വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. 23.02 ലക്ഷം രൂപ വില മതിക്കുന്ന 575.98 ഗ്രാം (71.997 പവന്‍) സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഹമീദ് (36) ആണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്വര്‍ണം കമ്ബി രൂപത്തിലാക്കി വെള്ളിനിറം പൂശി ട്രോളി ബാഗിന്‍റെ ഫ്രെയിമില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ഇയാളുടെ ശ്രമം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*