വിക്ടര്‍ പ്രീമിയം എഡിഷന്റെ പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. വപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍, വെള്ളയുടെ പിന്തുണയോടെയുള്ള മാറ്റ് ബ്ലൂ എന്നീ നിരഭേദങ്ങളിലാണ് പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്. 55,890 രൂപയാണ് ഈ പ്രീമിയം എഡിഷന്റെ എക്സ്ഷോറൂം വില. പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് നല്‍കിയിട്ടുള്ള ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍ടോണ്‍ ബീജ് സീറ്റും ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നു. പരമാവധി 9.3 ബി എച്ച് പി കരുത്തും 9.4 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. ...
Read More »Auto
പുത്തന്‍ നിറപ്പകിട്ടില്‍ ബജാജ് ഡോമിനാര്‍ 400 വിപണിയിലേക്ക് !
പുതിയ മോഡലുകളെ അണിനിരത്തി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ്. അതിന്റെ മുന്നോടിയായാണ് പുത്തന്‍ നിറപ്പകിട്ടുമായി 2018 ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍ ബജാജ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബജാജിന്റെ ഫ്ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍ 400. 2016 ഡിസംബറില്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ച ഡോമിനാര്‍ 400ന് ആഭ്യന്തര വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചോ എന്ന കാര്യം സംശയമാണ്. എങ്കിലും പുത്തന്‍ നിറപ്പകിട്ടുമായി എത്തുന്ന ഡോമിനാര്‍ 400ന് വിപണിയില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് കമ്ബനി കണക്കുകൂട്ടുന്നത്. പുതിയ റേസിംഗ് റെഡ് നിറഭേദമാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന ആകര്‍ഷണം. ...
Read More »പുതിയ ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍..!
ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് എത്തുന്നു. നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ പരീക്ഷണയോട്ടം നടത്തവെ ക്യാമറ പകര്‍ത്തിയ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ നിസാന്റെ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്. 1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പമാണ് നോട്ട് ഇ-പവര്‍ ഒരുങ്ങുന്നത്. എന്നാല്‍ എഞ്ചിന് കരുത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക. 108 bhp കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ബാറ്ററികളുടെ ദൗത്യം. മറ്റ് ഇലക്ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് ...
Read More »ഹോണ്ട സി ആര് വിക്ക് മറുപടിയുമായി മിത്സുബിഷി…
ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ്ഓവറുമായി ഇന്ത്യയിലേക്ക്. 2018 മെയ് മാസത്തോടെയായിരിക്കും മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 30 ലക്ഷം രൂപ വിലയിലെത്തുന്ന ഈ ക്രോസ്ഓവറിന്റെ ബുക്കിംഗ് ഫെബ്രുവരി മാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന. ആദ്യ വരവില്‍ പെട്രോള്‍ വേരിയന്റില്‍ മാത്രമായിരിക്കും പുതിയ ഔട്ട്ലാന്‍ഡര്‍ ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുക. 169 ബി എച്ച് പി കരുത്തും 225 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് സിവിടി ഗിയര്‍ബോക്സാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രോസ്ഓവറില്‍ ...
Read More »ഫോക്സ്വാഗണ് പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു..!
ഫോക്സ്വാഗണ് പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഫോക്സ്വാഗണ് പ്രഖ്യാപിച്ചു. കാറുകളില്‍ 20,000 രൂപ വരെയാണ് വിലവര്‍ധനവ് നടപ്പിലാക്കുക. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിക്കാന്‍ കാരണമെന്ന് ഫോക്സ് വാഗണ്‍ അധികൃതര്‍ വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്കോഡ, ഇസുസു എന്നിവരാണ് ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകളുടെ വില വര്‍ധിപ്പിക്കുക. ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്സ്വാഗണ് അധികൃതര്‍ അറിയിച്ചു. ...
Read More »ഇന്ത്യയില്‍ വാഹന വില്‍പ്പനയില്‍ റിക്കോര്‍ഡ് വര്‍ധനവ്…!
2017 നവംബറില്‍ 2,75,417 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,40,983 യൂണിറ്റുകളായിരുന്നു വില്‍പ്പന നടത്തിയത്. കഴിഞ്ഞ നവംബറില്‍ 1,81,395 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2016 നവംബറിലെ 1,73,607 യൂണിറ്റുകളുമായി താരതമ്യം ചെയ്താല്‍ 4.49 ശതമാനമാണ് വര്‍ധന. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. 23.49 ശതമാനമാണ് വര്‍ധന. 12,43,246 യൂണിറ്റുകളില്‍നിന്ന് 15,35,277 യൂണിറ്റുകളായാണ് വില്‍പ്പന ഉയര്‍ന്നത്. ഇതില്‍ 9,59,122 യൂണിറ്റുകളും മോട്ടോര്‍ സൈക്കിളുകളാണ്. ഇതിന്റെ വില്‍പ്പന 23.25 ശതമാനമാണ് ഉയര്‍ന്നത്. ...
Read More »അമ്ബരപ്പിക്കുന്ന വിലയില്‍ ഏഴു സീറ്റുള്ള റെനോ ക്വിഡ്
റെനോ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന് സീറ്റര്‍ സെഡാന് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്.ബി.സി. എന്ന കോഡ്നാമം ഇട്ടിരിക്കുന്ന സെവന് സീറ്ററിന്റെ രൂപകല്‍പ്പന. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്സ്മിഷന് (എ.എം.ടി.) ഓപ്ഷനുള്ള മോഡലും ലഭ്യമാക്കും. വാഹനം 2018-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. സെവന് ...
Read More »ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു..!
ആഡംബരത്തിന്റെ അവസാന വാക്കായ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു. സമാനതകളിലാത്ത സാങ്കേതികവിദ്യയും ആഡംബരവും ഒത്തിണങ്ങിയ ഹോണ്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിംഗിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, സൗകര്യം, പ്രകടനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗണ്യമായ പരിഷ്കാരങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിംഗിന്റെ വരവ്. 6 സിലിണ്ടര്‍ എഞ്ചിന്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന്, ഇരട്ട വിഷ്ബോണ്‍ സസ്പെന്ഷന് എന്നീ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍മോഡലിനെക്കാള്‍ മികച്ച പവറും കൂടുതല്‍ ...
Read More »ശരവേഗം കുതിച്ച് ഗ്രാസ്യ, 21 ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 15000 യൂണിറ്റ്..!
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ സ്കൂട്ടറായ ഗ്രാസ്യയുടെ വില്‍പ്പന 21 ദിവസത്തിനകം 15,000 യൂണിറ്റ് കടന്നു. അര്‍ബന്‍ സ്കൂട്ടര്‍ എന്ന വിശേഷണത്തോടെ 125 സിസി ശ്രേണിയില്‍ ആക്ടീവയുടെ അതേ എന്‍ജിനില്‍ നവംബര്‍ രണ്ടാം വാരമായിരുന്നു ഗ്രാസിയയുടെ അവതരണം. ഈ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളും പുതുമയുള്ള സ്റ്റൈലുമായി എത്തിയ ഗ്രാസ്യ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്നുവെന്നും ആദ്യ സ്വീകരണത്തിന്റെ ആവേശത്തില്‍ ഗ്രാസ്യ, ഹോണ്ടയെ നേതൃത്വത്തിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ...
Read More »പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര..!!
ടാറ്റയുടെ ഇലക്ട്രിക് വരവിന് മുമ്ബെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളെ ലഭ്യമാക്കുന്നത്. ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…! റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019ഓടെ പുതിയ രണ്ട് മഹീന്ദ്ര കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തും. നിലവില്‍ e20 പ്ലസ് ഹാച്ച്ബാക്ക്, ഇവെരിറ്റോ സെഡാന്, ഇസുപ്രോ വാന്‍ ഉള്‍കൊള്ളുന്നതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് നിര. പുതിയ കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം അടിയന്തരമായി ...
Read More »