Breaking News

Book

മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്, പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ്..

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്‍റെ. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് . 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ് അന്ന. 2013ന് ശേഷം ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ വനിതയും കൂടിയാണ് അന്ന. പതിനെട്ടു വയസ്സുകാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമുള്ള ആളിനോട് പ്രണയം തോന്നുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു

Read More »

അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ ഇനി സെയില്‍സ്‌ഫോഴ്‌സ് ഡോട് കോമിനു സ്വന്തം…

അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ വിറ്റു. ക്ലൗഡ് കമ്ബ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ ലിന്നിനുമാണ് ടൈം വാങ്ങിയത്. 190 ദശലക്ഷം ഡോളറിനാണ് (ഏകദേശം 1300 കോടി രൂപ) ടൈം മാസിക വിറ്റുപോയത്.മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെയായിരിക്കും തീരുമാനങ്ങളെടുക്കുന്നതെന്നും കമ്ബനി വ്യക്തമാക്കി.

Read More »

‘മി പേ’ എന്ന പേരില്‍ ഡിജിറ്റല്‍ മണി പെയ്‌മെന്‍റെ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി…

ഡിജിറ്റല്‍ പെയ്‌മെന്‍റെ രംഗത്തേക്കു ചുവട് വെയ്ക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെ ‘മി പേ’ എന്ന പേരിലാണ് കമ്ബനി ഡിജിറ്റല്‍ മണി പെയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുക. യുണിഫൈഡ് പേയ്മെന്‍റ് ഇന്‍ഫെയ്‌സ്(യു.പി.ഐ) അധിഷ്ഠിത സേവനത്തിന്റെ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങ് പേ അടക്കമുള്ള പേയ്മെന്‍റ് ഓപ്ഷനുകളെ കടത്തിവെട്ടുന്ന സംവിധനമായിരിക്കും ഇതെന്നാണ് സൂചന.

Read More »

“മീശ നോവല്‍” പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം,ഹരീഷിനു മുഖ്യമന്ത്രിയുടെ പിന്തുണ…

കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി.പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള ഗവണ്‍മെന്റെ സാഹിത്യകാരനൊപ്പമുണ്ടാവും.എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും ...

Read More »

ദിലീപിന്‍റെ ജീവിതം പുസ്തകമാക്കുന്നു പുസ്തകത്തില്‍ ജീവിതവും ഉള്‍പ്പെടുത്തും സലിം ഇന്ത്യ…!

ജനപ്രിയ നായകന്‍  ദിലീപിന്‍റെ  ജീവിതം ഇക്കഴിഞ്ഞ കുറെ  നാളുകളിയി ഒരു പുസ്തകമിറക്കാന്‍ പാകത്തിലുള്ള സംഭവങ്ങള്‍ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ദിലീപിന്‍റെ  ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്നും സലിം ഇന്ത്യ പറയുന്നു. കൂടാതെ ദിലീപിന്റെ ...

Read More »

“ഓജോ ബോര്‍ഡ്”വിസ്മയമാകുന്നു…ഒപ്പം അഖിലിന്‍റെ ജീവിതവും..!!!!

സ്റ്റീഫന്‍ കിംഗ്, ഹൊറര്‍ നോവലുകളുടെ ലോകത്തെ തമ്പുരാന്‍ ഇതുവരെ 54 നോവലുകള്‍ എഴുതി, അതില്‍ പലതും ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലറുകള്‍, ഉടന്‍ ഇറങ്ങാന്‍ പോകുന്ന IT അടക്കം പലതും ഹോളിവുഡിലെ ചലച്ചിത്രങ്ങളുമായി,,, ഈ ഹൊറര്‍ ഇതിഹാസത്തിന്‍റെ അടക്കം 99 ഇംഗ്ലീഷ് നോവലുകളെ പിന്‍തള്ളിയാണ് ഒരു മലയാള നോവല്‍ Amazon India യിലെ ഹൊറര്‍ നോവല്‍ സെക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്, Akhil P Dharmajan – Official Ouija board novel (ഓജോ ബോര്‍ഡ്) നോവല്‍.അതെ …… ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ പുസ്തകവിപണന ശൃഖലയായ ആമസോണിൽ ഹൊറർ വിഭാഗത്തിലെ ...

Read More »

‘സര്‍ഗാത്മകതയുടെ മൂന്നര ദശാബ്ദങ്ങള്‍..!!

മലയാളത്തിന്‍റെ സാരസ്വതരഹസ്യം തേടുന്ന വിമര്‍ശകനും നോവലിസ്റ്റും കോളമിസ്റ്റുമായ എം.കെ. ഹരികുമാര്‍ തന്‍റെ രചനാ ജീവിതത്തിന്‍റെ മുപ്പത്തഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. സാഹിത്യം, തത്ത്വചിന്ത, സൗന്ദര്യാനുഭവം, ഭാഷാനുഭവം എന്നിങ്ങനെയുള്ള വൈയക്തികതലങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പ്രാപഞ്ചികവും ആത്മീയവുമായ സത്യത്തെ തേടുകയാണ് ഹരികുമാര്‍ ചെയ്യുന്നത്. ഒരു സത്യത്തെ പല കോണുകളില്‍നിന്നു തേടുന്ന രീതിയുണ്ട്. എന്നാലും സത്യം തെളിഞ്ഞുകിട്ടണമെന്നില്ല. എപ്പോഴും എന്തെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണത്തിന്‍റെ കാതല്‍. കാരണം ആത്യന്തികമായി ഒന്നുംതന്നെ ശേഷിക്കണമെന്നില്ല. എന്തുതന്നെയാണ് നാം തേടുന്നതെങ്കിലും, അത് ഒരു സത്യമായി നില്‍ക്കുക എന്നത് സ്തംഭനാവസ്ഥയാണ്. അതായത്, പരമമായ സത്യം അതിന്‍റെ തന്‍റെ പൂര്‍ണതയില്‍ ...

Read More »

മോദിയുടെ അനുമോദനക്കത്ത് കിട്ടിയാല്‍ ആത്മഹത്യയാണ് നല്ലത് : അശോകന്‍ ചെരുവില്‍

മോഡിയെ വിമര്‍ശിച്ചാല്‍ പെരെടുക്കം എന്ന ധാരണയാണോ എന്നറിയില്ല അശോകന്‍ ചരുവിലിന്റെ  ഈ എഴുത്തിനു പിന്നിലെന്നു തോന്നുന്നു.  അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ദിപാ നിശാന്തും പുരസ്കാരവും: ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് ജീവിക്കുന്ന കാലത്തോട് അയാള്‍ എങ്ങനെ പ്രതികരിച്ചു എന്നതിലാണ്. അതില്‍ത്തന്നെ കാലം അയാളോട് തിരിച്ച്‌ എങ്ങനെ പ്രതികരിച്ചു എന്നതും ഉള്‍പ്പെടും. എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്. എന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദിപാ നിശാന്ത് എന്ന് ഞാന്‍ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസല്‍റ്റിനെ മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ...

Read More »

മാന്‍ ബുക്കര്‍…… വീണ്ടും അരുന്ധതി റോയി…..

2017 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന്റെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 പുസ്‌തകങ്ങളുടെ  പട്ടികയിൽ അരുദ്ധതി റോയിയുടെ പുതിയ നോവലായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ്റ് ഹാപ്പിനസ്’ ഇടം നേടി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു പുരസ്‌കാര പ്രതീക്ഷയുമായി അരുദ്ധതി റോയിയുടെ രണ്ടാമത്തെ നോവൽ സാദ്ധ്യത പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 1997ൽ അരുദ്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോൾ തിംഗ്സിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !  ഇന്റർസെക്‌സ് ആയി ജനിക്കുകയും പുരുഷനായി വളർത്തപ്പെടുകയും പിന്നീട് തന്റെ ...

Read More »

മെട്രോയില്‍ ധന്യനിമിഷമായി ‘വാൻഗോഗിന്’ പ്രകാശനം..!!

കൊച്ചി മെട്രോക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി….. പുതുമകള്‍കൊണ്ട് പോന്‍തൂവലുകള്‍ ചാര്‍ത്തുന്ന മെട്രോയില്‍…. ലോകത്തെ വരയുടെ ഇന്ദ്രജാലം കൊണ്ട് അതിശയിപ്പിച്ച വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത എഴുത്തുകാരനും നിരൂപകനുമയ എം.കെ.ഹരികുമാര്‍ രേചിച്ച ‘വാൻഗോഗിന്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇത് കൊച്ചി മെട്രോയിൽ ആദ്യത്തെ പുസ്തക പ്രകാശനമാണ് ചരിത്രത്തിലാദ്യമായി വാന്‍ഗോഗിനെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു രഹസ്യം വെളിവാക്കുന്ന ഫിക്ഷന്‍ കൂടിയാണ് ഈ മനോഹര പുസ്തകം.. ഒപ്പം മലയാളത്തില്‍ ആദ്യമായാണ് വാന്‍ഗോഗിന്‍ന്റെ ജീവിതഗന്ധിയായ ഒരു നോവല്‍ ഉണ്ടാകുന്നതു. വാന്‍ഗോഗിന്‍ന്റെ പെയിന്റിംഗുകള്‍ ഉപയോഗിച്ച് വരച്ച വ്യത്യസ്തങ്ങളായ പത്ത് മുഖചിത്രങ്ങലോടെയാണ് പുസ്തകം ...

Read More »