സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന്​ 15 രൂപ വര്‍ധിച്ച്‌​ 3710 രൂപയായി. പവന്​ 29,680 രൂപയാണ്​. കഴിഞ്ഞ നാല്​ ദിവസത്തിനിടെ 680 രൂപയാണ്​ വര്‍ധിച്ചത്​. അമേരിക്ക ഇറാ​ന്‍റെ മേല്‍ നടത്തിയ ആക്രമണമാണ്​ സ്വര്‍ണവില ഉയരുന്നതിന്​ ഇടയാക്കുന്നത്​.

ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയരുകയാണ്​. ആഗോള വിപണിയില്‍ ട്രോയ്​ ഔണ്‍സ്​ സ്വര്‍ണത്തിന്​ 1554 ഡോളറാണ്​ വില. ഇന്നുമാത്രം 15 ഡോളറാണ്​ ആഗോള വിപണിയില്‍ ​ വര്‍ധിച്ചത്​​. ട്യ്രോയ്​ ഔണ്‍സ്​ സ്വര്‍ണത്തിന്​ വെള്ളിയാഴ്​ച മാത്രം 26 ഡോളര്‍ വര്‍ധിച്ചിരുന്നു. 1.7 ശതമാനമാണ്​ആഗോള വിപണിയില്‍ ഉണ്ടായ വര്‍ധനവ്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*