കൊറോണ: യു.എ.ഇയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.റസ്​റ്റാറൻറുകളിൽ ഉപഭോക്​താക്കൾക്ക്​ ഭക്ഷണം വിളമ്പില്ല. എന്നാൽ വീടുകളിൽ ഭക്ഷണം എത്തിക്കുന്ന ഡെലിവറി സംവിധാനത്തിന്​ അനുമതിയുണ്ട്​.ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് തീരുമാനം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യു.എ.ഇക്ക് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാവിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട് . രണ്ടാഴ്ചത്തേക്കാണ് തീരുമാനമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു.എന്നാൽ കാര്‍ഗോ, എമര്‍ജന്‍സി ഇവാക്വേഷന്‍ വിമാനങ്ങളെ ഇതിൽ നിന്നും നിന്നും ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്തെ എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും അടച്ചിടാൻ യു.എ.ഇ തീരുമാനിച്ചു. മാളുകൾ, മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റുകളും അടച്ചിടും.സുപ്പെർമാർക്കെറ്റുകളെയും ഫാർമസികളെയും ഗ്രോസറികളെയും ഇതിൽ നിന്ന്​ ഒഴിവാക്കപ്പെട്ടിട്ടുണ്ട്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*