Author Archives: P

മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം വികൃതമാക്കപ്പെട്ടനിലയില്‍..

മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി.വികൃതമാക്കപ്പെട്ടനിലയില്‍ ഖഷോഗിയുടെ മുഖം അടക്കമുള്ള ശരീരഭാഗങ്ങളാണ് സൗദി കോണ്‍സുല്‍ ജനറലിന്‍ന്‍റെ 500 മീറ്റര്‍ അകലെയുള്ള വീടിന്  സമീപമുള്ള പൂന്തോട്ടത്തില്‍ നിന്ന് ഇന്നലെ കണ്ടെടുത്തത്. സമീപത്തെ കിണറില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More »

ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിച്ചില്ല,സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനെ പുറത്താക്കി…

റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനായ മാസിമോ കരേരയെ പുറത്താക്കി. ലീഗിലെ മോശം ഫോമും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് കരേരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. സ്പാര്‍ട്ടക് മോസ്‌കോയ്ക്ക് 16 വര്ഷത്തിനിടെയുള്ള ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ കരേരയ്ക്ക് സാധിച്ചിരുന്നു.  

Read More »

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം നാളെ..

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നാളെ ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവന്‍ നിര്‍വ്വഹിക്കും. കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ.ജെ. രമേഷും ചടങ്ങില്‍ സംബന്ധിക്കും. സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. അഹമ്മദാബാദ്, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്. കേരളം, കര്‍ണ്ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും ...

Read More »

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ര്‍​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ്..

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ര്‍​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). ദി​ലീ​പി​ന്‍റെ രാ​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി വ്യ​ക്ത​മാ​ക്കി. അ​ക്ര​മം അ​തി​ജീ​വ​ച്ച ന​ടി​യും മ​റ്റു മൂ​ന്നു പേ​രും അ​മ്മ​യി​ല്‍​നി​ന്നു രാ​ജി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ്. സം​ഘ​ട​ന​ക്കു​ള്ളി​ല്‍ അ​തി​ക്ര​മ​ങ്ങ​ളെ തു​റ​ന്നു പ​റ​യു​ന്ന​വ​രോ​ടു​ള്ള മ​നോ​ഭാ​വം വ​ള​രെ വ്യ​ക്ത​മാ​ണ്.

Read More »

ശബരിമല സ്ത്രീ പ്രവേശനം : സുപ്രീം കോടതി വിധി കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയം പി കെ കുഞ്ഞാലിക്കുട്ടി..

സുപ്രീംകോടതി വിധി ഭംഗിയായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കുറച്ചു കൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമലയില്‍ നടന്നത്. ശബരിമല സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഇടതുപക്ഷത്തിനും ബിജെപിക്കും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Read More »

ശ​ബ​രി​മ​ല സു​പ്രീം​കോ​ട​തി വി​ധി,ഭ​ക്ത​രു​ടെ വേ​ഷ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ധി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി..

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​ലി​യാ​ണ് സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് ഭ​ക്ത​രു​ടെ വേ​ഷ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ധി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More »

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടി..

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സൂസന്‍ കോടിയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.

Read More »

വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്..

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഇടപെടുമെന്നും കേസുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ യോഗത്തിനുശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് പോകും. ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു.

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. താരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും പരമ്ബരയിലെ ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഗോളില്‍ 19 വര്‍ഷം മുമ്ബ് താന്‍ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടില്‍ തന്നെ തന്റെ കളിയവസരവും മതിയാക്കുവാനാണ് ഹെരാത്തിന്റെ തീരുമാനം. മുത്തയ്യ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാരില്‍ ഹെരാത്തിന്റെ സ്ഥാനം. 1999ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2010ല്‍ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ...

Read More »

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നവംബറില്‍ സൂചനാ പണിമുടക്ക് നടത്തും..

ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച്‌ പ്രൈവറ്റ് ബസ് പണിമുടക്കിലേക്ക്. ഇതിന് മുന്നോടിയായി നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താന്‍ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ച്‌ സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വിശദമാക്കി

Read More »