Auto

ടൊയോട്ടയുടെ മിനി കാറുകള്‍

  ക്രോസോവർ, ഫാഷൻ, സ്പോർട്സ് എന്നിവയെ കുറിക്കുന്ന സി, എഫ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പിക്സിസ് ജോയ് എത്തിയിരിക്കുന്നത്. ഉപഭോക്തക്കൾക്കിടയിൽ ആനന്ദം പകരുന്നത് എന്ന ഉദ്ദേശത്തിലാണ് ജോയ് എന്ന പേരു തിരഞ്ഞെടുക്കാനുള്ള കാരണമായി ടൊയോട്ട പറയുന്നത്.  കുറഞ്ഞവിലയും മികച്ച ഇന്ധനക്ഷമതയും നൽകുന്നതിനാൽ തീർച്ചയായും ഉപഭോക്തക്കളെ സന്തോഷിപ്പിക്കാൻ കഴിയും എന്നുതന്നെയാണ് ടൊയോട്ടയുടേയും പ്രതീക്ഷ. പുതിയ നിറങ്ങളിലും ഡിസൈൻ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ മൂന്ന് മോഡലുകളും അവതരിച്ചിരിക്കുന്നത്. ക്രോസോവർ സ്റ്റൈൽ നൽകികൊണ്ട് 15 ഇഞ്ച് അലൂമിനിയം വീലുകൾ ഉൾപ്പെടുത്തികൊണ്ടാണ് പിക്സിസ് ജോയ് സി ഇറക്കിയിട്ടുള്ളത്. മുന്നിലേയും ...

Read More »

‘കാത്തിരുപ്പിനു ആശ്വാസമേകി ജീപ്പ് ഇന്ത്യയിലെത്തി’

റാംങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വാഹന പ്രേമികളുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിന് വിരാമംകുറിച്ച്‌ അമേരിക്കന്‍ വാഹന നിര്‍മ്മാതാവായ ജീപ്പ് വാഹനങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കി. റാംങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.  1941-ല്‍ പിറവിയെടുത്ത ജീപ്പ്, ഐതിഹാസിക കുതിപ്പിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി പുറത്തിറക്കിയ റാംങ്ക്ളര്‍ അണ്‍ലിമിറ്റഡിന് 71,59,104 രൂപയും, ഗ്രാന്റ് ചെറോക്കി ലിമിറ്റഡിന് 93,64,527 രൂപയും ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടിക്ക് 1,12,07,825 ...

Read More »

അടുത്ത വര്‍ഷം മുതല്‍ ഹ്യുണ്ടേയ് ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലും……!

അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ സങ്കര ഇന്ധന കാറുകള്‍ വില്‍പ്പനയ്ക്കെത്തിക്കാന്‍ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡി(എച്ച്‌ എം ഐ എല്‍)നു പദ്ധതി. അടുത്ത വര്‍ഷം അവതരിപ്പിക്കുന്ന മോഡലുകളിലൂടെ ‘സോഫ്റ്റ് ഹൈബ്രിഡ്’ സാങ്കേതികവിദ്യ ഇന്ത്യയില്‍ ലഭ്യമാക്കാനാണു കമ്ബനി ഒരുങ്ങുന്നത്. ഇടത്തരം വിഭാഗത്തിലെ മോഡലുകളിലാവും തുടക്കത്തില്‍ സങ്കര ഇന്ധന സാങ്കേതികവിദ്യ ഇടംപിടിക്കുകയെന്നും ഹ്യുണ്ടേയ് സൂചിപ്പിച്ചു. അതേസമയം പരമ്ബരാഗത വൈദ്യുത – പെട്രോള്‍ ഹൈബ്രിഡാണോ ‘ബ്ലൂ ഡ്രൈവ്’ എന്നു വിളിപ്പേരുള്ള വൈദ്യുത – ഡീസല്‍ പവര്‍ട്രെയ്നാണോ ഇന്ത്യയിലെത്തുകയെന്നു ഹ്യുണ്ടേയ് വ്യക്തമാക്കിയിട്ടില്ല.  ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനീവ മോട്ടോര്‍ ...

Read More »

മുംബൈയില്‍ യു എം മോട്ടോര്‍ സൈക്കിള്‍ ഷോറൂം.

അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ യു എം മോട്ടോര്‍സൈക്കിള്‍സിന്‍റെ  അഞ്ചാമതു ഷോറൂം മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ബൊറിവ്ലി ഈസ്റ്റില്‍ മഗത്തണെയ്ക്കു സമീപം വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില് ബൊര്‍കര്‍ കോംപൗണ്ടിലാണു വെസ്റ്റേണ്‍ യു എം പ്രവര്‍ത്തനം ആരംഭിച്ചത്. 2,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡീലര്‍ഷിപ്പില്‍ ഷോറൂമിനൊപ്പം വില്‍പ്പനാനന്തര സേവന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.  രാജ്യത്തെ അഞ്ചാമത്തേതും മുംബൈയിലെ ആദ്യത്തേതുമായ ഡീലര്‍ഷിപ്പാണു വെസ്റ്റേണ്‍ യു എമ്മെന്നു യു എം മോട്ടോര്‍സൈക്കിള്‍ ലിമിറ്റഡ് ഡയറക്ടര്‍ രാജീവ് മിശ്ര അറിയിച്ചു.  രാജ്യത്തു നടപ്പാക്കുന്ന വിപണന ശൃംഖല വിപുലീകരണത്തിലെ സുപ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം ...

Read More »

വിപണി പിടിക്കാന്‍ ടാറ്റയുടെ ഹെക്സ.

പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമായി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന ഹെക്സ  അടുത്ത മാസം വിപണിയിലെത്തും. നിരത്തില്‍ വന്‍വിജയമായി ടിയാഗോ മുന്നേറുമ്ബോഴാണ് പുതിയ മോഡലുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ടാറ്റ എത്തുന്നത്. 13 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് വിപണി വില. കഴിഞ്ഞ ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച വാഹനം ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലെത്തുന്നത്.  ഏറെ പ്രതീക്ഷയോടെ കുറച്ചു നാളുകള്‍ക്ക് മുമ്ബ് ടാറ്റ പുറത്തിറക്കിയ ക്രോസ് ഒാവര്‍ ആര്യയുടെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ...

Read More »

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു..

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയ ബലെനോയുടെ ടോപ്പ്‌എന്റ് വേരിയന്റ് സെറ്റ വിപണിയില്‍ എത്തിച്ചേര്‍ന്നു. സിവിടി(Continuous Variable Transmission) ട്രാന്‍സ്മിഷനാണ് പുതുതായി നല്‍കിയിരിക്കുന്നത്. മുന്‍പ് മിഡ് വേരിയന്റ് ഡെല്‍റ്റയില്‍ മാത്രമായിരുന്നു സിവിടി ഉള്‍പ്പെടുത്തിയിരുന്നത്. ദില്ലി എക്സ്ഷോറൂം 7.47ലക്ഷമാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില. പ്രീമിയം ഹാച്ച്‌ബാക്ക് ബലെനോയെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് പുതിയ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച്‌ കൊണ്ട് മാരുതിയുടെ മാര്‍ക്കെറ്റിംഗ് ഡിറക്ടര്‍ ആര്‍.എസ് കാല്‍സി അറിയിച്ചു. കൂടാതെ ഇതിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കിയ ഡെല്‍റ്റയ്ക്ക് ഉപഭോക്താക്കളുടെ ഇടയില്‍ മികച്ച ...

Read More »

കൂടുതല്‍ പുതുമയുമായി ഹോണ്ട ഡ്രീം നിയോ എത്തി…

പുതിയ 110സിസി മോട്ടോര്‍സൈക്കളിള്‍ ഡ്രീം നിയോയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. 2013ലായിരുന്നു ആദ്യമായി ഈ ബൈക്കുളെ വിപണിയില്‍ അവതരിപ്പിച്ചത്. വിലയില്‍ മാറ്റമൊന്നുമില്ലാതെ അല്പംചില മിനുക്കുപണികളോടെയാണ് വീണ്ടുമെത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 49,070 രൂപയാണിതിന്റെ വില.

Read More »

പുതിയ പള്‍സര്‍ 400 ക്രൂസര്‍ സ്പോര്‍ടുമായി ബജാജ്…

ബജാജില്‍ നിന്നുള്ള പുതിയ പള്‍സര്‍ 400 ക്രൂസര്‍ സ്പോര്‍ട് ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. 2014 ഓട്ടോഎക്സ്പോയിലാണ് ആദ്യമായി ഈ പെര്‍ഫോമന്‍സ് ക്രൂയിസറിനെ പ്രദര്‍ശിപ്പിച്ചത്. അതുനുശേഷം ഇപ്പോഴാണ് ടെസ്റ്റിംഗ് നടത്തുന്ന തീതിയില്‍ ഈ ബൈക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അടുത്തവര്‍ഷമാണ് കമ്ബനിയിതിനെ വിപണിയിലെത്തിക്കുന്നത്. റോയല്‍എന്‍ഫീല്‍ഡിന്റെ അധീനതയിലുള്ള 350-600സിസി സെഗമെന്റില്‍ റോയല്‍എന്‍ഫീല്‍ഡിന് എതിരാളിയായിട്ട് ബജാജ് പുതിയ ബൈക്കുകളെ എത്തിക്കുന്നമെന്ന് ഇതിനകം വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായിട്ടാകാം ബജാജ് 400സിഎസ് ബൈക്കുമായി എത്തുന്നത്.

Read More »

തടിയില്‍ തീര്‍ത്തൊരു ടൊയോട്ട കാര്‍….

മിലാന്‍ ഡിസൈന്‍ വീക്കില്‍ അരങ്ങേറ്റം കുറിക്കുന്ന സെറ്റ്സുന എന്ന കോണ്‍സെപ്റ്റ് കാറാണ് ടൊയോട്ടയുടെ ഈ വര്‍ഷത്തെ സമാനതകളൊന്നുമില്ലാത്ത കാര്‍. ഈ കാര്‍ മൊത്തമായും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതും ജപ്പാന്റെ തച്ചു ശാസ്ത്രപ്രകാരം വളരെ പാരമ്ബരാഗത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഒരു കാര്‍ എന്നതിലുപരി ശില്പ ചാതുര്യമാണ് ഇത് വെളിപ്പെടുത്തുന്നത്.നിര്‍മാണം പൂര്‍ത്തിയാക്കിയ കാറിനു പക്ഷേ നിരത്തിലിറങ്ങുവാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.’ഹെയര്‍ലൂം ക്രാഫ്റ്റഡ് ഇന്‍ വുഡ് ‘ എന്ന വിശേഷമാണ് കമ്ബനി ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.

Read More »

ബൈക്കുകളെ പ്രയണിച്ചു; ഒടുവില്‍ ബൈക്ക് തന്നെ അന്തകനായി…

ഇന്ത്യയിലെ പ്രമുഖ ബൈക്ക് സഞ്ചാരി വീനു പാലിവാല്‍ റോഡപകടത്തില്‍പ്പെട്ട് മരണപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലിയില്‍ വച്ചുണ്ടായ അപകടത്തിലാണ് രാജ്യത്തെ നടുക്കികൊണ്ട് ഈ ദാരുണ മരണം സംഭവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ലക്നൗവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായിട്ടുള്ളത്. ഹാര്‍ലി ഡേവിഡ്സന്‍ ബൈക്കുകളുടെ കടുത്ത പ്രണയിനിയായ വീനു പാലിവാലിന്റെ ജീവന്‍ ഒരു ബൈക്ക് അപകടത്തില്‍ തന്നെ പെലിഞ്ഞുപോകുമെന്ന് ആരു കരുതിക്കാണില്ല. ബൈക്ക് യാത്രയോയുള്ള അഭിനിവേശത്താല്‍ വിവാഹം പോലും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു ഈ നാല്പത്തിനാലുകാരി. ഒടുവില്‍ ആ ബൈക്ക് തന്നെ അന്തകനായി മാറി.

Read More »