കൊറോണയെ പിടിച്ചു നിര്‍ത്താനൊരുങ്ങി ഇന്ത്യ; പ്രതിരോധ മരുന്നിനായി പ്രമുഖ കമ്പനികള്‍

കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളും മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ കൊറോണക്കെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയും മുന്നോട്ട് വന്നിരിക്കുന്നത്.  സിപ്ല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി(ഐഐസിടി), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവര്‍ പരസ്പരം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കാനുള്ള ചുമതല. സിപ്ലയാണ് മരുന്ന് വികസിപ്പിക്കുക. ഫവിപിരവിര്‍, റെമിസിവിര്‍, ബോലോക്‌സിവിര്‍, എന്നീ മിശ്രിതങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഐഐസിടിയോട് സിപ്ല ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സിപ്ല മരുന്ന് നിര്‍മ്മാണ പ്രക്രിയയിലേക്ക് കടക്കും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*