ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് ഫീസും റോഡ് ടാക്സും ഒഴിവാക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. 1989 ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81 -ാം നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് നിലവില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കലും ഒഴിവാക്കിയിട്ടുണ്ട്. 2023 മുതല്ഇലക്ട്രിക് വാഹനങ്ങളും 2025 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും മാത്രം വില്പന നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായാണ് രാജ്യത്തെ ഗതാതഗ ...
Read More »Auto
കെടിഎം അവതരിപ്പിക്കുന്ന ആര്‍സി 125 മോഡലിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ആര്‍സി 125 മോഡലിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുഞ്ഞന്‍ ഡ്യൂക്കായ 125ലെ അതേ എന്‍ജിനാണ് ആര്‍സിയുടെയും ഹൃദയം. 14.3 ബിഎച്ച്പി പവറും 12 എന്‍എം ടോര്‍ക്കുമേകുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ബ്ലാക്ക് – ഓറഞ്ച് ബോഡി ഗ്രാഫിക്സാവും വാഹനത്തിന്. മുന്നില്‍ അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്. ഡ്യുവല്‍ പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ...
Read More »കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍..!!
കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍ വിപണിയില്‍. സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്നോളജിയോടെയാണ് (എസ്ബിടി) പുതിയ വിക്ടറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. പിന്നിലെ ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യസവിശേഷത. ബ്രേക്കിങ് സമയത്തെ സ്റ്റൈബിലിറ്റി കൂട്ടുകയും ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യും എസ്ബിടി ടെക്നോളജി. വിക്ടറിന്റെ ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് മോഡലുകളില്‍ എസ്ബിടി ബ്രേക്കിങ് സംവിധാനം ഒരുക്കുന്നുണ്ട്. ഡ്രം ബ്രേക്ക് മോഡലിന് 54,682 മുതല്‍ 56,682 രൂപയും ഡിസ്ക് ബ്രേക്കിന് 57,662 രൂപയുമാണ് എക്സ്ഷോറൂം വില. എസ്ബിടി സാങ്കേതികവിദ്യ ...
Read More »കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം..!!
കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. ...
Read More »ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് 50 പൈസ മാത്രം; കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ ഉടൻ വിപണിയിലെത്തും..!!
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമ്മിച്ച ഇ ഓട്ടോ സിഎംവിആർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സർട്ടിഫിക്കേഷൻ ലഭിച്ചാൽ ഇ ഓട്ടോ പിപണിയിൽ എത്തിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാറിന്റെ ഇ വെഹിക്കിൾ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ ഓട്ടോയ്ക്ക് രൂപം നൽകിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയിൽ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ ഓട്ടോയുടെ പ്രത്യേകത. ...
Read More »ഈ വാഹനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധം..!!
അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ ...
Read More »ജീപ്പ് കോമ്പസ് ഇനി ആകര്‍ഷക വിലയില്‍ നിങ്ങളെ അതിശയിപ്പിക്കും..?
ജീപ്പ് കോമ്പസ് ഇനി സാധാരണക്കാര്‍ക്കും സ്വന്തമാക്കാം. ഒരുലക്ഷം രൂപ വരെ വിലക്കിഴിവില്‍ ഐക്കണിക്ക് വാഹന മോഡലായ ജീപ്പ് കോംമ്പസ് ലഭിക്കും. ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനമാക്കിയാണ് വിലക്കിഴിവെന്നാണ് റിപ്പോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങളായാണ് വിലക്കിഴിവ് ലഭിക്കുക. രാജ്യത്തെ മുഴുവന്‍ ജീപ്പ് ഡീലര്‍ഷിപ്പുകളും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് കോമ്പസില്‍ ഉറപ്പുവരുത്തും. ഇതിനുപുറമേ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കോമ്പസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് 15,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടിന് പുറമെയാണ്. പരമാവധി ആനുകൂല്യങ്ങള്‍ കോമ്പസിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കാണ് ലഭിക്കുക. പെട്രോള്‍ മോഡലുകളുടെ ...
Read More »