ശബരിമല മകരവിളക്ക്; പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

ശബരിമല മകരവിളക്ക് മഹോത്സവത്തിൽ മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. 12:30ന് ഉച്ചപൂജക്ക് ശേഷം ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 15ന് ഘോഷയാത്ര സന്നിധാനത്ത് എത്തും.

ഉച്ചപൂജക്ക് ശേഷം ഉടവാള്‍ പൂജിച്ച് വലിയ തമ്പുരാന് നല്‍കും. ഇത് രാജപ്രതിനിധിക്ക് കൈമാറുന്നതാണ് യാത്രക്കുള്ള അനുമതി ആയി കണക്കാക്കുന്നത്. ഇതിനു ശേഷം തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കൊട്ടാരം കുടുംബങ്ങള്‍ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെയും സംഘത്തിന്‍റെയും ശിരസിലേറ്റും.

ആകാശത്ത് ദേവ സാന്നിധ്യമായ കൃഷ്ണ പരുന്തിനെ സാക്ഷിയാക്കി ആയിരക്കണക്കിന് ഭക്തരടെ ശരണം വിളികളുടെ അകമ്പടിയില്‍ ക്ഷേത്രത്തിനു വലംവെച്ച് മേടക്കല്‍ വഴി കൈപ്പുഴ കൊട്ടാരത്തില്‍ വലിയ തമ്പുരാട്ടിയെ കണ്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ശബരിമലയിലേക്ക് യാത്രയാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*