Auto

പുതിയ പള്‍സര്‍ 400 ക്രൂസര്‍ സ്പോര്‍ടുമായി ബജാജ്…

ബജാജില്‍ നിന്നുള്ള പുതിയ പള്‍സര്‍ 400 ക്രൂസര്‍ സ്പോര്‍ട് ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. 2014 ഓട്ടോഎക്സ്പോയിലാണ് ആദ്യമായി ഈ പെര്‍ഫോമന്‍സ് ക്രൂയിസറിനെ പ്രദര്‍ശിപ്പിച്ചത്. അതുനുശേഷം ഇപ്പോഴാണ് ടെസ്റ്റിംഗ് നടത്തുന്ന തീതിയില്‍ ഈ ബൈക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അടുത്തവര്‍ഷമാണ് കമ്ബനിയിതിനെ വിപണിയിലെത്തിക്കുന്നത്. റോയല്‍എന്‍ഫീല്‍ഡിന്റെ അധീനതയിലുള്ള 350-600സിസി സെഗമെന്റില്‍ റോയല്‍എന്‍ഫീല്‍ഡിന് എതിരാളിയായിട്ട് ബജാജ് പുതിയ ബൈക്കുകളെ എത്തിക്കുന്നമെന്ന് ഇതിനകം വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായിട്ടാകാം ബജാജ് 400സിഎസ് ബൈക്കുമായി എത്തുന്നത്.

Read More »

തടിയില്‍ തീര്‍ത്തൊരു ടൊയോട്ട കാര്‍….

മിലാന്‍ ഡിസൈന്‍ വീക്കില്‍ അരങ്ങേറ്റം കുറിക്കുന്ന സെറ്റ്സുന എന്ന കോണ്‍സെപ്റ്റ് കാറാണ് ടൊയോട്ടയുടെ ഈ വര്‍ഷത്തെ സമാനതകളൊന്നുമില്ലാത്ത കാര്‍. ഈ കാര്‍ മൊത്തമായും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതും ജപ്പാന്റെ തച്ചു ശാസ്ത്രപ്രകാരം വളരെ പാരമ്ബരാഗത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഒരു കാര്‍ എന്നതിലുപരി ശില്പ ചാതുര്യമാണ് ഇത് വെളിപ്പെടുത്തുന്നത്.നിര്‍മാണം പൂര്‍ത്തിയാക്കിയ കാറിനു പക്ഷേ നിരത്തിലിറങ്ങുവാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.’ഹെയര്‍ലൂം ക്രാഫ്റ്റഡ് ഇന്‍ വുഡ് ‘ എന്ന വിശേഷമാണ് കമ്ബനി ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.

Read More »

ബൈക്കുകളെ പ്രയണിച്ചു; ഒടുവില്‍ ബൈക്ക് തന്നെ അന്തകനായി…

ഇന്ത്യയിലെ പ്രമുഖ ബൈക്ക് സഞ്ചാരി വീനു പാലിവാല്‍ റോഡപകടത്തില്‍പ്പെട്ട് മരണപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലിയില്‍ വച്ചുണ്ടായ അപകടത്തിലാണ് രാജ്യത്തെ നടുക്കികൊണ്ട് ഈ ദാരുണ മരണം സംഭവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ലക്നൗവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായിട്ടുള്ളത്. ഹാര്‍ലി ഡേവിഡ്സന്‍ ബൈക്കുകളുടെ കടുത്ത പ്രണയിനിയായ വീനു പാലിവാലിന്റെ ജീവന്‍ ഒരു ബൈക്ക് അപകടത്തില്‍ തന്നെ പെലിഞ്ഞുപോകുമെന്ന് ആരു കരുതിക്കാണില്ല. ബൈക്ക് യാത്രയോയുള്ള അഭിനിവേശത്താല്‍ വിവാഹം പോലും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു ഈ നാല്പത്തിനാലുകാരി. ഒടുവില്‍ ആ ബൈക്ക് തന്നെ അന്തകനായി മാറി.

Read More »

അടിയന്തരഘട്ടത്തില്‍ കാര്‍ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

ഭാഗ്യം എന്നുവേണമെങ്കില്‍ പറയാം ഇതുവരെ നിങ്ങളാരും പുറത്ത് കടക്കാന്‍ കഴിയാത്തവിധം കാറില്‍ അകപ്പെട്ടുകാണില്ല. അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കില്‍ നിങ്ങളുടെ തൊട്ടടുത്ത് തന്നെ അതിനുള്ള സാമഗ്രഹികള്‍ ഉണ്ട്. പലരും അത് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സത്യം. അഗ്നി ബാധ, ഒഴുക്കില്‍പെടല്‍ എന്നു വേണ്ട പല അടിയന്തരഘട്ടങ്ങളും യാത്രയില്‍ നേരിടേണ്ടതായി വരും. ഇത്തരം സംന്ദര്‍ഭങ്ങളില്‍ സമയോചിതമായി എങ്ങനെ രക്ഷപ്പെടാമെന്നുള്ള ചില വിദ്യകള്‍ അറിഞ്ഞിരിക്കണമെന്ന് മാത്രം. ഏതെങ്കിലും അടിയന്തരഘട്ടത്തില്‍ ഡോറ് തുറന്ന് പുറത്ത് കടക്കാന്‍ കഴിയാത്തവിധം അകപ്പെടുകയാണെങ്കില്‍ എന്താണ് നിങ്ങളുടെ സ്വയരക്ഷയ്ക്കെത്തുക എന്നതെന്ന് നോക്കാം.

Read More »

അദൃശ്യ ട്രെയിനുകളുമായി ജപ്പാന്‍ രംഗത്ത്….

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ട്രെയിന്‍ സാങ്കേതിക രംഗത്ത് മുന്‍പന്തിയിലുള്ള രാജ്യമാണ് ജപ്പാന്‍. വേഗതയേറിയ ബുള്ളറ്റ് ട്രെയിനുകളെല്ലാം തന്നെ ജപ്പാന്‍ നിര്‍മിതമാണ്. നൂതനാശയത്തിന്റെ ഭാഗമായി അദൃശ്യ ട്രെയിനുകള്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. ട്രെയിന്‍ രംഗത്ത് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ജപ്പാന്‍ സാങ്കേതികതയാണ് പിന്‍തുടരുന്നത്. ഒട്ടും വൈകാതെ ഈ സാങ്കേതികതയും ഇന്ത്യയുടെ ഭാഗമായി തീരുമെന്നതില്‍ സംശയമില്ല. ജപ്പാനില്‍ അദൃശ്യ ട്രെയിനുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ഓടെ ഈ ട്രെയിനുകള്‍ പാളത്തില്‍ ഇറങ്ങുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

Read More »

ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ വിജയകരമാകുമോ?.

ബുള്ളറ്റ് ട്രെയിനുകള്‍ ലാഭകരമാണെങ്കില്‍ ദിവസം 100 ട്രിപ്പുകളെങ്കിലും നടത്തണമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈയ്ക്കും അഹമദാബാദിനുമിടയിലാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താനിരിക്കുന്നത്. അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് വിദഗ്ധര്‍ നടത്തിയ പഠനങ്ങളാണിത് സൂചിപ്പിക്കുന്നത്. ദിവസവും 100 ട്രിപ്പുകളെങ്കിലും നടത്തിയാല്‍ മാത്രമാണ് ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read More »

ഏഴു സീറ്റുമായി വാഗണ്‍ ആര്‍ ഇന്ത്യയിലേക്ക്….

വരുന്നു ഏഴു സീറ്റുമായി വാഗണ്‍ ആര്‍ ഇന്ത്യയിലേക്ക്  . വാഹനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കുംവിധം പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം മാരുതി സുസുക്കി അവതരിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യം മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2013 ല്‍ നടന്ന ഇന്‍ഡോനീഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് സെവന്‍സീറ്റര്‍ വാഗണ്‍ ആര്‍ സുസുക്കി ആദ്യമായി അവതരിപ്പിച്ചത്.1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനും കാറിന് കരുത്ത് പകരുമെന്നാണ് സൂചന. സെലേറിയോയിലുള്ള ഒരുലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തില്‍ ...

Read More »

25,000- ത്തിലേറെ ബൂക്കിങ്ങുമായി ക്വിഡ് …..

സപ്തംബര്‍ അവസാനം   വിപണിയിലെത്തിയ റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ബുക്കിങ് 25,000 കടന്നു. ചെറുകാറുകളില്‍നിന്ന് വ്യത്യസ്തമായ ക്രോസ് ഓവര്‍ രൂപഭംഗിയാണ് ക്വിഡ്ഡിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിലെന്ന് കരുതുന്നു. 2.57 ലക്ഷം മുതല്‍ 3.53 ലക്ഷം വരെയാണ് കാറിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തെ വമ്പന്‍  നഗരങ്ങളില്‍നിന്നാണ് ബുക്കിങ്ങുകള്‍ ഏറെയും. ബുക്കുചെയ്തവര്‍ക്ക് കാര്‍ നല്‍കിത്തുടങ്ങിയിട്ടില്ല. റെനോ ക്വിഡ് ആപ്പ്, വെര്‍ച്വല്‍ ഷോറൂം എന്നിവയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് റെനോ അവകാശപ്പെടുന്നു.

Read More »

റെനോ ക്വിഡ് എത്തി ; വില 2.56 ലക്ഷം മുതല്‍

ചെറുകാര്‍ ശ്രേണിയില്‍ കടുത്ത മത്സരം നേരിടാന്‍ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയും രംഗത്തെത്തി. റെനോയുടെ പുതിയ ചെറുകാര്‍ ക്വിഡ് ഇന്ന് വിപണിയിലെത്തിച്ചു. 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് കാറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. കാറിന്റെ വില്‍പ്പന അടുത്തമാസം മുതല്‍ ആരംഭിക്കും. മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ10, ഹ്യൂണ്ടായിയുടെ ഇയോണ്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും കിഡിന്റെ വരവ്. റെനോയും നിസ്സാനും സ.യുക്തമായി രൂപീകരിച്ച ഫ്‌ളാറ്റ്‌ഫോമിലാണ് ക്വിഡിന്റെ പിറവി. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്. ലിറ്ററിന് ...

Read More »

ലോകത്തെ അതിശയപ്പെടുതിക്കൊണ്ട് ബാഗില്‍ കൊണ്ടുനടക്കാവുന്ന കാര്‍

ജാപ്പനീസ് കമ്പനിയാണ് കാര്‍ ഇന്‍ എ ബാഗ് എന്നു വിശേഷിപ്പിക്കുന്ന ബാഗില്‍ കൊണ്ടുനടക്കാവുന്ന ഈ ‘WalkCar’  ലോകത്തെ അതിശയപ്പെടുതിക്കൊണ്ട്  നിര്‍മ്മിച്ചിരിക്കുന്നത്.ലിഥിയം ബാറ്ററിയാണ് അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറുവാഹനത്തിന് കരുത്ത് പകരുന്നത്. കണ്ടാല്‍ തീരെ കനംകുറ‍ഞ്ഞതെന്നു തോന്നുമെങ്കിലും 120 കിലോവരെ ഭാരം വഹിക്കാന്‍ശേഷിയുള്ളതാണ് ഈ വാഹനം.മൂന്ന് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 12 കിലോമീറ്റര്‍വരെ യാത്രചെയ്യാനാകും. ദിശ തിരിക്കാന്‍ വേണ്ടി ശരീരഭാരം ആ ദിശയില്‍ ചെലുത്തിയാല്‍ മതിയാകും.

Read More »