്കുന്നു ഇന്ന് ആഗോള ഭീകരത. സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ഭീകരവാദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആഗോളഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്രാജ്യത്വ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് ഭീകരതയിലുള്ള പങ്കിനെ കുറിച്ചും കൃത്യമായ പഠനങ്ങള്‍ കുറവാണ്. സാമ്രാജ്യത്വ കക്ഷികള്‍ ഇസ്ലാമോഫോബിയയുടെ മേമ്പൊടി ചേര്‍ത്ത് പടച്ചുവിടുന്ന ചില ആസൂത്രിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പലപ്പോഴും ഭീകരതയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളായി ലോകം കൊണ്ടാടുന്നത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാഗരികതകളേയും സംസ്‌കാരത്തേയും തകര്‍ക്കാനും രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ത്ത് അവിടെ അധീശത്വ മേധാവിത്വം സ്ഥാപിക്കാനുമുള്ള ...

Read More »

കാളപ്പോരിന്റെ നാടിനെ അടുത്തറിയാം…

വാര്‍ത്തകളിലൂടെയാണ് കേരളീയ പുതുതലമുറ സ്‌പെയ്‌നിനെ കൂടുതലായി കേള്‍ക്കുന്നതും അറിയുന്നതും. വര്‍ത്തമാനകാല ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കളിക്കുന്ന ലാലിഗ ഫുട്‌ബോള്‍ നടക്കുന്ന സ്‌പെയ്ന്‍, കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനായ ടെന്നീസ് താരം റാഫേല്‍ നദാലിന്റെ സ്‌പെയ്ന്‍, ഡേവിഡ് വിയ്യയും കാര്‍ലോ പുയോളും ഇനിയസ്റ്റയും സാവിയും കളിക്കുന്ന സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ടീമിനുമുണ്ട് കേരളത്തില്‍ ഒരുപിടി ആരാധകര്‍. ഇതിനെല്ലാമപ്പുറം വളരെ വിശാലമായ ഒരു ചരിത്ര പാരമ്പര്യമുള്ള നാടാണ് സ്‌പെയ്ന്‍.കാളപ്പോരിന്റെ നാടായാണ് സ്‌പെയ്ന്‍ ലോകത്ത് അറിയപ്പെടുന്നത്. ദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാട് കൂടിയാണ് സ്‌പെയ്ന്‍. ചരിത്രത്തിലും വര്‍ത്തമാനകാല ...

Read More »

വീരാന്‍കുട്ടിയുടെ കവിതകള്‍…..

ചരിത്രനിരപേക്ഷങ്ങളായ വെറും കാഴ്ചകളെ വഴിയിലുപേക്ഷിച്ച് ഇരുട്ടും വെളിച്ചവും നിലവിളിയും സൗന്ദര്യവും ഇടകലര്‍ന്ന ജീവിതത്തിനു നേരേ ഓടിയടുക്കുന്നവയാണ് വീരാന്‍കുട്ടിയുടെ കവിതകള്‍. പ്രകൃതി ബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേക്കുള്ള പരിണാമം അതില്‍ കാണാം. ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും നിലയുറപ്പിച്ച് അനന്തമായ പറക്കലുകളിലേക്ക് അതിന്റെ സഞ്ചാരം തുടരുന്നു.കവി എന്ന നിലയില്‍ വീരാന്‍കുട്ടിയെ ശ്രദ്ധേയനാക്കിയ കവിതകള്‍ ഒരുമിച്ച് സമാഹരിച്ച പുസ്തകമാണ് വീരാന്‍ കുട്ടിയുടെ കവിതകള്‍. ഇരുനൂറിലധികം കവിതകള്‍ സമാഹരിച്ച ഈ പുസ്തകം 2013ലാണ് പ്രസിദ്ധീകൃതമായത്. വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ കാവ്യപുരസ്‌കാരവും ഈ കൃതിയിലൂടെ വീരാന്‍കുട്ടിയെ തേടിയെത്തി. ഇതിന്റെ ...

Read More »

പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി ‘കുഞ്ച്‌രാമ്പള്ളം’…

പ്രകൃതിയെ കേവലം ഉപഭോഗവസ്തു മാത്രമായാണ് മനുഷ്യന്‍ ഇന്ന് കാണുന്നത്. കച്ചവടത്തിനും പണമുണ്ടാക്കാനും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളിക്കുന്ന വേനല്‍ ചൂടും കുടിവെള്ള ക്ഷാമവും കനത്ത പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുമ്പോഴും നാം കണ്ണ് തുറക്കുന്നില്ല. അതിരൂക്ഷമായ വേനല്‍ ഒരു പച്ച യാഥാര്‍ഥ്യമായി നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് കുഞ്ച്‌രാമ്പള്ളംവനസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും കഥ പറയുന്ന ഒരു പരിസ്ഥിതി നോവലാണ് കുഞ്ച്‌രാമ്പള്ളം. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ...

Read More »

ഗര്‍ഭകാല വികൃതികള്‍ …

ചിലത് പറയാനുണ്ട്‌……. മുഖവുര ആവശ്യമില്ലാതെ തുടങ്ങാമല്ലോ…….. ഇതൊരു തുടര്‍ക്കഥയാണ് …….. ഇതൊരു പൈന്ങ്കിളി കഥയാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതവും സമാനമായൊരു പൈന്ങ്കിളി കഥയാണ്. എന്നാല്‍ ഇതു വെറുമൊരു ഭാവനാസൃഷ്ടിയല്ല …….. നേരിട്ട് കണ്ടു ബോധ്യപ്പെട്ട ഒരു സംഭവത്തിന്റെ കഥാവിഷ്ക്കാരമാണ്.എന്നാല്‍ പദാനുപദ അനുകരണവുമല്ല. ഒപ്പം ഇതില്‍ സ്ഥലനാമങ്ങളും സ്ഥാപനനാമങ്ങളും പരമാവധി ഒഴിവാക്കിയിട്ടുണ്ട്.കഥാപാത്രങ്ങളുടെ പേരുകള്‍ സംഭവ കഥയില്‍ നിന്ന് വ്യത്യസ്തമായി കല്‍പ്പിച്ചു നല്‍കിയതുമാണ്. അതെന്തുകൊണ്ടാണെന്നു വായിച്ചു വരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ബോധ്യമാകും. ഒപ്പം ഇതു കഥയാക്കുവാനുള്ള താല്‍പ്പര്യം അറിയിച്ചപ്പോള്‍ അവര്‍ക്ക് നല്‍കിയ ഉറപ്പുമാണ്. ഇങ്ങനെയൊരു വിഷയം നിങ്ങളുടെ ...

Read More »

എന്തുകൊണ്ട് ഓഷോ……..

ഓരോ മാസവും മില്യണ്‍ കണക്കിന് ജനങ്ങളിലേക്ക് ഓഷോ എത്തിച്ചേരുകയാണ്.ഓരോ മിനുടിലും ഒരു ഓഷോ പുസ്തകം ലോകത്തു വിറ്റഴിയുന്നുണ്ടത്രേ.എന്തുകൊണ്ട് പുതിയ തലമുറയ്ക്ക് ഓഷോ എത്ര മാത്രം സ്വീകര്യനാകുന്നു.സദാചാര -മതാചാര കര്‍ക്കശ്യങ്ങളില്‍നിന്നും ആത്മീയതയുടെ സംശുധതതയിലേക്ക് അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളാണ്  മുഖ്യമായ കാരണം. താന്‍ വരും തലമുറക്കാകും കൂടുതല്‍ സ്വീകര്യനാകുകയെന്നു ഓഷോ ഒരുപാടു തവണ പറഞ്ഞു വച്ചിട്ടുള്ളതാണ്‌.ഓഷോയെഅറിയുവാനും മനസിലാക്കുവാനും കഴിയുന്ന ഒരാള്‍ക്ക് ഒരിക്കലും വര്‍ഗീയമായ് ചിന്തിക്കുവാണോ പ്രവര്തിക്കുവാണോ കഴിയില്ല,കാരണം ഓഷോ എല്ലാ മതങ്ങളെയും നിരാകരിക്കുന്നു.എന്നാല്‍ അവയുടെ നല്ല പാരമ്പര്യങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് നാനാ ജാതി മതസ്ഥര്‍ക്കും ഒശോയില്‍ ...

Read More »

സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്

പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. മനുഷ്യന് ഒരു ആമുഖം എന്ന കൃതി 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ  പ്രധാന കൃതികള്‍. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. അവാര്‍ഡ് തുക ...

Read More »

പുസ്തക വിപണിയിലും റെക്കോഡ് സൃഷ്ടിച്ച് ക്രിക്കറ്റ് ദൈവം……

          വില്‍പ്പനയില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ റെക്കോര്‍ഡ് തിരുത്തി സച്ചിന്റെ ആത്മകഥ. സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ 130,000 കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടതെങ്കില്‍. സച്ചിന്റെ പുസ്തകത്തിന് ഇതുവരെ 150,000 മുന്‍കൂര്‍ ഓഡറാണ് ലഭിച്ചിരിക്കുന്നത്. 899 രൂപയാണ് പ്ലെയിംഗ് ഇറ്റ് മൈ വേയുടെ വില. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തിന്റെ  കഥകളുംചരിത്രവും ഉള്‍കൊള്ളുന്നതാണ് പുസ്തകം. . പുതിയ വാര്‍ത്തയോടെ ക്രിക്കറ്റ് കളത്തിന് പുറത്തും ഒരു റെക്കോഡ് കരസ്ഥമാക്കുകയാണ് സച്ചിന്‍.  

Read More »

ഇന്ന് ലോക പുസ്തകദിനം;

ലോകം ഏപ്രില്‍ 23 ലോകപുസ്തകദിനവും കോപ്പിറൈറ്റ് ദിനവുമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയാണ്1995 മുതല്‍ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.ഗ്രന്ഥകര്‍ത്താവായ മിഗ്വല്‍ ഡി സെര്‍വന്റസിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 23 നെ പുസ്തദിനമായി ആചരിക്കുവാന്‍ തുടങ്ങിയത് 1923 ല്‍ സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ്. . ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം സമ്മാനമായി നല്‍കുന്നു.  

Read More »