Auto

കേരളത്തിലും ഇനി “ഓല” ഓടും….!

ഇന്ത്യയിലെ മുന്‍നിര ടാക്സി സേവനദാതാക്കളായ ‘ഓല’ കൊച്ചിയിലുടെ കേരളത്തിലും തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 500 ടാക്സികളാണ് തുടക്കത്തില്‍ ഉണ്ടാവുക.ആദ്യ രണ്ടു കിലോമേറെറിനു 49 രൂപയും തുടര്‍ന്നുള്ള കിലോമേറെറിനു 12 ഉം 10 ഉം രൂപവീതവുമാകും ചാര്‍ജ്.ഓല അപ്പ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്നു തന്നെ ടാക്സി ബുക്ക്‌ ചെയ്യാവുന്നതാണ്.

Read More »

ആഗോളവില്‍പനയില്‍ ഹാര്‍ലി ഡേവിഡ്‌സണിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്. 2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ...

Read More »

ബോലെറോ ഒന്നാം സ്ഥാനത്ത്…

          ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന S U V എന്ന നേട്ടം മഹീന്ദ്ര ബോലെറോ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും നിലനിര്‍ത്തി. 2007 മുതല്‍ SUV വിഭാഗത്തില്‍ മേധാവിത്തം പുലര്‍ത്തുന്ന മഹീന്ദ്ര ബോലെറോ തുടര്‍ച്ചയായ 4 ആം വര്‍ഷവും ഒരു ല്കക്ഷം വാഹനങ്ങള്‍ വിട്ടു എന്നാ സുവര്‍ണ്ണ നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

Read More »

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ കാര്‍

2017 Jaguar XE

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ കാറിനുള്ള അവാര്‍ഡ് ജാഗ്വാര്‍ എക്‌സ്ഇയ്ക്ക്. പാരീസ് ഫെസ്റ്റിവല്‍ ഓട്ടോമൊബൈല്‍ ഇന്റര്‍നാഷണലിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മസ്ദ എംഎക്‌സ് 5, മെഴ്‌സെഡിസ് സി ക്ലാസ് എസ്റ്റേറ്റ്, ഫിയറ്റ് 500 എക്‌സ് തുടങ്ങിയവയെ മറികടന്നാണ് ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമായി തെരഞ്ഞെടുത്തത്. 59 രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഒരു ലക്ഷത്തിലധികം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 30 ശതമാനത്തോളം വോട്ടുകളാണ് ജാഗ്വാര്‍ എക്‌സ്ഇ സ്വന്തമാക്കിയത്. ഒക്ടോബറില്‍ നടന്ന പാരീസ് മോട്ടോര്‍ ഷോയില്‍ ബെസ്റ്റ് പ്രൊഡക്ഷന്‍ കാറിനുള്ള ...

Read More »

റെനോയുടെ ലോഡ്ജി വിപണിയില്‍

ന്യൂദല്‍ഹി: റെനോയുടെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ ലോഡ്ജി വിപണിയില്‍. കുറഞ്ഞ വിലയില്‍ എട്ട് സീറ്റ് ശേഷിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ‘ലോഡ്ജി’ ഇന്ത്യന്‍ വിപണിയില്‍ പുതെന്‍ കുതിപ്പിനുതുടക്കമിടുമെന്ന് തറെനോ സിഇഒയും എംഡിയുമായ സുമിത് സാവ്‌നി  അവകാശപ്പെട്ടു. ഇന്ത്യന്‍ വിപണിയിലെ യൂറോപ്യന്‍ ബ്രാന്റായ റെനോ നിരവധി സവിശേഷതകളുമായാണ് ലോഡ്ജിയെ നിരത്തിലിറക്കിയിരിക്കുന്നത്. ഏഴ് വ്യത്യസ്ത മോഡലുകളില്‍ പുറത്തിറങ്ങിയിരിക്കുന്ന ലോഡ്ജിക്ക് 8.19 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറും വില. മൂന്ന് നിരകളിലായി എട്ട് പേര്‍ക്ക് ലോഡ്ജിയില്‍ യാത്ര ചെയ്യാം. ലഗേജിന് സ്ഥാനം നല്‍കി സീറ്റ് ...

Read More »

ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് ബോള്‍ട്ട് വിപണിയില്‍, വില 4.45 ലക്ഷം

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ വാഹനം ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് സെഡാനായ സെസ്റ്റിന്റെ വിജയത്തിനു പിന്നാലെയാണ് ടാറ്റ ബോള്‍ട്ട് വിപണിയിലെത്തിക്കുന്നത്. ഹാച്ച്ബാക്ക് വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഡല്‍ഹി എക്‌സ് ഷോറൂം വില 4.45 ലക്ഷമാണ്. ടോപ് എന്‍ഡ് മോഡലിന് 6.99 ലക്ഷമാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ റെവേട്രോണ്‍ പെട്രോള്‍ മോഡലും. വൈറ്റ്, സില്‍വര്‍, ബെയ്ജ്, ഗ്രേ, ആപ്പിള്‍ റെഡ് എന്നീ നിറങ്ങളില്‍ ബോള്‍ട്ട് ലഭ്യമാണ്. ...

Read More »

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ചെറുകാര്‍ മാരുതി ആള്‍ട്ടോ

മുംബൈ: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ചെറുകാര്‍ എന്ന പദവി മാരുതി ആള്‍ട്ടോ നേടി. 2014 ല്‍ മാത്രം 2,64,544 ആള്‍ട്ടോ കാറുകളാണ് വിറ്റത്. ജര്‍മ്മന്‍ കാറായ വോക്‌സ് വാഗന്‍ ഗോള്‍ഫിന്‍റെ 255,044 യൂണിറ്റുകള്‍ വില്‍പനയായപ്പോള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള കാറുകളാണ് എത്തിയത്. ദയിഹാറ്റ്‌സു റ്റാന്റോ-234,456,ടയോട്ട അക്വാ-233,209,ഹോണ്ട ഫിറ്റ്-202,838 എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. 2014 വരെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാര്‍ വോക്‌സ് വാഗന്‍ ഗോള്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം ...

Read More »

ആഗോളവില്‍പനയില്‍ ഹാര്‍ലി ഡേവിഡ്‌സണിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്. 2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ...

Read More »

ഹ്യുണ്ടായിയില്‍ നിന്ന് അഞ്ച് എസ്.യു.വി.കള്‍ വരുന്നു

(13 Apr) ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ കമ്ബനിയായ  ഹ്യുണ്ടായ്, യൂട്ടിലിറ്റി വാഹന വിപണിയിലും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കള്‍ (എസ്.യു.വി.), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എം.പി.വി.) എന്നിവ പുറത്തിറക്കാനാണ് പദ്ധതി. ഈയിടെ ഐ20 യുടെ ക്രോസ് ഓവര്‍ മോഡലായ ‘ഐ 20 ആക്ടീവ്’ പുറത്തിറക്കിയ ഹ്യുണ്ടായ്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോംപാക്‌ട് എസ്.യു.വി. വിപണിയിലെത്തിക്കും. ‘ഐ.എക്‌സ്.25’ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനം റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് ...

Read More »