പ്ലാസ്റ്റിക് നിരോധം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നാളെ മുതൽ പിഴ നൽകണം. ബോധവൽക്കരണത്തിന്‍റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്.

ബദല്‍ സംവിധാനം പൂര്‍ണമായി നടപ്പില്‍ വരുന്നതുവരെ പിഴ ഈടാക്കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയും പിഴ ഈടാക്കും. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കില്‍ 50000 രൂപയായിരിക്കും പിഴ നല്‍കേണ്ടി വരിക. വീണ്ടും നിയമലംഘനം ശ്രദ്ധയില്‍, ഏത് സ്ഥാപനമാണോ നിയമം ലംഘിക്കുന്നത് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

കലക്ടര്‍മാര്‍, സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേസസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടുള്ളത്. പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, സാധനം കൊണ്ടുപോകാന്‍ തുണിസഞ്ചി പോലുള്ളവ കയ്യില്‍ കരുതുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*