Auto

വിവോസ്, പ്രയസ് ടൊയോട്ടയുടെ പുത്തന്‍ കാറുകള്‍ വിപണിയില്‍.!

            2017ല്‍ നിരവധി മോഡലുകളുമായാണ് ടൊയോട്ട രംഗത്തെത്തുന്നത്. കോംപാക്‌ട് എസ്യുവി മിഡ് സൈസ് സെഡാന്‍ എന്നീ മേഖലയിലേക്കും ഈ വര്‍ഷം ടൊയോട്ട കടന്ന് വരും. വിവോസ് ആയിരിക്കും കമ്ബനിയുടെ മിഡ് സൈസ് സെഡാന്‍. കോംപാക്ട് എസ്യുവിയെ കുറിച്ച്‌ കമ്ബനി സൂചനകളൊന്നും നല്‍കിയിട്ടില്ല. ഇതിനോടൊപ്പം തന്നെ മത്സരത്തിനായി ഇന്നോവയുടെ ക്രിസ്റ്റയും പുതിയ ഫോര്‍ച്യൂണറും ടൊയോട്ടയുടെ ഉല്‍പ്പന്ന നിരയിലുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് തന്നെ മിഡ് സൈസ് സെഡാനായ വിവോസിനെ ടൊയോട്ട ടെസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2017ലാണ് കാറിനെ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ...

Read More »

ഒരു ലക്ഷവും കടന്ന് റെനോ ക്വിഡ്..!

          ഇന്ത്യന്‍ വിപണിയില്‍ കോംപാക്‌ട് എസ്.യു.വി ഡസ്റ്ററിന് ശേഷം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കൊടിപിടിച്ച ചെറുകാര്‍ ക്വിഡിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. രാജ്യത്തെത്തി ഒരു വര്‍ഷം തികച്ചതിന് തൊട്ടുപിന്നിലെയാണ് ക്വിഡ് ഒരു ലക്ഷം മാര്‍ക്ക് പിന്നിടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വിപണനം ആരംഭിച്ച ക്വിഡ് ചെറിയ കാലയളവിലാണ് റെനോയുടെ മികച്ച വില്‍പ്പനയുള്ള മോഡലായി മാറിയത്. അടുത്തിടെ 1 ലിറ്റര്‍, ഓട്ടോമാറ്റിക് എന്നീ രണ്ട് പുതിയ വേരിയന്റുകളും കമ്ബനി പുറത്തിറക്കിയിരുന്നു. 2015-ഒക്ടോബറില്‍ 7396 യൂണിറ്റായിരുന്ന റെനോ വില്‍പ്പന ...

Read More »

വരുന്നു ജീപ്പിന്‍റെ ചെറു എസ്.യു.വി!!

            ഓഫ് റോഡ് ഡ്രൈവിങ്ങില്‍ ലോകോത്തര താരമായ ജീപ്പ് പക്ഷേ, ഇന്ത്യക്കാരെ ശരിക്ക് ഞെട്ടിച്ച്‌ കളഞ്ഞു. ഇന്നു വരും നാളെ വരുമെന്ന ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം അവനെത്തിയപ്പോള്‍ ‘ടാസ്കി വിളിയെടാ…’ എന്ന പല്ലവി തൊണ്ടയില്‍ കുടുങ്ങിയ പോലെ. കാരണം ഇന്ത്യയില്‍ അവതരിച്ച ജീപ്പ് ഗ്രാന്റ് ചെറോക്കിക്കും റാങ്ക്ളര്‍ അണ്‍ലിമിറ്റഡിനും വില യഥാക്രമം 71.6 ലക്ഷവും 93.6 ലക്ഷവും !ഡല്‍ഹിയിലെ എക്സ്ഷോറൂം വിലയാണിത്. ഇവനെ എങ്ങനെ വീട്ടില്‍ക്കേറ്റുമെന്ന ആശങ്കയുണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാല്‍ ഇക്കുറി കളി കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ജീപ്പ് ...

Read More »

റെനോള്‍ട്ട് ‘ഡസ്റ്റര്‍ എക്സ്ട്രീമായി’ അവതരിപ്പിച്ചു!!

            ഡസ്റ്ററിന്‍റെ എക്സ്ട്രീം കണ്‍സെപ്റ്റ് മോഡല്‍ റെനോള്‍ട്ട് സാവോപോളോ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. എല്ലാ പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഡസ്റ്ററിന്‍റെ  ഈ പുതിയ മോഡല്‍ കമ്ബനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഓഫ് റോഡുകളില്‍ ഓടിക്കുന്നതിനായി നിരവധി ഘടകങ്ങള്‍ വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എല്ലാ പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ടയറുകള്‍, ഹൈ ബീം എല്‍ഇഡി ലൈറ്റുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് റൂഫ് റെയിലുകള്‍ എന്നിവയെല്ലാമാണ് വാഹനത്തിന്‍റെ  പുറത്തുള്ള പ്രത്യേകതകള്‍.     ...

Read More »

ഹോണ്ടയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ടാറ്റ മുന്നേറുന്നു..!

          പാസഞ്ചര്‍  കാര്‍  സെഗ്മെന്റ്  വിപുലീകരിക്കുന്നതിനും  വിപണിയില്‍  മുഴുനീള  സാന്നിധ്യ മുറപ്പിക്കുന്നതിനും  ടാറ്റ  വിവിധ സെഗ്മെന്റുകളിലായി  പുത്തന്‍  കാറുകളെ  അവതരിപ്പിക്കുന്നുവെന്ന്  ഇതിനകം  റിപ്പോര്‍ട്ട്  ചെയ്തിരുന്നു.  കാര്‍ ശൃംഖല വിപുലീകരിക്കുന്നതോടൊപ്പം  2019-20  ആകുമ്ബോഴേക്കും  ഇന്ത്യയിലെ  മൂന്നാമത്തെ  വലിയ  നിര്‍മ്മാതാക്കളായി  മാറുക എന്ന  ലക്ഷ്യം  കൂടിയാണ്  ടാറ്റയുടെ  മുന്നിലുള്ളത്.  കുറച്ച്‌  വര്‍ഷത്തിനുള്ളില്‍  മൂന്നാം  സ്ഥാനം  ലക്ഷ്യം  കണ്ട  ടാറ്റയ്ക്ക്  ഉടനടി നാലാം  സ്ഥാനത്തേക്ക്  എത്താന്‍  കഴിഞ്ഞതുതന്നെ  നല്ലൊരു  തുടക്കമായി  കണക്കാക്കാം.  ഒക്ടോബര്‍  മാസത്തിലെ  പാസഞ്ചര്‍ കാര്‍  വില്പനയില്‍  ഹോണ്ടയെ  പിന്‍തള്ളി  നാലാമതായി ...

Read More »

പവര്‍ഫുള്ളാക്കി പഴയ ജാവയെ തിരിച്ചു കൊണ്ടുവരുന്നു…!

          1929-ലാണ് ചെക്കോസ്ലോവാക്യയില്‍ ജാവയുടെ തേരോട്ടം തുടങ്ങുന്നത്. 1950 മുതല്‍ ഇന്ത്യയുടെയും പ്രിയം പിടിച്ചുപറ്റി. റോയല്‍ എന്‍ഫീല്‍ഡല്ലാതെ കാര്യമായ എതിരാളികളില്ലാതിരുന്ന കാലത്ത് ജാവ കരുത്തോടെ മുന്നേറി. സിംപിള്‍ എന്‍ജിനീയറിങ്ങായിരുന്നു ജാവയുടെ പ്രത്യേകത. കിണഞ്ഞോടിയിട്ടും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഒപ്പത്തിനൊപ്പം എത്താനാകുന്നില്ല. പിന്നെന്തിനാണിങ്ങനെ വെറുതെ കിതയ്ക്കുന്നത്. ഈ ചിന്തയിലായിരുന്നു മഹീന്ദ്ര. അങ്ങനെയിരിക്കുമ്ബോഴാണ് പഴയ പുലി ജാവയെക്കുറിച്ചോര്‍ത്തത്.  ആള് ഇന്ത്യക്കാര്‍ക്ക് സിംപിളും പവര്‍ഫുളും ആയിരുന്നു. എന്നാല്‍ അവനെ വച്ചൊരു കളികളിച്ചാലോ. ഇപ്പോള്‍ പുതിയ വിഭാഗത്തില്‍ ഒരു കൈ പയറ്റാന്‍ തന്നെ നിശ്ചയിച്ചിരിക്കുകയാണ് ...

Read More »

എത്തുന്നു 125സിസി ബൈക്കുമായി ജര്‍മ്മന്‍ ഐകോണിക് കമ്പനി..!

ജി 301ആർ അവതരണത്തിനു പിന്നാലെ 125സിസി ബൈക്കിനെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നുള്ള അഭ്യൂഹങ്ങൾ കൂടി പരക്കുന്നുണ്ട്. നിലവിലെ ടൂവീലർ വിപണിയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകൾക്കാണ് കൂടുതൽ പ്രാധാന്യം. ഇന്ത്യയിൽ മങ്ങലേറ്റുകിടക്കുന്ന ഈ125സിസി സെഗ്മെന്റിന് പുതിയൊരു ഉണർവ് നൽകാം എന്ന ഉദ്ദേശത്തിൽ കൂടിയാണ് കമ്പനി. കൂടുതൽപേരെ ഈ സെഗ്മെന്റിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലാണ് 125സിസി ബൈക്കിനെ ഇറക്കുന്നത്. ജി 310ആർ, 125സിസി ബൈക്ക് എന്നിവയെത്തുന്നതോടെ നൂറ് ശതമാനം വില്പനയുമാണ് കമ്പനി മുന്നിൽ കാണുന്നത്. 125 സിസി പോലുള്ള കുറഞ്ഞ ശേഷിയുള്ള എൻജിൻ നിർമിക്കുന്നതിൽ കഴിവ് ...

Read More »

ഫോക്സ്വാഗണ്‍ന്‍റെ പുതിയ ആഡംബര കാര്‍ ഇന്ത്യയിലേക്ക്…!

              2007-ൽ വിപണിയിലെത്തിയ പസാറ്റിന്‍റെ ആറാം തലമുറക്കാരനാണ് പുറത്തിറങ്ങാനിരിക്കുന്നത്. കുറച്ചുക്കാലമായി വലിയ മാറ്റങ്ങളുന്നുമില്ലാതെ വിപണിയിൽ തുടരുന്നൊരു മോഡലാണിത്. കുറഞ്ഞ വില്പനയുള്ള മോഡൽ എന്നതാകാം ഇതിനുകാരണം.               ആഗോളതലത്തിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് പസാറ്റ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ പെട്രോൾ വകഭേദത്തെ മാത്രമായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. 170ബിഎച്ച്പിയും 249എൻഎം ടോർക്കും നൽകുന്ന 1.8ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനായിരിക്കും പുതിയ പസാറ്റിന് കരുത്തേകുക.               ...

Read More »

ബുക്കിംഗില്‍ അമ്പതിനായിരം തികച്ച്‌ ടിയാഗോ കുതിക്കുന്നു..!

            മികച്ച സ്വീകാര്യതയാണ് വിപണിയിൽ നിന്നും ടിയാഗോയ്ക്ക് ലഭിച്ചത് എന്നാണ് ഈ വർദ്ധിച്ചുവരുന്ന ബുക്കിംഗുകൾ വ്യക്തമാക്കുന്നത്. ബുക്കിംഗ് ക്രമാധീതമായി വർധിച്ചപ്പോൾ ചില വേരിയന്റുകളുടെ വെയിറ്റിംഗ് പിരീഡ് ഏതാണ്ട് നാലു മാസമാക്കി ഉയർത്തിയിട്ടുമുണ്ട്. വിപണിയിലെത്തിച്ച് ആദ്യമാസം തന്നെ ടിയാഗോയുടെ 3,022 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. തുടർന്ന് ഓരോ മാസവും വില്പനയിൽ വൻ കുതിച്ചുകയറ്റമാണ് ടിയാഗോ കാഴ്ചവെച്ചത്. കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം 4,557 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇപ്പോൾ ബുക്കിംഗ് അമ്പതനായിരം പിന്നിട്ടതോടെ ടിയാഗോയ്ക്കുള്ള കാത്തിരിപ്പു സമയവും വർധിച്ചിരിക്കുന്നു.   ...

Read More »

ടൈഗര്‍ എഡിഷനുമായ് സുസുക്കി ‘സ്വിഫ്റ്റ്’…!!

സ്വിഫ്റ്റ് മോഡല്‍ കൂടുതല്‍ ജനപ്രിയമാക്കാന്‍ സുസുക്കി മോട്ടോര്‍സ് പുതിയ ‘സ്വിഫ്റ്റ് ടൈഗര്‍’ എഡിഷന്‍ പുറത്തിറക്കി. എന്നാല്‍ നിരാശജനകമായ കാര്യം പുതിയ പതിപ്പ് ഇന്ത്യയില്‍ ലഭ്യമാകില്ല എന്നാതാണ്. ഇറ്റാലിയന്‍ വിപണി ലക്ഷ്യമിട്ടാണ് ടൈഗര്‍ പതിപ്പ് സ്വിഫ്റ്റിനെ കമ്പനി അവതരിപ്പിച്ചത്. സ്പെഷ്യല്‍ ഓഫറില്‍ ഏകദേശം 10.11 ലക്ഷമാണ് (13,500 യൂറോ) ടൈഗര്‍ സ്വിഫ്റ്റിന്‍റെ വിപണി വില. ലിമിറ്റഡ് എഡിഷനായതിനാല്‍ 100 ടൈഗര്‍ യൂണിറ്റുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുന്നുള്ളു. സപ്തംബര്‍ മുതല്‍ വാഹനത്തിന്റെ വില 12.43 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കടുവയുടെ നിറത്തിനോട് സാമ്യമുള്ള മഞ്ഞയും കറുപ്പും ...

Read More »