പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മാതാപിതാക്കള്‍ പിന്നാലെ ജീവനൊടുക്കി പെണ്‍കുട്ടിയും

മാതാപിതാക്കളെ മരിച്ച നിലിയില്‍ കണ്ടതിനെ തുടര്‍ന്ന് മകളായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മകളെ പീഡിപ്പിച്ച യുവാവിനെതിരെ മാതാപിതാക്കള്‍ ശനിയാഴ്ച വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് പലതവണ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനായി ഇയാള്‍ മരുന്ന് നല്‍കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

മകളുടെ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ജിഷ്ണുദാസിനെതിരെ പോലീസില്‍ പരാതിപ്പെട്ടു. പരാതി നല്‍കി വീട്ടിലെത്തിയ ശേഷം രാത്രിയോടെ കിടപ്പുമുറിയില്‍ ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.വീടിന്റെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. രാത്രി ഉറക്കം ഉണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളുടെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരുടെയും മുറിയില്‍ കയറി നോക്കിയത്.

പിന്നാലെ മാതാപിതാക്കള്‍ മരിച്ച വിവരം സഹോദരിയെ അറിയിച്ച് പെണ്‍കുട്ടിയും മരിക്കുകയായിരുന്നു.മൂന്ന് പേരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ജിഷ്ണുദാസിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*